ദുബൈ- കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; യാത്രക്കാരെ തിരിച്ചിറക്കി
കൊച്ചി : ദുബൈ- കൊച്ചി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു. വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. യുഎഇ സമയം നൈകുന്നേരം 6: 25 ന് പോകേണ്ട വിമാനം ഒരു മണിക്കൂർ വൈകുമെന്ന് നേരത്തെ അറയിച്ചിരുന്നു. രാത്രി 7: 40 വിമാനത്തിൽ യാത്രക്കാരെ കയറ്റയിരുന്നു,എന്നാൽ പിന്നീട് തിരിച്ചിറക്കുകയായിരുന്നു.
അതേസമയം സാങ്കേതിക തകരാറ് കാരണം മുംബൈയിൽ നിന്നുള്ള വിമാനം വൈകുന്നത് നെടുമ്പാശ്ശേരിയിലെ യാത്രക്കാർക്ക് പ്രയാസം ഉണ്ടാക്കി. നെടുമ്പാശ്ശേരിയിൽ നിന്ന് വിദേശത്തേക്ക് പോകേണ്ടവരാണ് ദുരിതിത്തിൽ ആയത്.

രാത്രി 7.20 ന് മുംബൈയിൽ നിന്നെത്തി, നെടുമ്പാശ്ശേരിയിൽ നിന്ന് 8.30 ന് മുംബൈയിലേക്ക് പേകേണ്ട എയർ ഇന്ത്യ വിമാനമാണ് എത്താൻ വൈകുന്നത്. തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. ചിലരെ 9.15 നുള്ള വിമാനത്തിൽ യാത്രയാക്കി. മറ്റുള്ളവരെ ഹോട്ടലുകളിലേക്കും മാറ്റി












Click it and Unblock the Notifications