ദുബായിൽ വീണ്ടും മലയാളിയെ തേടി ഭാഗ്യം; മഹ്സൂസ് നറുക്കെടുപ്പിൽ 22 ലക്ഷം രൂപ സമ്മാനം
ദുബായ് മഹ്‌സൂസ് നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാരന് സമ്മാനം. വിജയ് എന്നയാൾക്കാണ് സമ്മാനം ലഭിച്ചത്. ഒരു ലക്ഷം ദിര്‍ഹം (22,64,390 ലക്ഷം രൂപ) ആണ് വിജയ് നേടിയത്. ഇദ്ദേഹത്തെ കൂടാതെ ഫിലിപ്പിൻ സ്വദേശിയായ അഗസ്റ്റിൻ, പാക്കിസ്ഥാൻ സ്വദേശിയായ അൻവർ എന്നിവർക്കും സമ്മാനം ലഭിച്ചു.
കഴിഞ്ഞ 18 വർഷമായി ദുബായിൽ ജോലി ചെയ്യുകയാണ് വിജയ്. സ്വകാര്യ മാര്‍ബിള്‍ കമ്പനിയില്‍ പ്രോജക്ട് കോര്‍ഡിനേറ്ററാണ്. മഹസൂസ് നറുക്കെടുപ്പിൽ തുടക്കത്തിൽ മുതൽ തന്നെ വിജയ് പങ്കെടുക്കാറുണ്ട്. ശനിയാഴ്ച പതിവ് പോലെ ഫരലം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചത് വിജയ് അറിയുന്നത്. സമ്മാനത്തുക യുഎഇയില്‍ ഒരു ചെറുകിട ബിസിനസ് സംരംഭത്തില്‍ നിക്ഷേപിക്കാനാണ് വിജയ് ഉദ്ദേശിക്കുന്നത്. മുൻപ് ചെറിയ സമ്മാനങ്ങൾ അടിച്ചിരുന്നതിനാലാണ് വീണ്ടും വീണ്ടും മഹ്സൂസ് നറുക്കെടുപ്പിൽ പങ്കെടുത്തതെന്നും വിജയ് പറഞ്ഞു.

ഫിലിപ്പീൻസ് സ്വദേശിയായ അഗസ്റ്റിൻ 19 വർഷമായി യുഎഇയിൽ സ്ഥിരതാമസക്കാരനാണ്. അൽ ഐനാണ് അദ്ദേഹം കഴിയുന്നത്. ശനിയാഴ്ച രാത്രിയാണ് സമ്മാനം ലഭിച്ച വിവരം മെയിയിലൂടെ അഗസ്റ്റിൻ അറിഞ്ഞത്. ആദ്യം വെറും അഞ്ച് ദിർഹമായിരിക്കാം സമ്മാനം എന്നായിരുന്നത്രേ അഗസ്റ്റിന് കരുതിയിരുന്നത്. മുൻപ് 5 ദിർഹം അദ്ദേഹത്തിന് സമ്മാനം ലഭിച്ചിരുന്നു. എന്നാൽ ഞായറാഴ്ച രാവിലെയാണ് തനിക്ക് 22 ലക്ഷമാണ് സമ്മാനമായി ലഭിച്ചതെന്ന് അഗസ്റ്റിൻ അറിഞ്ഞത്. ഫാഷൻ ഡിസൈനറായ അഗസ്റ്റിൻ തന്റെ സമ്മാനത്തുക കൊണ്ട് ഫിലിപ്പൈൻസിൽ ചെറിയ സംരംഭം ആരംഭിക്കാമെന്ന കണക്ക് കൂട്ടലിലാണ്.
മൂന്നാമത്തെ റാഫിൾ വിജയിയായ അൻവർ അടുത്തിടെയാണ് ദുബായിയിൽ എത്തിയത്. ഇവിടെ ട്രാൻസ്പോർട്ടേഷൻ കമ്പനിയിലാണ് അൻവർ ജോലി ചെയ്യുന്നത്. റാഫിൾ ഡ്രോയുടെ നറുക്കെടുപ്പ് തത്സയം കാണുന്നതിനിടെയാണ് ജീവിതം മാറ്റിമറിക്കാൻ പോകുന്ന ആ പ്രഖ്യാപനം ഉണ്ടായത്. 50 മില്ല്യൺ ദിർഹം മുൻപ് സമ്മാനമായി ലഭിച്ച ജുനൈദിന്റെ അനുഭവം അറിഞ്ഞാണ് അൻവർ ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചത്. മുൻപ് അഞ്ച് ദിർഹവും 25 ദിർഹവുമെല്ലാം സമ്മാനമായി അൻവറിന് ലഭിച്ചിട്ടുണ്ട്. സമ്മാനത്തുക കൊണ്ട് യുഎഇയിൽ ചെറിയ ട്രാൻസ്പോർട്ട് ബിസിനസിൽ നിക്ഷേപിക്കാനാണ് അൻവർ പദ്ധതിയിടുന്നത്. മാത്രമല്ല കാനഡയുൾപ്പെടെ ലോകത്തിലെ പല സ്ഥലങ്ങളും സന്ദർശിക്കാനുള്ള ആഗ്രഹവും അൻവർ പങ്കുവെച്ചു.
35 ദിര്‍ഹം മുടക്കി മഹ്‌സൂസ് സാറ്റര്‍ഡേ മില്യന്‍സ് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാനാകുക. ആഴ്ചതോറും 90,000 പേര്‍ക്ക് സമ്മാനം ലഭിക്കും.












Click it and Unblock the Notifications