ആറ് മാസം മാത്രം: ദുബായില്‍ ഇസ്ലാം മതത്തിലേക്ക് പുതുതായി കടന്ന് വന്നത് 3600 ലധികം പേർ
2025-ന്റെ ആദ്യ പകുതിയില്‍ ദുബായിൽ നിന്നുമാത്രം ഇസ്ലാം മതത്തിലേക്ക് പുതുതായി കടന്ന് വന്നത് 3600 ലധികം പേർ. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റിന്റെ (IACAD) കീഴിൽ പ്രവർത്തിക്കുന്ന മുഹമ്മദ് ബിൻ റാഷിദ് സെന്റർ ഫോർ ഇസ്ലാമിക് കൾച്ചറാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി മുതൽ മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ മാത്രം 2,267 പേർ ഇസ്ലാം സ്വീകരിച്ചതിനുള്ള സർട്ടിഫിക്കറ്റുകളാണ് കേന്ദ്രം നൽകിയത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിൽ ഈ സംഖ്യ വലി തോതില്‍ വർധിക്കുകയും ആകെ എണ്ണം 3600 ലേക്ക് എത്തുകയും ചെയ്തു. കൂടാതെ, IACAD-ന്റെ ഫത്‌വ വിഭാഗം ആദ്യ പകുതിയിൽ 134,000-ലധികം ഫത്‌വകൾ നൽകി. മതപരമായ, സാമൂഹിക, ധാർമിക വിഷയങ്ങളിൽ മാർഗനിർദേശം നല്‍കുക എന്നുള്ളതാണ് ഫത്‌വ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

സാംസ്കാരിക-മത സംവാദം പ്രോത്സാഹിപ്പിക്കുകയും, സഹിഷ്ണുതയും അറിവും സംഭാഷണവും അടിസ്ഥാനമാക്കി ഇസ്ലാമിന്റെ ശോഭനമായ ചരിത്രവും പ്രധാന്യവും അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നത്. 1969-ൽ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം സ്ഥാപിച്ച ഈ വകുപ്പ് ഫത്‌വ നൽകൽ, ഖുർആൻ പ്രസിദ്ധീകരണം, ഹജ്ജ്-ഉംറ സംഘാടനം, മതാധ്യാപകർക്ക് ലൈസൻസ് നൽകൽ തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് പ്രധാനമായും വഹിക്കുന്നത്.
ദുബായിലെ മുഴുവൻ പള്ളികളുടെ മേൽനോട്ടവും, ഓൺലൈൻ മതപരമായ സേവനങ്ങളും ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റ് വാഗ്ദാനം ചെയ്യുന്നു. 2011-ലെ നിയമപ്രകാരം വകുപ്പിന്റെ ഉത്തരവാദിത്തങ്ങൾ വീണ്ടും വിപുലീകരിച്ചു. ഇതിൽ ഇസ്ലാമിക-ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കുള്ള നയങ്ങൾ രൂപീകരിക്കൽ, ഖുർആൻ പഠന കേന്ദ്രങ്ങൾക്കും മതസ്ഥാപനങ്ങൾക്കും ലൈസൻസ് നൽകൽ, ഹിജ്റ കലണ്ടർ തയ്യാറാക്കൽ തുടങ്ങിയവയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
വകുപ്പിന്റെ ഇസ്ലാമിക് നോളജ് പ്രോഗ്രാമുകളിലൂടെ ഏകദേശം 18,000 പേർക്ക് പ്രയോജനം ലഭിച്ചതായും റിപ്പോർട്ടുകള്‍ പറയുന്നു. ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിലും സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിലും കേന്ദ്ര സുപ്രധാന പങ്ക് വഹിക്കുന്നതായി കേന്ദ്രത്തിന്റെ ഡയറക്ടർ ജാസിം മുഹമ്മദ് അൽ ഖസ്രജി വ്യക്തമാക്കി.
"ഞങ്ങൾ സാംസ്കാരിക-മത സംവാദത്തിന്റെ പാലങ്ങൾ നിർമിക്കുന്നതിനും, സഹിഷ്ണുത, അറിവ്, സംഭാഷണം എന്നിവയെ അടിസ്ഥാനമാക്കി ഇസ്ലാമിന്റെ ശോഭനമായ ചിത്രം അവതരിപ്പിക്കുന്നതിനുമുള്ള സമഗ്ര ദർശനത്തിന് കീഴിൽ പ്രവർത്തിക്കുന്നു," അദ്ദേഹം പറഞ്ഞു
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications