Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്പോർട്ട് ആപ്ലിക്കേഷനിൽ പുതിയ മാറ്റം; ദുബായിലെ ഇന്ത്യക്കാർക്ക് നിർദേശവുമായി കോൺസുലേറ്റ്

ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പുതിയ പാസ്‌പോർട്ട് അപേക്ഷാ നിയമം പുറത്തിറക്കി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. സെപ്റ്റംബർ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. പാസ്പോർട്ടിൽ ചേർക്കേണ്ട ഫോട്ടോ സംബന്ധിച്ചാണ് പുതിയ മാനദണ്ഡം പുറത്തിറക്കിയിരിക്കുന്നത്. അതായത് ഇനി മുതൽ പാസ്പോർട്ടിന് അപേക്ഷിക്കുമ്പോൾ പുതിയ ഫോട്ടോകൾ നൽകേണ്ടി വരും.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ) ഫോട്ടോകൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ടു. ലോകമെമ്പാടുമുള്ള യാത്രാരേഖകൾക്ക് ബയോമെട്രിക്, തിരിച്ചറിയൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന ആഗോള വ്യോമയാന സ്ഥാപനമാണ് ഐസിഎഒ.

passport2-1

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻരെ നിർദേശത്തെ തുടർന്നാണ് കോൺസുലേറ്റ് നിർദേശം. പാസ്‌പോർട്ട് സേവാ പോർട്ടൽ വഴി എല്ലാ എംബസികൾക്കും കോൺസുലേറ്റുകൾക്കും മന്ത്രാലയം നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ 1 മുതൽ പാസ്പോർട്ട് അപേക്ഷകൾക്ക് ഒസിഎഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ചിത്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിർദേശം.

പുതിയ പാസ്‌പോർട്ട് ഫോട്ടോ മാർഗ്ഗനിർദ്ദേശങ്ങൾ

കളർ ഫോട്ടോ, 630x810 പിക്സൽ വലുപ്പം, വെള്ള പശ്ചാത്തലം.

തലയും ഷോൾഡറും വ്യക്തമായി കാണുന്ന ക്ലോസ് അപ്പ്, മുഖം ഫ്രേമിന്റെ 80-85% കവർ ചെയ്യണം

ഫുൾ ഫേസ്, ഫ്രണ്ട് വ്യൂ, കണ്ണുകൾ തുറന്ന്, സ്വാഭാവിക ഭാവത്തിൽ ആയിരിക്കണം

കണ്ണിൽ മുടി വീഴരുത്, വായ അടച്ചിരിക്കണം, നിഴൽ, റെഡ്-ഐ, ഫ്ലാഷ് പ്രതിഫലനം എന്നിവ പാടില്ല

യൂണിഫോം ലൈറ്റിംഗ്, ചർമ്മത്തിന്റെ സ്വാഭാവിക നിറം നിലനിർത്തണം

തല ഫ്രേമിന്റെ മധ്യത്തിൽ, മുടിയുടെ മുകളിൽ നിന്ന് താടി വരെ വരണം.
ഏകദേശം 1.5 മീറ്റർ ദൂരത്തു നിന്ന് എടുത്തത്, മങ്ങലോ ഡിജിറ്റൽ മാറ്റങ്ങളോ പാടില്ല

പ്രതിഫലനം ഒഴിവാക്കാൻ കണ്ണട മാറ്റണം

മതപരമായ കാരണങ്ങളാൽ മാത്രം തല മറയ്ക്കാൻ അനുവാദമുണ്ട്, എന്നാൽ മുഖം പൂർണ്ണമായി ദൃശ്യമായിരിക്കണം

കോൺസുലേറ്റിന്റെ പ്രസ് വിംഗ് അറിയിച്ചതനുസരിച്ച്, പുതിയ നിയമം മിഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും, ഔട്ട്സോഴ്സ് ചെയ്ത പാസ്‌പോർട്ട് അപേക്ഷാ സേവന ദാതാവായ ബിഎൽഎസ് ഇന്റർനാഷണലിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ബിഎൽഎസ് അവരുടെ വെബ്സൈറ്റ് ഇതുവരെ അപ്ഡേറ്റ് ചെയ്തിട്ടില്ല. നിലവിൽ ഇന്ത്യൻ മിഷനുകൾ പിന്തുടരുന്ന ഐസിഐഒയുടെ പഴയ ഫോട്ടോ മാനദണ്ഡങ്ങൾ തന്നെയാണ് അവരുടെ സൈറ്റിൽ ഇപ്പോഴും പ്രദർശിപ്പിക്കുന്നത്.

ബിഎൽഎസിന്റെ വെബ്സൈറ്റ് പ്രകാരം, 30 ദിർഹം അധികമായി നൽകിയാൽ ഫോട്ടോഗ്രാഫി സേവനം ലഭിക്കും. എന്നാൽ ബിഎൽഎസ് സെന്ററുകളിൽ നവജാത ശിശുക്കളുടെ ഫോട്ടോ എടുക്കാൻ സൗകര്യമില്ലെന്ന് വെബ്സൈറ്റിൽ പറയുന്നു. അതിനാൽ, നവജാത ശിശുക്കൾക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുന്ന രക്ഷിതാക്കൾ ഐസിഎഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ മറ്റ് സേവന ദാതാക്കളിൽ നിന്നും എടുക്കേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+