ദുബായ് മുന്നോട്ട് തന്നെ: 2024 നെ വെല്ലും സാമ്പത്തിക വളർച്ച: ഏറ്റവും കൂടുതല്‍ നേട്ടം ഈ മേഖലയില്‍
മൊത്ത ആഭ്യന്തര ഉൽപ്പാദനത്തില്‍ (ജിഡിപി) ശ്രദ്ധേയമായ നേട്ടം കൈവരിച്ച് ദുബായ്. 2025-ന്റെ ആദ്യ പാദത്തിൽ ദുബായിയുടെ ജി ഡി പി 119.7 ബില്യൺ ദിർഹമായി ഉയർന്നുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 2024-ന്റെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4% വളർച്ചയാണ് ഇത്തവണയുണ്ടായിരിക്കുന്നത്. വിവിധ തന്ത്രപ്രധാന മേഖലകളിലെ മികച്ച പ്രകടനമാണ് ഈ വളർച്ചയ്ക്ക് കാരണം. ആരോഗ്യം, റിയൽ എസ്റ്റേറ്റ്, ധനകാര്യ-ഇൻഷുറൻസ്, ഗതാഗതം, വ്യാപാരം തുടങ്ങിയ മേഖലകൾ ദുബായുടെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തി.
2024-ലെ വിജയം തുടർന്ന് 2025
2024-ൽ ദുബായുടെ സമ്പദ്‌വ്യവസ്ഥ 5.8% വളർച്ചയോടെ 541 ബില്യൺ ദിർഹവും, സ്ഥിര വിലയിൽ 3.2% വളർച്ചയോടെ 443 ബില്യൺ ദിർഹവും എത്തിയിരുന്നു. വ്യാപാരം, റിയൽ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങൾ, ഗതാഗതം, വ്യവസായം എന്നിവയാണ് ഈ വളർച്ചയുടെ 78% സംഭാവന നൽകിയത്. 2025-ന്റെ ആദ്യ പാദത്തിൽ ഈ മേഖലകൾ തുടർന്നും ശക്തമായ പ്രകടനം കാഴ്ചവച്ചു.

ആരോഗ്യം
മനുഷ്യാരോഗ്യ, സാമൂഹിക പ്രവർത്തന മേഖല 26% വളർച്ചയോടെ 1.9 ബില്യൺ ദിർഹത്തിലെത്തി. ജിഡിപിയിൽ 1.5% സംഭാവന നൽകിയ ഈ മേഖല, മൊത്തം വളർച്ചയിൽ 0.3 ശതമാന പോയിന്റ് ചേർത്തു.
റിയൽ എസ്റ്റേറ്റ്
പതിവ് പോലെ റിയൽ എസ്റ്റേറ്റ് മേഖല, ദുബായിയുടെ സാമ്പത്തിക ഘടനയുടെ നെടുംതൂണുകളിലൊന്നായി, 7.8% വളർച്ചയോടെ 9 ബില്യൺ ദിർഹത്തിലേക്ക് എത്തി. ജിഡിപിയിൽ 7.5% സംഭാവന നൽകിയ ഈ മേഖല, 0.6 ശതമാന പോയിന്റ് വളർച്ചയ്ക്ക് കാരണമായി.
ധനകാര്യവും ഇൻഷുറൻസും
ധനകാര്യ-ഇൻഷുറൻസ് മേഖല 5.9% വളർച്ച രേഖപ്പെടുത്തി, 2024-ന്റെ ആദ്യ പാദത്തിലെ 15.12 ബില്യൺ ദിർഹത്തിൽ നിന്ന് 16 ബില്യൺ ദിർഹമിലെത്തി. ജിഡിപിയിൽ 13.4% സംഭാവന നൽകിയ ഈ മേഖല, 0.8 ശതമാന പോയിന്റ് വളർച്ചയ്ക്ക് സഹായിച്ചു.
അക്കമഡേഷനും ഫുഡും
താമസ-ഭക്ഷണ സേവന മേഖല 3.4% വളർച്ചയോടെ 4.9 ബില്യൺ ദിർഹത്തിലെത്തി. ജി ഡി പിയിൽ 4.1% സംഭാവനയും 0.14 ശതമാന പോയിന്റ് വളർച്ചയും ഈ മേഖല നൽകി.
ഇന്‍ഫർമേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍
ഇന്‍ഫർമേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ മേഖല 3.2% വളർച്ചയോടെ 5.3 ബില്യൺ ദിർഹത്തിലെത്തി. ജിഡിപിയിൽ 4.4% സംഭാവനയും 0.14 ശതമാന പോയിന്റ് വളർച്ചയും നൽകി.
മൊത്ത-ചില്ലറ വ്യാപാരം
മൊത്ത-ചില്ലറ വ്യാപാര മേഖല ഇക്കാലയളവില്‍ 4.5% വളർച്ചയോടെ 27.5 ബില്യൺ ദിർഹത്തിലെത്തി. അതായത് 2024-ലെ 26.3 ബില്യൺ ദിർഹത്തിൽ നിന്ന് ഉയർന്നു. ജി ഡി പിയിൽ 23% സംഭാവന നൽകിയ ഈ മേഖല, 1.03 ശതമാന പോയിന്റ് വളർച്ചയ്ക്ക് കാരണമായി.
നിർമാണ മേഖല
നിർമാണ മേഖല 3.3% വളർച്ചയോടെ 8.7 ബില്യൺ ദിർഹത്തിലേക്കാണ് എത്തിയത്. 2024-ലെ 8.4 ബില്യൺ ദിർഹത്തിൽ നിന്ന്. ജിഡിപിയിൽ 7.3% സംഭാവനയും 0.24 ശതമാന പോയിന്റ് വളർച്ചയും ഈ മേഖല നൽകി.
ഗതാഗത-സംഭരണം
ഗതാഗത-സംഭരണ മേഖല 2024-ലെ 15.4 ബില്യൺ ദിർഹത്തിൽ നിന്ന് 2% വളർച്ചയോടെ 15.7 ബില്യൺ ദിർഹത്തിലെത്തി. ജിഡിപിയിൽ 13% സംഭാവനയും 0.27 ശതമാന പോയിന്റ് വളർച്ചയും നൽകി. വ്യോമ ഗതാഗതമാണ് ഈ മേഖലയിലെ ഏറ്റവും വലിയ സംഭാവന. മറ്റ് പ്രവർത്തനങ്ങൾ 1.9% വളർച്ചയോടെ ജിഡിപിയിൽ 26% സംഭാവന നൽകി, 0.5 ശതമാന പോയിന്റ് വളർച്ചയ്ക്ക് കാരണമായി.
2025-ന്റെ ആദ്യ പാദത്തിലെ 4% ജി ഡി പി വളർച്ച, ദുബായുടെ സാമ്പത്തിക ശക്തിയും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ആരോഗ്യം, റിയൽ എസ്റ്റേറ്റ്, ധനകാര്യം, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനം, ദുബായിയെ ആഗോള സാമ്പത്തിക കേന്ദ്രമായി നിലനിർത്തുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
സ്വര്‍ണത്തിന് മാര്‍ച്ചില്‍ സംഭവിച്ചതെന്ത്? ഏപ്രിലില്‍ നടക്കാന്‍ പോകുന്നത് മറ്റൊന്ന്..! കാരണം -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications