Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളെ യുഎഇയിലെ ന്യൂയർ തകർക്കാം; ഈ 36 ഇടങ്ങളിൽ വെടിക്കെട്ട് കാണാം, ഇപ്പോൾ തന്നെ പ്ലാൻ ചെയ്തോളൂ

പുതുവത്സരത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് യുഎഇ. ഇത്തവണയും വൈവിധ്യമാർന്ന ന്യൂയർ പരിപാടികളാണ് പലയിടത്തും തയ്യാറാക്കിയിരിക്കുന്നത്. വെടിക്കെട്ടില്ലാതെ യുഎഇയിൽ ന്യൂയർ ആഘോഷം ഇല്ലല്ലോ. ഇക്കുറി ദുബായിൽ അങ്ങോളം ഇങ്ങോളം 36 ഇടങ്ങളിലാണ് കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടാകുക.

ബുർജ് പാർക്, ഗ്ലോബൽ വില്ലേജ്, ദുബായ് ഫെസ്റ്റിവെൽ സിറ്റി മാൾ, അൽ സീഫ്, ബ്ലൂവാട്ടേഴ്സ് ആന്റ് ദി ബീച്ച്, ജെബിആർ, ഹട്ട എന്നിവിടങ്ങളിൽ വമ്പൻ വെടിക്കെട്ടുകൾ ഉണ്ടാകും. ബുർജ് ഖലീഫയിൽ ലൈറ്റുകളോടെ ഗ്രാന്റ് ഡിസ്പ്ലേ തെളിയുമ്പോൾ പശ്ചാത്തലത്തിൽ ആകാശത്ത് കരിമരുന്ന് പ്രയോഗം നടക്കും.ഗ്ലോബൽ വില്ലേജിലാകട്ടെ വൈകീട്ട് എട്ട് മണിക്ക് സെലിബ്രേഷൻ കൗണ്ട് ആരംഭിക്കും. 1 മണിക്കാണ് ഇത് അവസാനിക്കുക. രാത്രി 8, 9, 10, 10.30, 11, 12, 1 സമയങ്ങളിലായി വെടിക്കെട്ടും നടക്കും.

firework-1735

ദുബായ് ഫെസ്റ്റിവെൽ സിറ്റിയിലും ആഘോഷം തകർക്കും ഇവിടെ വെടിക്കെട്ടിനൊപ്പം ഈജിപ്ഷ്യൻ ഗായകൻ മഹമ്മൂദ് എൽ എസ്ലിയുടെ സംഗീത വിരുന്നും ഉണ്ടാകും. പഴമയുടേയും ചരിത്രത്തിന്റേയും വിശേഷങ്ങൾ ഒളിപ്പിച്ചുവെച്ച അൽസീഫും പുതുവത്സര രാവിനെയാണ് പല കാഴ്ചകളും തയ്യാറാക്കിയിട്ടുണ്ട്. ബ്ലൂവാട്ടേഴ്സ് ആന്റ് ദി ബീച്ചിലും ജെബിആർ തീരത്തും വെടിക്കെട്ടുകൾ കാണുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.

ഏകദേശം 45 ഓളം കരിമരുന്ന് പ്രയോഗങ്ങളായിരിക്കും പുതുവത്സര തലേന്ന് വിവിധയിടങ്ങളിലായി നടക്കുന്നത്. എവിടെയൊക്കെയാണ് വെടിക്കെട്ട് നടക്കുന്നതെന്ന് വിശദമായി നോക്കാം

ബുർജ് ഖലീഫ ,ബാബ് അൽ ഷംസ് ഡെസേർട്ട് റിസോർട്ട്, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, സോഫിറ്റൽ ദുബായ് ദ പാം, അറേബ്യൻ റാഞ്ചസ് ഗോൾഫ് ക്ലബ്,
എക്സ്പോ സിറ്റി, റോയൽ മിറാഷ് ഹോട്ടൽ, സമ്മർ - ദുബായ് ഫെസ്റ്റിവൽ,
ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, അറ്റ്ലാൻ്റിസ് ദി റോയൽ ഹോട്ടൽ, എമിറേറ്റ്സ് ഗോൾഫ് ക്ലബ്, ദുബായ് ഫ്രെയിം, പലാസോ വെർസേസ് ദുബായ്, ജുമൈറ ബീച്ച് ഹോട്ടൽ, ബീച്ച് ആന്റ് ബ്ലൂവാട്ടേഴ്‌സ് ജെബിആർ, ഹട്ട, ദുബായ് പാർക്ക്സ് ആന്റ് റിസോർട്ട്, ഫോർ സീസൺസ് ജുമൈറ ബീച്ച്, അൽ സെയ്ഫ് സ്ട്രീറ്റ്, അഡ്രസ് മോണ്ട്ഗോമറി ദുബായ്, ലെ റോയൽ മെറിഡിയൻ ബീച്ച് റിസോർട്ട്
ജെഎ ബീച്ച് ഹോട്ടൽ ജബൽ അലി, J1 ബീച്ച് (ലാ മെർ), ടെറ സോളിസ് ,ബൾഗാരി ഹോട്ടൽസ് ആന്റ് റിസോർട്ട്, പാർക്ക് ഹയാത്ത് ദുബായ് ഹോട്ടൽ, നഷാമ ടൗൺ സ്ക്വയർ, വൺ ആന്റ് ഓൺലി ഹോട്ടൽ ദി പാം, ഫൈവ് പാം ജുമൈറ ഹോട്ടൽ,
അൽ മർമൂം ഒയാസിസ് ക്യാമ്പ്, വോക്കോ മൊണാക്കോ ദുബായ്, നിക്കി ബീച്ച് റിസോർട്ട് ദുബായ്, ബ്ലൂ ഒയാസിസ് റിസോർട്ട്, ഗ്ലോബൽ വില്ലേജ്,ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ് , ടോപ് ഗോൾഫ് ദുബായ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+