ദുബായ് അടിമുടി മാറും; വരുന്നത് 600 മില്യണ്‍ ദിർഹത്തിന്റെ പദ്ധതി, പരിഷ്കരണം ഈ മേഖലയില്‍
ദുബായ്: ദുബായിൽ ഗതാഗതം സുഗമമാക്കാൻ ലക്ഷ്യം വെച്ച് 4 പുതിയ പദ്ധതികളൊരുങ്ങുന്നു. ഷെയ്ഖ് റാഷിദ് ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി 600 മില്യൺ ദിർഹം ചെലവിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. അൽ അസയേൽ സ്ട്രീറ്റിനെ അൽ നൗറസ് സ്ട്രീറ്റ് വഴി അൽഖൈൽ റോഡിലേക്ക് ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 4 പ്രധാന ഇന്റർസെക്ഷനുകൾ, 4300 മീറ്റർ പാലങ്ങൾ, 14 കിമി റോഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതിയെന്ന് ആർടിഎയുടെ ഡയറക്ടർ ജനറലും ചെയർമാനുമായ മാറ്റർ അൽ തായർ പറഞ്ഞു.
2030 ൽ പദ്ധതി പൂർത്തിക്കരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സബീൽ, അൽ ജദ്ദാഫ്, ഔദ് മേത്ത, ഉമ്മു ഹുറൈർ, ലത്തീഫ ഹോസ്പിറ്റൽ, അൽ വാസൽ ക്ലബ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് പദ്ധതി ഗുണകരമാകും. പദ്ധതി നടപ്പാകുന്നതോടെ മേത്ത സ്ട്രീറ്റിലെ വാഹനങ്ങളുടെ പരിധി മണിക്കൂറിൽ 15600 ആയി ഉയർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ 10,400 വാഹനങ്ങളാണ് ഇതുവഴി കടത്തിവിടുന്നത്. പദ്ധതി നടപ്പാകുന്നതോടെ വാഹനശേഷിയിൽ 50 ശതമാനത്തിന്റെ വർധനവായിരിക്കും ഉണ്ടാകുക. മാത്രമല്ല ഈ റോഡിലെ യാത്രാസമയം 20 മിനിറ്റിൽ നിന്നും 5 മിനിറ്റായി കുറക്കാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.

ആദ്യ ഇന്റർസെക്ഷൻ ഔദ് മേത്ത സ്ട്രീറ്റിലേയും ഷെയ്ഖ് റഷീദ് സ്ട്രീറ്റിലേയും കവലയിലാണ് നടപ്പാക്കുന്നത്. ഇവിടെ ഇടത്തേക്ക് ഒരു പുതിയ പാത പദ്ധതിക്ക് കീഴിൽ നിർമ്മിക്കും. ഇതോടെ മണിക്കൂറിൽ 1800 വാഹനങ്ങൾക്ക് ഇതുവഴി കടന്ന് പോകാൻ സാധിക്കും. കൂടാതെ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിലെ പാലത്തിനും അൽ സഹ്‌റാവി സ്ട്രീറ്റിലെ എക്‌സിറ്റിനും ഇടയിലുള്ള സർവീസ് റോഡ് നവീകരിക്കുകയും ചെയ്യും. മേഖലയിലെ ഗതാഗത തിരക്ക് കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കൂടാതെ പ്രദേശത്തെ സുരക്ഷാനടപടികൾ മെച്ചപ്പെടുത്താനും സാധിക്കും. ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ നിന്ന് ദുബായ്-അൽ ഐൻ റോഡിലേക്ക് പോകുന്നതിനായി വലത്തോട്ട് പുതിയ ഒരു പാതകൂടി നിർമ്മിക്കും. വാഹനങ്ങളുടെ ശേഷി മണിക്കൂറിൽ 4000 ആയി വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാതയുടെ നിർമ്മാണം.
അൽ അസയേൽ സ്‌ട്രീറ്റ്, അൽ നൗറസ് സ്ട്രീറ്റ് , ഔദ് മേത്ത സ്ട്രീറ്റ് എന്നിവയുടെ കവലയിൽ ആണ് രണ്ടാമത്തെ ഇന്റർസെക്ഷൻ.അസയൽ സ്ട്രീറ്റിനേയും നൗറസ് സ്ട്രീറ്റിനേയും അൽ ഖൈൽ റോഡിനെയും ബന്ധിപ്പിക്കുന്നതിനായി രണ്ട് പുതിയ പാലമാണ് ഇവിടെ നിർമ്മിക്കുക. രണ്ട് ലെയിനുകളുള്ള ആദ്യ പാലം യാഥാർത്ഥ്യമാകുന്നതോടെ ഇതുവഴി മണിക്കൂറിൽ 2400 വാഹനങ്ങളെങ്കിലും കടത്തിവിടാൻ സാധിക്കും. മൂന്ന് ലെയിനുകളുള്ള രണ്ടാമത്തെ പാലം പൂർത്തിയാകുന്നതോടെ അൽ ഖൈൽ റോഡ് മുതൽ അൽ അസയേൽ വരെയുള്ള ഗതാഗതം സുഗമമാകും. മണിക്കൂറിൽ 3600 വാഹനങ്ങൾക്ക് ഇതുവഴി യാത്ര സാധ്യമാകും.
അൽ നവ്റാസ് സ്ട്രീറ്റിലും അൽ ഖൈൽ റോഡിലേയും കവലയിൽ അൽ അസയേൽ സ്ട്രീറ്റിൽ നിന്ന് അൽ ഖൈൽ റോഡിലേക്ക് പുതിയ രണ്ട് വരി പാലം നിർമ്മിക്കുന്നതാണ് മൂന്നാമത്തെ ഇന്റർസെക്ഷൻ. മണിക്കൂറിൽ 3000 വാഹനങ്ങളാണ് ഇതുവഴി കടത്തിവിടാൻ സാധിക്കുക. അൽ ഖൈൽ റോഡിലേക്കുള്ള എക്സിറ്റിലേക്ക് രണ്ട് വരി പാതയും നിർമ്മിക്കും. അൽ നവ്റാസ് സ്ട്രീറ്റിന്റെ രണ്ട് ഭാഗങ്ങളിലും പുതിയ സർവ്വീസ് റോഡുകളും നിർമ്മിക്കും. ഇതുവഴി പ്രദേശത്ത് പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കും.
അൽ ഖെയ്ൽ, ഔദ് മേത്ത സ്ട്രീറ്റ് സബീൽ പാലസ് സ്ട്രീറ്റ് എന്നിവയുടെ കവലയിലാണ് നാലാമത്തെ പദ്ധതി നടപ്പാക്കുന്നത്. ഇവിടെ അൽ ഖൈൽ റോഡിൽ നിന്ന് ദുബായ്-അൽ ഐൻ റോഡിലേക്ക് ഇടതുവശത്ത് തിരിയുന്ന റാമ്പിലേക്ക് പുതിയ പാത നിർമ്മിക്കും. വാഹനശേഷി മണിക്കൂറിൽ 1800 ആയി ഉയർത്തും. ദുബായ് അൽ ഐൻ റോഡിൽ നിന്നും അൽ നവ്റാസ് സ്ട്രീറ്റിലേക്ക് ഒരു ഒറ്റവരി ടണലും നിർമ്മിക്കും. 1200 വാഹനങ്ങൾക്ക് ഒരേസമയം ഇതുവഴി സഞ്ചരിക്കാനാകും. അൽ ഖൈൽ റോഡിൽ നിന്ന് ഔദ് മേത്ത സ്ട്രീറ്റിലേക്കുള്ള പാലത്തിൽ ഒരു വരി പാത കൂടി പുതുതായി കൂട്ടിച്ചേർക്കും. മണിക്കുറിൽ 3,300 വാഹനങ്ങളെ കടത്തിവിടാൻ ലക്ഷ്യം വെച്ചുള്ളതാണിത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications