Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴയ സ്വര്‍ണം തൊടുന്നില്ല... പകരം പുതിയത് വാങ്ങും, തന്ത്രം മാറ്റി യുഎഇക്കാര്‍; ലക്ഷ്യം ലാഭം മാത്രം!

ദുബായ്: ആഗോള വിപണികളിലെ സ്വര്‍ണവിലയിലെ മാറ്റം എല്ലാ ആഭ്യന്തര വിപണികളിലും പ്രതിഫലിക്കുന്നുണ്ട്. അതിനാല്‍ തന്നെ പല രാജ്യങ്ങളിലും സ്വര്‍ണ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ്. സ്വര്‍ണത്തിന്റെ പ്രധാന വിപണികളില്‍ ഒന്നായ യു എ ഇയിലും വില കുതിക്കുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 381.5 ദിര്‍ഹം എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

അതേസമയം തുടര്‍ച്ചയായ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ യു എ ഇയിലെ സ്വര്‍ണ ഉപഭോക്താക്കള്‍ ഇപ്പോള്‍ തന്ത്രം മാറ്റിയിരിക്കുകയാണ്. ലോകത്തിന്റെ പല ഭാഗത്തും വില കൂടുമ്പോള്‍ പഴയ സ്വര്‍ണം വിറ്റ് ലാഭം കൊയ്യുന്നതാണ് പ്രവണതയെങ്കില്‍ യു എ ഇയില്‍ നേരെ തിരിച്ചാണ്. യു എ ഇ നിവാസികള്‍ സ്വര്‍ണാഭരണങ്ങളുടെ കാര്യത്തില്‍ വ്യത്യസ്തമായ ഒരു സമീപനമാണ് സ്വീകരിക്കുന്നത് എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Gold Price

പഴയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് ലാഭം കൊയ്യുക എന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി പുതിയ സ്വര്‍ണം വാങ്ങിക്കുകയാണ് യു എ ഇ നിവാസികള്‍ ചെയ്യുന്നത്. കാരണം ഇക്കാലത്ത് ഒരു ആഴ്ചയ്ക്കുള്ളിലോ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പോലും വിലയില്‍ ഗണ്യമായ വര്‍ധനവ് സംഭവിക്കാം. ഏപ്രില്‍ 20 ലെ വിലയെ വെച്ച് നോക്കുമ്പോള്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമില്‍ 10 ദിര്‍ഹത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

വിലകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് ഉയരം സൃഷ്ടിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ അത് മറികടക്കുകയും ചെയ്യുന്നു എന്ന പ്രവണതയാണ് യു എ ഇയിലും ആഗോള സ്വര്‍ണ വിപണികളിലും സംഭവിക്കുന്നത്. 'യു എ ഇയിലെ മിക്ക ഷോപ്പര്‍മാരും കൈമാറ്റം ചെയ്യുന്നതിനുപകരം സാധ്യമാകുന്നിടത്തെല്ലാം പുതിയ സ്വര്‍ണം വാങ്ങുകയാണ്,' മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

മാര്‍ക്കറ്റിലെ ഈ പ്രവണതയിലൂടെ പിന്നീട് പഴയ ആഭരണങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ കൂടുതല്‍ മികച്ച മൂല്യം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് അവര്‍ അങ്ങനെ ചെയ്യുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദിയില്‍ 22 കാരറ്റ് സ്വര്‍ണത്തിന് 388 റിയാല്‍ ആണ് വില. 2024 ഒക്ടോബറിലാണ് ദുബായിയില്‍ സ്വര്‍ണ നിരക്ക് ആദ്യമായി 300 ദിര്‍ഹം എന്ന നാഴികക്കല്ല് പിന്നിട്ടത്.

ആഗോള വിപണിയില്‍ ഇന്നലത്തെ ചര്‍ച്ച സ്വര്‍ണത്തിന് ഔണ്‍സിന് 3400 ഡോളര്‍ വിലയില്‍ എത്തും എന്നായിരുന്നെങ്കില്‍ ഇന്ന് അത് 3500 ഡോളര്‍ മറികടക്കും എന്നായി മാറി. ഇത്തരത്തില്‍ അനുദിനം വില വര്‍ധനവ് ഉണ്ടാകും എന്നതിനെ കുറിച്ചും അത് എത്രത്തോളം ആകും എന്നതിനെ കുറിച്ചും ആണ് സ്വര്‍ണ വിപണിയിലെ സംസാരം. ആഗോള ലോഹ വിപണിയില്‍ ബുള്ളിയന്‍ 3,460 ഡോളര്‍ എന്ന ലെവലിലാണ് വ്യാപാരം നടക്കുന്നത്.

ഏകദേശം 150 ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണ വിപണി എക്കാലത്തും അനിശ്ചിതത്വത്തിന്റെതാണ് എങ്കിലും ഭാവിയില്‍ വില ഇടിയില്ല എന്ന് തന്നെ വിദഗ്ധരെല്ലാം ഉറച്ച് വിശ്വസിക്കുന്നത്. സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുന്നതിനാല്‍ തന്നെ ഉപഭോക്താക്കള്‍ പുതിയ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നു എന്നാണ് പ്യുവര്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കരിം മര്‍ച്ചന്റ് പറയുന്നത്.

പല ഉപഭോക്താക്കളും വര്‍ധിച്ച ആത്മവിശ്വാസത്തോടെ സ്വര്‍ണം വാങ്ങുന്നത് തുടരുന്നു. കാരണം അനിശ്ചിതത്വത്തിന്റെ സമയത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരേയൊരു ആസ്തി സ്വര്‍ണമാണ്,' അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണം കൈവശം വച്ചിരിക്കുന്ന ഏതൊരാള്‍ക്കും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ലാഭം കൊയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.

Take a Poll

28 ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അതായത് ഒരു ഔണ്‍സിന് തുല്യമായാല്‍ അവര്‍ക്ക് ഏകദേശം 1,000 ഡോളര്‍ ലാഭിക്കാം. അതായത് ഏകദേശം 85000 ത്തോളം രൂപ. സുരക്ഷിത താവളമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ പദവി ഇത് വീണ്ടും ഉറപ്പിക്കുന്നു. ഡോളറിനെക്കുറിച്ചുള്ള എല്ലാ അനിശ്ചിതത്വവും കണക്കിലെടുക്കുമ്പോള്‍ സ്വര്‍ണം നിലവിലെ നിലവാരം കുറയ്ക്കാന്‍ സാധ്യതയില്ല എന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+