Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത് 47 വഴിയോര കച്ചവടക്കാരെ: കാരണം അറിയുമോ? നമ്മുടെ നാട്ടില്‍ നടക്കുമോ

റമദാൻ മാസത്തിൻ്റെ തുടക്കം മുതൽ ഇതുവരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത് 47 അനധികൃത വഴിയോര കച്ചവടക്കാരെ. പൊതുജനാരോഗ്യവും സുരക്ഷാ ചട്ടങ്ങളും ലംഘിച്ച അനധികൃത വഴിയോര കച്ചവടക്കാരെയാണ് പിടികൂടിയതെന്ന് ദുബായ് പോലീസിനെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും അനധികൃതമായി വിൽക്കാൻ ഉപയോഗിച്ച നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

"തെരുവ് കച്ചവടക്കാരിൽ നിന്നോ പൊതു റോഡുകളിൽ പാർക്ക് ചെയ്യുന്ന ലൈസൻസില്ലാത്ത വാഹനങ്ങളിൽ നിന്നോ ഭക്ഷ്യ ഉൽപന്നങ്ങൾ വാങ്ങുന്നതിൻ്റെ അപകടസാധ്യതകൾ വളരെ വലുതാണ്, കാരണം ഈ ഉൽപ്പന്നങ്ങളുടെ ഉറവിട് അറിയാത്തതും ഉകാലഹരണപ്പെട്ടതുമാകം. ഇവയുടെ സുരക്ഷയും മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉറപ്പാക്കാൻ ശരിയായ ഗുണനിലവാര നിയന്ത്രണ പരിശോധനയ്ക്ക് വിധേയമായിരിക്കുകയുമില്ല," ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ഇന്‍ഫിലിട്രേഷന്‍ നിയന്ത്രണ വിഭാഗം മേധാവി ലെഫ്റ്റനൻ്റ് കേണൽ താലിബ് മുഹമ്മദ് അൽ അമേരി പറഞ്ഞു.

dubai-pic-1

നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനും സമൂഹത്തിലെ അംഗങ്ങൾക്ക് ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു.ദുബായ് പോലീസ് അപ്രതീക്ഷിത പരിശോധനകൾ തുടരുമെന്നും ലെഫ്റ്റനൻ്റ് കേണൽ അൽ അമേരി കൂട്ടിച്ചേർത്തു. നിയമലംഘകരെ 901 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പോലീസിൻ്റെ സ്മാർട്ട് ആപ്പിലെ 'പോലീസ് ഐ' സേവനം ഉപയോഗിച്ചോ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

അതേസമയം, നിയമപരമല്ലാതെ വില വർധിപ്പിക്കുന്നുണ്ടോയെന്ന പരിശോധനയും രാജ്യത്ത് ശക്തമായി നടന്ന് വരികയാണ്. റമദാന്‍ മാസത്തില്‍ അനുമതിയില്ലാതെ ഒമ്പത് അടിസ്ഥാന സാധനങ്ങളുടെ വില വർധിപ്പിക്കാൻ യു എ ഇയില്‍ റീട്ടെയിലർമാർക്ക് അനുമതിയുണ്ടാകില്ലെന്നാണ് സാമ്പത്തിക മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി, പയർവർഗ്ഗങ്ങൾ, റൊട്ടി, ഗോതമ്പ് എന്നിങ്ങനെ ഒമ്പത് അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കരുതെന്നാണ് നിർദേശം. 2023-ൽ യുഎഇയുടെ റെഗുലേറ്ററി അതോറിറ്റി വിലക്കയറ്റം, തൂക്കത്തിലെ കൃത്രിമത്വം എന്നിവ പിടീകൂടാനായി കർശനമായ പരിശോധനകള്‍ നടത്തിയിരുന്നു. 96,200 പരിശോധനകൾ നടത്തുകയും 6,545 ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇത്തവണയും സമാനമായ രീതിയില്‍ പരിശോധന നടത്തുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+