Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് പറക്കും കാർ, വീണ്ടും അമ്പരപ്പിക്കാന്‍ ദുബായ്: എയർപോർട്ട് ടു പാം ജുമൈറ യാത്ര ഇനി കേവലം 10 മിനുറ്റില്‍

ടെക്നോളജി രംഗത്ത് അനുദിനം ലോകത്തെ വിസ്മയിപ്പിക്കുന്ന ദുബായ് ഇതാ എയർ ടാക്സി രംഗത്ത് മറ്റൊരു അത്ഭുതത്തിന് ഒരുങ്ങുന്നു. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന എയർ ടാക്സികളാണ് ദുബായ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. അതായത് ദുബായ് എയർപോർട്ടിനും പാം ജുമൈറയ്ക്കും ഇടയിലുള്ള യാത്രാ സമയം എയർ ടാക്സിയിലൂടേയുള്ള യാത്രാ സമയം ഇനി 10 മിനിറ്റ് മാത്രമായിരിക്കും

നിലവില്‍ 45 മിനിറ്റ് വരെ സമയമെടുക്കുന്ന യാത്രയാണ് എയർ ടാക്സിയിലൂടെ കുത്തനെ ഇടിയുന്നതെന്നും പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സിഇഒ അഹമ്മദ് ബഹ്‌റോസിയാന്‍ പറഞ്ഞു. "വേഗത, റേഞ്ച്, പരിമിതമായ ചാർജിംഗ് സമയം എന്നിവ ഉപയോഗിച്ച്, ഈ വാഹനങ്ങൾക്ക് 10 മിനിറ്റോ അതിൽ കുറവോ സമയത്തിനുള്ളിൽ ദുബായ് എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലെ വെർട്ടിപോർട്ടിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും," അദ്ദേഹം പറഞ്ഞു.

dubai-job

വിവിധ എമിറേറ്റുകൾക്കിടയിൽ യാത്രക്കാരെ കൊണ്ടുപോകാൻ എയർ ടാക്സി സംവിധാനം അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഈ വിമാനങ്ങൾക്ക് നല്ല റേഞ്ച് ഉണ്ട് എന്നതാണ് ഏറെ മികച്ച കാര്യ. ഇത് നമ്മളെ ഇൻ്റർ എമിറേറ്റ്സ് യാത്രകൾ സാധ്യമാക്കാൻ അനുവദിക്കുന്നു. അതിനാൽ ആവേശകരമായ നിരവധി പ്ലാനുകൾ ഉണ്ട്. എന്നാൽ തുടക്കത്തിൽ ഞങ്ങൾ ദുബായ് റൂട്ടുകളിൽ മാത്രമായിരിക്കും പ്രവർത്തിക്കുക" അഹമ്മദ് ബഹ്‌റോസിയാന്‍ വ്യക്തമാക്കി.

ടാക്‌സികൾക്ക് ഇറങ്ങാനുള്ള വെർട്ടിപോർട്ടുകൾ നിർമ്മിക്കുന്ന സ്‌കൈപോർട്ടുകൾ, എയർക്രാഫ്റ്റ് ഓപ്പറേറ്ററായ ജോബി, ആർടിഎ എന്നി സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി 2026 ൽ പൊതുജനങ്ങൾക്കായി തുറുന്നുകൊടുക്കും. 2026-ൽ ദുബായിൽ ആറ് എയർ ടാക്‌സികളുമായി ഞങ്ങളുടെ ആദ്യ സർവീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"ഇതൊരു പുതിയ സേവനമാണ്. ലോകത്തിലെ തന്നെ ആദ്യത്തേതായിരിക്കാം. ഒരുപാട് പഠിക്കാനുണ്ട്. ഞങ്ങൾ ആളുകളുടെ ആവശ്യം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വെർട്ടിപോർട്ട് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും. ഒരു ലിമോ സേവനം നൽകാൻ സാധ്യതയുണ്ട്. അത് ഒരു എൻഡ്-ടു-എൻഡ് സേവനമായിരിക്കും." അഹമ്മദ് ബഹ്‌റോസിയാന്‍ കൂട്ടിച്ചേർത്തു.

ജോബി വിമാനത്തിൻ്റെ ഒരു മാതൃക ഡബ്ല്യുജിഎസിൽ പ്രദർശിപ്പിച്ചിരുന്നു. നാല് പാസഞ്ചർ സീറ്റുകളും മുൻവശത്ത് ഒരു സീറ്റും ഉള്ള ഈ വിമാനം ആദ്യഘട്ടത്തില്‍ പൈലറ്റായിരിക്കും ഓടിക്കുക. പിന്നീട് പൈലറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന വിമാനങ്ങളും വരും. അടുത്ത വർഷം മുതൽ യുഎഇയിൽ ഫ്ലൈറ്റ് ടെസ്റ്റിംഗ് നടത്തുമെന്ന് ജോബിയുടെ സ്ഥാപകനും സിഇഒയുമായ ജോബെൻ ബെവിർട്ടും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+