Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം ബിഎംഡബ്ല്യുവും ജാഗ്വാറും, വീണ്ടും ബിഎംഡബ്ല്യു; ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒരാള്‍ക്ക് തന്നെ 3 സമ്മാനം

നറുക്കെടുപ്പുകളില്‍ സമ്മാനം നേടുന്നതിന് വലിയ ഭാഗ്യം തന്നെ വേണം. ഒരിക്കലെങ്കിലും ഏതെങ്കിലും നറുക്കെടുപ്പില്‍ സമ്മാനം നേടണം എന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ മൂന്ന് തവണ ഒരേ നറുക്കെടുപ്പില്‍ ബംപര്‍ സമ്മാനം നേടിയാലോ? അത്തരമൊരു കഥയാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിന് പറയാനുള്ളത്. മിഡില്‍ ഈസ്റ്റിലെ വളരെ പ്രധാനപ്പെട്ട ഒരു നറുക്കെടുപ്പാണ് ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ്.

ഇതിലാണ് ഒരാള്‍ക്ക് മൂന്ന് തവണയാണ് ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. മൂന്ന് തവണയും ആഡംബര കാറാണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു സവിശേഷത. അബുദാബിയില്‍ നിന്നുള്ള 55 കാരനായ അഹമ്മദ് അല്‍ ബ്ലൂഷിയാണ് ഈ ഭാഗ്യവാന്‍. കഴിഞ്ഞ ആഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ ആണ് അല്‍ ബ്ലൂഷിയെ തേടി മൂന്നാം തവണയും ഭാഗ്യമെത്തിയത്.

Dubai Duty Free Millennium Millionaire Draw

മെഴ്സിഡസ് ബെന്‍സ് എസ് 500 ആണ് അല്‍ ബ്ലൂഷിയ്ക്ക് ഇത്തവണ സമ്മാനമായി ലഭിച്ചത്. 20 വര്‍ഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണ് അല്‍ ബ്ലൂഷി. 2009 ഏപ്രിലില്‍ ആണ് അല്‍ ബ്ലൂഷിയെ തേടി ആദ്യം ഭാഗ്യമെത്തിയത്. 0595 എന്ന ടിക്കറ്റ് നമ്പരിലുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 1387-ല്‍ ആണ് മെഴ്സിഡസ്-ബെന്‍സ് എസ്500 അല്‍ ബ്ലൂഷിക്ക് സമ്മാനമായി ലഭിച്ചത്.

അതിന് ശേഷം 2011 ഡിസംബറില്‍ 1476-ലെ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് നമ്പര്‍ 1476-ല്‍ ജാഗ്വാര്‍ എക്‌സ്‌കെ 5.0 കൂപ്പെയും അല്‍ ബ്ലൂഷി സ്വന്തമാക്കി. പിന്നീട് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അല്‍ ബ്ലൂഷിയെ തേടി വീണ്ടും ഭാഗ്യമെത്തിയിരിക്കുന്നത്. മൂന്ന് കുട്ടികളുടെ പിതാവായ അല്‍ ബ്ലൂഷി അബുദാബിയിലെ ഒരു സര്‍ക്കാര്‍ ഏജന്‍സിയില്‍ ജോലി ചെയ്യുന്നു. മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിന് ശേഷം ദുബായ് ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലെ വിജയികളേയും പ്രഖ്യാപിച്ചു.

കസാക്കിസ്ഥാന്‍ സ്വേേദശിയായ 44 കാരനായ റോബര്‍ട്ട് മോളോണി ജനുവരി 1 ന് ഓണ്‍ലൈനായി വാങ്ങിയ ഫൈനസ്റ്റ് സര്‍പ്രൈസ് സീരീസ് 610 ലെ 0933 എന്ന ടിക്കറ്റിന് ഒരു അപ്രീലിയ ആര്‍എസ്‌വി4 1100 മോട്ടോര്‍ബൈക്ക് സമ്മാനമായി സ്വന്തമാക്കി. മോളോണി കഴിഞ്ഞ 8 വര്‍ഷമായി ടിക്കറ്റുകള്‍ വാങ്ങുന്നു. രണ്ട് കുട്ടികളുടെ പിതാവായ അദ്ദേഹം കസാക്കിസ്ഥാനില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+