പ്രവാസികളെ നിങ്ങള്‍ക്കും കോടിപതികളാകാം, പുത്തന്‍ പദ്ധതി പ്രഖ്യാപിച്ച് ദുബായ്: ലക്ഷ്യം ബിസിനസുകാരേയും
ദുബായ്: ഒരു മില്യണ്‍ ദിർഹത്തിന്റെ സമ്പാദ്യ പദ്ധതി അവതരിപ്പിച്ച് ദുബായിലെ ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ശരീഅ കംപ്ലയന്റ് സേവിംഗ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയായ നാഷണൽ ബോണ്ട്‌സ്. 10 വർഷം വരെ സമ്പാദ്യത്തിലൂടെയും ലാഭത്തിലൂടെയുമായിരിക്കും നിക്ഷേപകർക്ക് ഒരു മില്യണ്‍ ദിർഹം (2.26 കോടി ഇന്ത്യന്‍ രൂപ) സമ്പാദിക്കാന്‍ സാധിക്കുന്നത്.
"മൈ വൺ മില്യൺ" എന്ന് വിളിക്കപ്പെടുന്ന പദ്ധതി നിക്ഷേപകർക്ക് താങ്ങാനാവുന്ന സേവിംഗ്സ് പ്ലാൻ ആണന്നാണ് നാഷണൽ ബോണ്ട്‌സ് ഡെപ്യൂട്ടി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് റിഹാബ് ലൂട്ട തിങ്കളാഴ്ച വ്യക്തമാക്കിയത്. പത്ത് വർഷം മാത്രമല്ല, മൂന്ന് മുതൽ 10 വർഷം വരെ സേവിംഗ്സ് കാലയളവ് തിരഞ്ഞെടുക്കാൻ നിക്ഷേപകർക്ക് സാധിക്കും.

പ്ലാനിൽ ഒറ്റത്തവണ നിക്ഷേപം നടത്തി ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് ആരംഭിക്കാൻ കഴിയും, അതേസമയം കമ്പനികൾക്ക് അവരുടെ ജീവനക്കാരുടെ പേരിലും സ്‌കീമിലേക്ക് സംഭാവന നൽകാം. "നമ്മുടെ കമ്മ്യൂണിറ്റിയിൽ നിലനിൽക്കുന്ന സാമ്പത്തിക അഭിവൃദ്ധി വളർത്തുന്ന അറിവും അവസരങ്ങളും ഉപയോഗിച്ച് വ്യക്തികളെയും കോർപ്പറേഷനുകളെയും ഒരുപോലെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം," മിസ് ലൂട്ട പറഞ്ഞു.
"മൈ വൺ മില്യണിന്റെ ആരംഭത്തോടെ ഒരു കോടീശ്വരനാകുക എന്നത് ഓരോ വ്യക്തിക്കും സാധിക്കുന്ന ഒരു കാര്യമായി മാറുന്നു." കോവിഡ് -19 പാൻഡെമിക് വ്യക്തിപരമായ സാമ്പത്തിക പ്രശ്‌നങ്ങളിൽ വ്യാപകമായ ആശങ്ക ഉയർത്തുകയും സമ്പാദ്യത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്തു. ഈ പദ്ധതിയില്‍ ചേരുന്നതോടെ ഹ്രസ്വകാല പണ ആവശ്യങ്ങൾക്കായി അടിയന്തര ഫണ്ട് ഉണ്ടായിരിക്കുകയും വിരമിക്കല്‍ സമയത്ത് ആവശ്യമായ പണം ഉറപ്പ് വരുത്തുകയും ചെയ്യുന്നുവെന്നും ലൂട്ട അഭിപ്രായപ്പെട്ടു.
പദ്ധതിയില്‍ വിദേശ തൊഴിലാളികള്‍ക്കും നേരിട്ട് ചേരാന്‍ സാധിക്കും. യുഎഇ തങ്ങളുടെ ബിസിനസ് അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനും നേരിട്ടുള്ള വിദേശ നിക്ഷേപം വർദ്ധിപ്പിക്കുന്നതിനും വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനും വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഏർപ്പെടുത്തുന്നത്. കമ്പനികൾക്ക് അവരുടെ പ്രവർത്തനങ്ങൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും പ്രോത്സാഹനങ്ങൾ നൽകുന്നതിന് നിരവധി സാമ്പത്തിക, നിയമ, സാമൂഹിക പരിഷ്കാരങ്ങളും രാജ്യം നടത്തുന്നു.
കഴിഞ്ഞ മാസം, യുഎഇ ഒരു ഓപ്ഷണൽ സേവിംഗ്സ് റിട്ടയർമെന്റ് പ്ലാനും അവതരിപ്പിച്ചിരുന്നു. യുഎഇയുടെ സ്വകാര്യ, ഫ്രീ സോൺ മേഖലകളിലെ ജീവനക്കാർക്ക് ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് അവരുടെ സേവനാനന്തര ആനുകൂല്യങ്ങൾ നിക്ഷേപിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവുമായി സഹകരിച്ച് സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ മേൽനോട്ടം വഹിക്കുന്ന സമ്പാദ്യ, നിക്ഷേപ ഫണ്ടുകളുടെ രൂപീകരണവും പദ്ധതിയിൽ ഉൾപ്പെടും.
അതിനിടെ, ജൂലൈയിൽ നാഷണൽ ബോണ്ട്‌സ് നടത്തിയ ഒരു സർവേയിൽ, യുഎഇയിലെ 82 ശതമാനം ജീവനക്കാരും തൊഴിലുടമകൾക്ക് അവരുടെ സേവനാനന്തര ആനുകൂല്യങ്ങൾ നിക്ഷേപിക്കാൻ സമ്മതം നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തി. അതേസമയം 10 നിക്ഷേപകരില്‍ എട്ടിലധികം പേർ ബുദ്ധിമുട്ടുള്ള സാമ്പത്തിക സമയങ്ങളില്‍ അടിയന്തര ഫണ്ട് ഉണ്ടായിരിക്കേണ്ടത് പ്രധാനപ്പെടതാണെന്നും വിശ്വസിക്കുന്നു.
"പദ്ധതി വലിയ തോതില്‍ ആളുകളിലേക്ക്, പ്രത്യേകിച്ച് പ്രവാസി അറബികൾ, രാജ്യത്തിനുള്ളിലെ ദീർഘകാല നിക്ഷേപ അവസരങ്ങളും അതുപോലെ 60 ശതമാനം ഏഷ്യക്കാരേയും ലക്ഷ്യമിടുന്നു. കൂടാതെ പാശ്ചാത്യ ബിസിനസുകാരും യുഎഇയെ ഒരു നിക്ഷേപ കേന്ദ്രമായി ഉറ്റുനോക്കുന്നു," സർവേ പറയുന്നു.
മൈ വൺ മില്യൺ പ്ലാനിൽ ചേരാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് നാഷണൽ ബോണ്ട് ആപ്പ് വഴി രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ കമ്പനിയുടെ ശാഖകളിലൊന്ന് സന്ദർശിക്കാം. രജിസ്റ്റർ ചെയ്‌തുകഴിഞ്ഞാൽ, പങ്കെടുക്കുന്നവർ പ്ലാനിന്റെ കാലാവധി തിരഞ്ഞെടുത്ത് അവരുടെ പ്രതിമാസ സംഭാവനകൾ അടച്ച് തുടങ്ങാം. ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് 10 വർഷത്തെ പ്ലാൻ തിരഞ്ഞെടുത്ത് 100000 ദിർഹം ഒറ്റത്തവണ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി അവസാനിക്കുമ്പോൾ ഒരു മില്യൺ ദിർഹത്തിലെത്താൻ അവർക്ക് പ്രതിമാസം അടക്കേണ്ടി വരിക 6200 ദിർഹമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
"ഞങ്ങളുടെ ലക്ഷ്യം വ്യക്തമാണ്. ഞങ്ങളുടെ അതുല്യവുമായ മാർഗ്ഗത്തിലൂടെ ശക്തവും ദീർഘകാലവുമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാൻ ഞങ്ങൾ വ്യക്തികളെ സഹായിക്കുന്നു," മിസ് ലൂട്ട പറഞ്ഞു. മാർച്ചിൽ, നാഷണല്‍ ബോണ്ട് ഒരു രണ്ടാം സാലറി പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ അത് വിരമിക്കുമ്പോൾ എമിറാറ്റികൾക്കും യുഎഇ നിവാസികൾക്കും അനുബന്ധ വരുമാനം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications