Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂറിസം രംഗത്ത് തകർത്തടിച്ച് ദുബായ്: റെക്കോർഡ് നേട്ടം; നിർണ്ണായക പിന്തുണ നല്‍കിയത് ഇന്ത്യക്കാർ

ദുബായ്: ലോകത്തെ മുന്‍നിര ടൂറിസം കേന്ദ്രമെന്ന സ്ഥാനം ഊട്ടിയുറപ്പിച്ച് ദുബായ്. 2025-ന്റെ ആദ്യ പകുതിയിൽ 98.8 ലക്ഷം വിദേശ ടൂറിസ്റ്റുകൾ ദുബായിൽ എത്തിയെന്നാണ് ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം റിപ്പോർട്ട് ചെയ്യുന്നത്. 2024-ന്റെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6% വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ടൂറിസം അടിസ്ഥാനസൗകര്യങ്ങളിലെ മികവ്, നവീനത, മികച്ച കണക്റ്റിവിറ്റി എന്നിവയിലൂടെ ദുബായിയെ ലോകത്തിലെ മുൻനിര മൂന്ന് ടൂറിസ്റ്റ് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റാനുള്ള ദുബായ് ഇക്കണോമിക് അജണ്ട D33 വിജയകരമായി മുന്നോട്ട് പോകുന്നുവെന്നും ഈ നേട്ടം വ്യക്തമാക്കുന്നു.

ഇന്ത്യ ദുബായിയുടെ ടൂറിസം വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നു എന്നുള്ളതാണ് ശ്രദ്ധേയമാണ് കാര്യം. 2025-ന്റെ ആദ്യ പകുതിയിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിനും മുംബൈക്കും ഇടയിൽ മാത്രം 12 ലക്ഷം യാത്രക്കാർ യാത്ര ചെയ്തു. ഇത് ഇന്ത്യയും ദുബായും തമ്മിലുള്ള ശക്തമായ സാംസ്കാരിക-സാമ്പത്തിക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നു. ആഡംബര ജീവിതം, സാഹസിക യാത്രകൾ, സൗകര്യങ്ങൾ എന്നിവയുടെ സമന്വയമാണ് ഇന്ത്യൻ സഞ്ചാരികളെ ദുബായിലേക്ക് ആകർഷിക്കുന്നത്. "Find Your Story", "Dubai, Ready for a Surprise?" തുടങ്ങിയ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തിയുള്ള പ്രചാരണങ്ങൾ ഇന്ത്യയിൽ വൻ ജനപ്രീതി നേടാന്‍ കാരണമായി.

dubai-rta-

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് 2025-ന്റെ ആദ്യ പകുതിയിൽ 4.6 കോടി യാത്രക്കാരെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 2.3% വർധനവാണ്. മുംബൈ, ലണ്ടൻ, റിയാദ് തുടങ്ങിയ നഗരങ്ങൾ വിമാനത്താവളത്തിന്റെ മുൻനിര ലക്ഷ്യസ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. എമിറേറ്റ്സ് എയർലൈനിന്റെ, ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ ഹോട്ടൽ താമസം, ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങളിൽ കിഴിവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ദുബായിയുടെ ആകർഷണം വർധിപ്പിച്ചിട്ടുണ്ട്.

ദുബായിയുടെ വൈവിധ്യമാർന്ന ഘടകങ്ങള്‍ ഇന്ത്യൻ കുടുംബങ്ങൾ, ബിസിനസ് യാത്രക്കാർ, സ്വതന്ത്ര സഞ്ചാരികൾ എന്നിവർക്ക് ഒരുപോലെ ആകർഷകമാണ്. 2022-ൽ തുറന്ന മ്യൂസിയം ഓഫ് ദി ഫ്യൂചർ ഇതിനോടകം 40 ലക്ഷം സന്ദർശകരെ ആകർഷിച്ചു. 2025-ൽ ദുബായിലെ പാർക്കുകൾ 1.67 കോടി സന്ദർശകരെ സ്വാഗതം ചെയ്തു. ദുബായി ടൂറിസം അതോറിറ്റികളും ഇന്ത്യൻ ട്രാവൽ ബിസിനസുകളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നു.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ, ദുബായ് ഫിറ്റ്നസ് ചലഞ്ച് തുടങ്ങിയ വരാനിരിക്കുന്ന പരിപാടികൾ 2025-ന്റെ രണ്ടാം പകുതിയിൽ കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. ഇതിനിടെ, 35 ബില്യൺ ഡോളറിന്റെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് വികസന പദ്ധതി, ഇന്ത്യ ഉൾപ്പെടെയുള്ള പ്രധാന വിപണികളിൽ നിന്നുള്ള വർധിച്ച ഡിമാൻഡിനെ നേരിടാൻ ദുബായിയെ സജ്ജമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+