Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് മെട്രോയിൽ യാത്ര ചെയ്യുന്നവരാണോ? ഇങ്ങനെയാണ് യാത്ര ചെയ്യുന്നതെങ്കിൽ 100 ദിർഹം പിഴ കൊടുക്കേണ്ടി വരും

ദുബായ് മെട്രോയിൽ യാത്ര ചെയ്യുമ്പോൾ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ നിങ്ങൾ ഇരിക്കുന്ന രീതിക്ക് പോലും പിഴ ലഭിച്ചേക്കാം. യാത്രക്കാർക്ക് തടസ്സമുണ്ടാക്കുകയോ യാത്രക്കാർക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളിൽ ഇരിക്കുകയോ ചെയ്താൽ കർശന ചുമത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ദുബായ് ആർ ടി എ. ഇത്തരം നിയമലംഘനങ്ങൾക്ക് 100 ദിർഹം മുതൽ പിഴ ചുമത്തുമെന്നാണ് വകുപ്പ് ഓർമ്മിപ്പിച്ചത്.

ദുബായ് മെട്രോയിലെ റെഡ് ലൈനിൽ കമ്പാർട്ടുമെൻ്റുകൾക്കിടയിലുള്ള ഭാഗങ്ങളിൽ യാത്രക്കാർ ഇരിക്കുന്നത് തിരക്കേറിയ സമയങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഒരു യാത്രക്കാരൻ അടുത്തിടെ സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടിരുന്നു. ഈ ഭാഗങ്ങളിൽ 'ഇവിടെ ഇരിക്കരുത്' എന്ന സ്റ്റിക്കറുകൾ പതിക്കുകയോ പിഴ ചുമത്തുകയോ ചെയ്യണമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

dubaimetro-

ഈ ആശങ്ക അറിയിച്ചതിന് യാത്രക്കാരനോട് നന്ദി പറഞ്ഞ ആർടിഎ അദ്ദേഹത്തിന് നേരിട്ട അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ചു. പിന്നാലെ മെട്രോ ഇൻസ്പെക്ടർമാർ സ്ഥിരമായി നിരീക്ഷണം നടത്തുന്നുണ്ടെന്നും നിയമങ്ങൾ പാലിക്കാത്തവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് ഇത്തരം സംഭവങ്ങൾ മെട്രോ സ്റ്റേഷൻ ജീവനക്കാരെ നേരിട്ട് അറിയിക്കാനും സാധിക്കുമെന്നും വകുപ്പ് അറിയിച്ചു. ഏകദേശം 9 ലക്ഷം യാത്രക്കാരുമായി ദുബായ് മെട്രോ ഈ മേഖലയിലെ ഏറ്റവും തിരക്കേറിയ ഗതാഗത സംവിധാനങ്ങളിലൊന്നാണ്. സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ പെരുമാറ്റച്ചട്ടങ്ങൾ, ടിക്കറ്റ് നിയമങ്ങൾ, ആരോഗ്യം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആർടിഎ പുറപ്പെടുവിച്ചിട്ടുണ്ട്.

തിരക്കുള്ള സമയങ്ങളിൽ സുഗമമായ യാത്ര ഉറപ്പാക്കാൻ മര്യാദയും ഉത്തരവാദിത്തബോധവുമുള്ള പെരുമാറ്റം യാത്രക്കാർ പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രധാനപ്പെട്ട ചില നിർദേശങ്ങളും വകുപ്പ് പങ്കുവെച്ചു. വ്യക്തിഗത ഇടങ്ങളെ മാനിക്കുക, കമ്പാർട്ടുമെൻ്റുകൾക്കുള്ളിലേക്ക് നീങ്ങി നിൽക്കുക, മറ്റുള്ളവരെ പുറത്തിറങ്ങാൻ അനുവദിച്ച ശേഷം മാത്രം മെട്രോയിലേക്ക് കയറുക, യാത്രക്കാർക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളിൽ ഇരിക്കുന്നത് ഒഴിവാക്കുക. ഈ നിയമങ്ങൾ പാലിക്കാത്തവർക്ക് പിഴ ചുമത്തുമെന്ന് ആർ ടി എ തങ്ങളുടെ പൊതു അറിയിപ്പിൽ പറ‌ഞ്ഞു.

ദുബായ് മെട്രോയിലെ നിയമലംഘനങ്ങളും പിഴകളും അറിയാം

നിയമങ്ങൾ പാലിക്കാതെ സാധനങ്ങൾ വിൽക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യന്നവർക്ക് 200 ദിർഹമാണ് പി ഴ
പരിശോധകരുമായി സഹകരിക്കാതിരിക്കുകയോ ഡ്യൂട്ടിക്ക് തടസ്സമുണ്ടാക്കുകയോ ചെയ്താൽ 200 ദിർഹം

പ്രദർശിപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി യാത്ര ചെയ്താൽ 200 ദിർഹം

ശല്യമുണ്ടാക്കുകയോ അസൗകര്യമുണ്ടാക്കുകയോ ചെയ്താൽ 100 ദിർഹം

പ്രവേശനം അനുവദിക്കാത്ത സ്ഥലങ്ങളിൽ കയറുകയോ ഇരിക്കുകയോ ചെയ്താൽ 100 ദിർഹം

നിരോധിച്ചിടത്ത് ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ കുടിക്കുകയോ ചെയ്താല്‍ൽ ദിർഹം

നിരോധിച്ചിടത്ത് ഉറങ്ങിയാൽ 300 ദിർഹം

ഉപകരണങ്ങൾക്കോ സീറ്റുകൾക്കോ കേടുപാടുകൾ വരുത്തിയാൽ 2000 ദിർഹം

അനുവദനീയമായ സമയത്തിനപ്പുറം വാഹനം പാർക്ക് ചെയ്താൽ പ്രതിദിനം 100 ദിർഹം (പരമാവധി 1000 ദിർഹം)

ഗൈഡ് ഡോഗ്‌സ് അല്ലാതെ മൃഗങ്ങളെ കൊണ്ടുവന്നാൽ 100 ദിർഹം

തുപ്പുക, മാലിന്യം വലിച്ചെറിയുക, ശുചിത്വം നശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 200 ദിർഹം.
വാഹനത്തിനുള്ളിൽ പുകവലിച്ചാൽ 200 ദിർഹം

ലിഫ്റ്റുകളോ എസ്‌കലേറ്ററുകളോ ദുരുപയോഗം ചെയ്താല്‍ ദിർഹം

കയറിപ്പറ്റുകയോ ചാടിക്കയറുകയോ ചെയ്താൽ 100 ദിർഹം

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ വാതിലുകൾ തുറക്കുകയോ പുറത്തിറങ്ങാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് 100 ദിർഹം

സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വസ്തുക്കൾ കൊണ്ടുപോവുന്നവർക്ക് 100 ദിർഹം

ഡ്രൈവർക്ക് ശ്രദ്ധ തിരിക്കുകയോ തടസ്സമുണ്ടാക്കുകയോ ചെയ്താൽ 200 ദിർഹം

മദ്യപാനീയങ്ങൾ കൊണ്ടുപോവുന്നവര്‌‍ക്ക് 500 ദിർഹം

അപകടകരമായ വസ്തുക്കൾ കൊണ്ടുപോവുന്നവർക്ക് 1000 ദിർഹം

അടിയന്തര ഉപകരണങ്ങൾ അനാവശ്യമായി ഉപയോഗിക്കുന്നവർക്ക് 2000 ദിർഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+