Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ 'ചതിച്ചു': ദുബായ് വിമാനം വൈകിയത് 24 മണിക്കൂര്‍, പ്രവാസികളുടെ നിക്കാഹ് മുടങ്ങി

ദുബായ് : ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 24 മണിക്കൂറിലേറെ വൈകി. ഇതേ തുടര്‍ന്ന് പ്രവാസികളായ രണ്ട് യുവാക്കള്‍ക്ക് നിക്കാഹും വിവാഹ നിശ്ചയവും മാറ്റിവയ്‌ക്കേണ്ടി വന്നു. ശനിയാഴ്ച രാത്രി 8.45ന് ദുബായില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 2.45ന് തിരുവനന്തപുരത്ത് എത്തേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകി പറനന്നത്.

യാത്ര 24 മണീക്കൂറോളമാണ് വൈകിയത്. സ്ത്രീകളും കുട്ടികളും അടക്കം 160 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഞായറാഴ്ച വിവാഹച്ചടങ്ങുകള്‍ നടക്കേണ്ട രണ്ട് യുവാക്കള്‍ വിമാനത്തിലുണ്ടായിരുന്നു. ഇതോടെ ചടങ്ങുകള്‍ മാറ്റിവച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു കടക്കല്‍ സ്വദേശി മുഹമ്മദിന്റെ നിക്കാഹ് നിശ്ചയിച്ചിരുന്നത്. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് റീഫണ്ട് ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചത്. കൂടാതെ മറ്റ് ഫ്‌ളൈറ്റുകള്‍ ലഭിച്ചതുമില്ല. ഇതോടെ ചടങ്ങ് മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

air india

മറ്റൊരു യുവാവിന്റെ വിവാഹ നിശ്ചയം ഞായറാഴ്ചയാണ് നടക്കേണ്ടിയിരുന്നത്. ഇതും മാറ്റിവയ്‌ക്കേണ്ടി വന്നു. അതേസമയം, സാങ്കേതിക തകരാറാണ് വിമാനം വൈകാനുള്ള കാരണമെന്നാണ് എയര്‍ ഇന്ത്യ അറിയിക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരം- ബഹ്‌റിന്‍ എയര്‍ ഇന്ത്യ വിമാനവും വൈകിയിരുന്നു.

ഞായറാഴ്ച വൈകീട്ട് 5.30ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകാറിനെ തുടര്‍ന്ന് 17 മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശേഷമാണ് വിമാനം പുറപ്പെട്ടത്. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് ഭക്ഷണം ക്രമീകരിച്ച് വിമാനത്താവളത്തില്‍ തന്നെ നിര്‍ത്തുകയായിരുന്നു. വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ശേഷം മാത്രമാണ് ഇവിടെ നിന്നുള്ള ഷെഡ്യൂള്‍ നല്‍കിയത്. 24 മണിക്കൂറോളം സര്‍വീസ് വൈകിയെന്നാണ് വിവരം. ഇതോടെ അത്യാവശ്യമായി ബഹ്‌റിനില്‍ എത്തേണ്ടവര്‍ ദുരിതത്തിലായി.

അതേസമയം, സാങ്കേതി തകരാറിനെ തുടര്‍ന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്തു. തിരുച്ചിറപ്പള്ളിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അടിയന്തര ലാന്‍ഡിംഗിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ആവശ്യമായ ക്രമീകരണങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.വിമാനത്താവളത്തില്‍ അഗ്‌നിശമന സേനയും ആംബുലന്‍സുകളും തയാറാക്കി നിര്‍ത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+