പകല്‍സമയങ്ങളില്‍ ട്രക്കുകള്‍ ഓടിക്കരുത്! നിയന്ത്രണമേര്‍പ്പെടുത്തി ദുബായ്; ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

ദുബായിലെ റോഡുകളില്‍ ട്രക്ക് ഗതാഗത നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ദുബായ് പൊലീസും ആര്‍ടിഎയും അറിയിച്ചു. എന്നാല്‍ എമിറേറ്റ്‌സ് റോഡിനെ ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അല്‍ ഖുദ്ര സ്ട്രീറ്റ്, അല്‍ മൈദാന്‍ സ്ട്രീറ്റ്, എല്ലാ ക്രോസിംഗുകള്‍, എയര്‍പോര്‍ട്ട് ടണല്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന റോഡുകളിലും സ്ഥലങ്ങളിലും 24 മണിക്കൂറും നിരോധനം ബാധകമായിരിക്കും.

യാത്രാപാത, പ്രദേശം, ഗതാഗതത്തിരക്ക് എന്നിവയെ ആശ്രയിച്ച് നിയന്ത്രണ സമയങ്ങളില്‍ മാറ്റമുണ്ടാകും. ഷെയ്ഖ് സായിദ് റോഡ്, ബെയ്‌റൂട്ട് സ്ട്രീറ്റ് തുടങ്ങിയ റോഡുകളിലും അല്‍ മിസ്ഹാര്‍, മുഹൈസ്‌ന, ഔദ് അല്‍ മുതീന തുടങ്ങിയ റെസിഡന്‍ഷ്യല്‍ മേഖലകളിലും രാവിലെ 6 മുതല്‍ രാത്രി 10 വരെ (16 മണിക്കൂര്‍) നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Dubai Road

എയര്‍പോര്‍ട്ട് സ്ട്രീറ്റ്, ഒമാന്‍ സ്ട്രീറ്റ്, ഡമാസ്‌കസ് സ്ട്രീറ്റ് തുടങ്ങിയ നഗരപാതകളില്‍ ദിവസവും മൂന്ന് തിരക്കേറിയ സമയങ്ങളില്‍ ( ട്രക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ 6.30 മുതല്‍ 8.30 വരെ, ഉച്ചയ്ക്ക് 1 മുതല്‍ 3 വരെ, വൈകുന്നേരം 5.30 മുതല്‍ രാത്രി 8 വരെ എന്നിങ്ങനെയായിരിക്കും നിയന്ത്രണം.

നിയന്ത്രണങ്ങളുടെ വ്യാപ്തി, സമയം, ബദല്‍ പാതകള്‍ എന്നിവയെക്കുറിച്ച് ചരക്ക് വാഹന ഡ്രൈവര്‍മാര്‍, ഗതാഗത-ചരക്ക് നീക്ക കമ്പനികള്‍, ട്രക്ക് ഉടമകള്‍ എന്നിവരെ അറിയിക്കുന്നതിനായി ദുബായ് പൊലീസുമായി സഹകരിച്ച് ഒരു ബോധവല്‍ക്കരണ കാമ്പെയ്ന്‍ ആരംഭിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു. പരമാവധി ഡ്രൈവര്‍മാരിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നതിനായി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ഈ നടപടി ഗതാഗതക്കുരുക്ക് കുറയ്ക്കാനും റോഡുകളുടെ ശേഷി വര്‍ധിപ്പിക്കാനും യാത്രാ സമയം കുറയ്ക്കാനും ദുബായിലെ റോഡ് ശൃംഖലയുടെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. നിയന്ത്രണമുള്ള സമയങ്ങളില്‍ അത്യാവശ്യ സാഹചര്യങ്ങളില്‍ ട്രക്ക് സര്‍വീസ് നടത്തേണ്ടതുണ്ടെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങിക്കണം.

ഇതിനായി ഗതാഗത നിയമലംഘനങ്ങള്‍ ഒഴിവാക്കാന്‍ കമ്പനികള്‍ ആര്‍ടിഎയുടെ വെബ്സൈറ്റ് വഴി റൈറ്റ്-ഓഫ്-വേ വിഭാഗത്തില്‍ അപേക്ഷിച്ച് നിരോധിത സമയങ്ങളിലും പാതകളിലും ചരക്ക് വാഹനങ്ങള്‍ ഓടിക്കാനുള്ള അനുമതി നേടേണ്ടതാണ്. ട്രക്ക് വിശ്രമ കേന്ദ്രങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതായും, പ്രധാനപ്പെട്ട ആറ് സ്ഥലങ്ങളിലായി ആകെ 16 വിശ്രമ കേന്ദ്രങ്ങളില്‍ 14 എണ്ണത്തിന്റെ നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയാക്കിയതായും അധികൃതര്‍ അറിയിച്ചു.

നിയന്ത്രണ സമയങ്ങള്‍ പാലിക്കാനും, അനുവദനീയമായ ബദല്‍ പാതകള്‍ ഉപയോഗിക്കാനും, അല്ലെങ്കില്‍ നിശ്ചയിച്ചിട്ടുള്ള ട്രക്ക് വിശ്രമ കേന്ദ്രങ്ങളിലേക്ക് പോകാനും ട്രക്ക് ഡ്രൈവര്‍മാരോടും ഗതാഗത-ചരക്ക് നീക്ക കമ്പനികളോടും ട്രക്ക് ഉടമകളോടും ആര്‍ടിഎ നിര്‍ദേശിച്ചു. ഈ വിശ്രമ കേന്ദ്രങ്ങളില്‍ 364 പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കൂടി അധികമായി ഒരുക്കി ശേഷി വര്‍ധിപ്പിച്ചതായും, ഇതോടെ ഇവിടെ ആകെ ട്രക്ക് പാര്‍ക്കിംഗ് സൗകര്യങ്ങളുടെ എണ്ണം 1,007 ആയി ഉയര്‍ന്നതായും ആര്‍ടിഎ വ്യക്തമാക്കി.

സ്വകാര്യ മേഖലയുമായി സഹകരിച്ച് നാല് സ്ഥിരം വിശ്രമ കേന്ദ്രങ്ങള്‍ കൂടി ഒരുക്കാന്‍ പദ്ധതിയുണ്ടെന്നും ആര്‍ടിഎ അറിയിച്ചു. ദുബായില്‍ പ്രതിദിനം ഏകദേശം 400,000 ട്രക്ക് യാത്രകള്‍ നടക്കുമ്പോള്‍, പ്രതിമാസം 150,000-ത്തിലധികം ട്രക്കുകള്‍ ഈ വിശ്രമ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma