സയൻസ് ഫിക്ഷൻ സിനിമയല്ല..! ദുബായ് ആകാശത്ത് ഇനി 'പറക്കും ടാക്സികൾ'
ലോകത്തെ അത്ഭുതപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ എന്നും സ്വന്തമാക്കാറുള്ള ദുബായ്, ഗതാഗത രംഗത്ത് പുതിയൊരു വിപ്ലവം രചിക്കാൻ ഒരുങ്ങുകയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കുകൾക്ക് ശാശ്വത പരിഹാരമായി അവതരിപ്പിക്കുന്ന 'എയർ ടാക്സി' സർവീസുകൾ 2026 അവസാനത്തോടെ പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും പ്രമുഖ അമേരിക്കൻ വ്യോമയാന കമ്പനിയായ ജോബി ഏവിയേഷനും തമ്മിലുള്ള സഹകരണത്തിലൂടെയാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്. ആധുനിക രീതിയിലുള്ള ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവയ്ക്ക് ഹെലികോപ്റ്ററുകളെപ്പോലെ ലംബമായി ഉയരാനും താഴാനും സാധിക്കുമെന്നതിനാൽ പ്രത്യേക റൺവേകളുടെ ആവശ്യം വരുന്നില്ല. വലുപ്പവും കുറവാണ്.

ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം യാത്രാസമയത്തിൽ വരുന്ന വൻ കുറവാണ്. സാധാരണഗതിയിൽ റോഡ് മാർഗ്ഗം 45 മിനിറ്റിലധികം എടുക്കുന്ന ദുബായ് വിമാനത്താവളത്തിൽ നിന്നും പാം ജുമൈറയിലേക്കുള്ള യാത്ര, എയർ ടാക്സി വഴി വെറും 10 മിനിറ്റുകൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ വാഹനങ്ങളിൽ പൈലറ്റിനെ കൂടാതെ നാല് യാത്രക്കാർക്ക് സുഖകരമായി യാത്ര ചെയ്യാം. പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതിക്ക് ദോഷകരമായ വാതകങ്ങളൊന്നും ഇവ പുറത്തുവിടുന്നില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, സാധാരണ ഹെലികോപ്റ്ററുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ശബ്ദം മാത്രമേ ഇവയ്ക്കുണ്ടാകൂ, ഇത് നഗരവാസികൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ആകാശയാത്ര സാധ്യമാക്കുന്നു.
ആദ്യഘട്ടത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ ദുബായ്, ദുബായ് മറീന, പാം ജുമൈറ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഹെലിപാഡ് മാതൃകയിലുള്ള പ്രത്യേക വെർട്ടിപോർട്ടുകൾ കേന്ദ്രീകരിച്ചായിരിക്കും സർവീസ് നടത്തുക. വെർട്ടിപോർട്ടുകളുടെ നിർമ്മാണം ഇതിനകം തന്നെ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ദുബായ് എയർപോർട്ടിന് സമീപമുള്ള ആദ്യ വെർട്ടിപോർട്ടിന്റെ പണികൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, അന്താരാഷ്ട്ര വ്യോമയാന നിലവാരത്തിലാണ് ഈ സർവീസുകൾ ക്രമീകരിക്കുന്നത്. ആറ് മോട്ടറുകളും ഒന്നിലധികം ബാറ്ററി പാക്കുകളും ഉള്ളതിനാൽ ഒന്നിൽ തകരാർ സംഭവിച്ചാലും എയർടാക്സി സുരക്ഷിതമായി ലാൻഡ് ചെയ്യും. തുടക്കത്തിൽ പ്രീമിയം സേവനമായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും, വരും വർഷങ്ങളിൽ കൂടുതൽ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ചെലവ് കുറഞ്ഞ രീതിയിലേക്ക് മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത്












Click it and Unblock the Notifications