Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിക്കാരെ ഞെട്ടിച്ച് യൂണിയൻ കോപ്പ്; ഈ 2000 സാധനങ്ങൾ പകുതി വിലക്ക്, വമ്പൻ ഓഫർ

വമ്പൻ ഓഫറുകളുമായി ദുബായിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിൽ ഒന്നായ യൂനിയൻ കോപ്പ്. ജനവരിയിൽ 8 പുതിയ പ്രമോഷനുകളാണ് ഗ്രൂപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഓഫറിന്റെ ഭാഗമായി തിരഞ്ഞെടുത്ത രണ്ടായിരത്തോളം ഉത്പന്നങ്ങൾ 50 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും. ഓഫറിനെ കുറിച്ച് വിശദമായി അറിഞ്ഞാലോ?

വിലക്കുറവിൽ ഏതൊക്കെ സാധനങ്ങൾ?

ഈ മാസം അവസാനം വരെയാണ് ഓഫറുകൾ ലഭിക്കുക. ഹോം അപ്ലയൻസ്, സൗന്ദര്യ സംരക്ഷണ വസ്തുക്കൾ, യാത്ര ആവശ്യ സാധനങ്ങൾ, ശൈത്യകാലത്ത് ആവശ്യമായുള്ള ഉത്പന്നങ്ങൾ എന്നിവയായിരിക്കും ഓഫറിൽ ലഭ്യമാകുക. ദുബായിലെ എല്ലാ യൂനിയൻ കോപ്പ് ബ്രാഞ്ചുകളിൽ നിന്നും ഉപഭോക്താക്കൾക്ക് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകും.

dubai-

ഓഫറുകൾ അറിയാം

ന്യൂയർ ബിഗ് ഡീൽ ഇപ്പോഴും ബ്രാഞ്ചിൽ നടക്കുന്നുണ്ട്. ഇതുകൂടാതെ വീക്കെൻഡ് സൂപ്പർ സേവറും. ഇതിനൊപ്പം ഷ്രിംപ് ഫെസ്റ്റിവലും സിട്രസ് ഫെസ്റ്റിവലും ഗ്രൂപ്പ് ആരംഭിക്കും.ഓരോ ആഴ്‌ചയും, വ്യത്യസ്‌ത ഉൽപ്പന്ന വിഭാഗങ്ങളിൽ പുതിയ കിഴിവുകളും പ്രമോഷനുകളും അവതരിപ്പിക്കുമെന്ന് യൂനിയൻ കോപപ് സീനിയർ മീഡിയ സെക്ടർ മാനേജർ ഷുഹൈബ് അൽ ഹമദി പറഞ്ഞു.

ജനവരിയിലെ പ്രമോഷനുകൾ സ്മാർട് ആപ്പുകളിലും ലഭ്യമായിരിക്കുമെന്ന് യൂണിയൻ കോപ്പ് അറിയിച്ചു. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്തതും നൂതനവുമായ ഷോപ്പിംഗ് അനുഭവമായിരിക്കും ആപ്പും സമ്മാനിക്കുകയെന്നും അധികൃതർ പറഞ്ഞു.

അതേസമയം കേരളത്തിൽ 50 ശതമാനം വിലക്കിഴവിൽ ലുലുവും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വർഷവും നടത്തിവരുന്ന ലുലു ഓൺ സെയിൽ, ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ എന്നിവയാണ് ജനുവരി 9 മുതല്‍ 12 വരെ മാളിൽ നടക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന മാളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാ​ഗമാകും. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുവാന്‍ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെയും സാധിക്കും.

ഇലക്ട്രോണികിസ് ആന്‍ഡ് ഹോം അപ്ലയന്‍സ് ഉത്പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് ഫ്ളാറ്റ് ഫിഫ്റ്റിയുടെ ഭാ​ഗമായി ലുലു കണക്ടില്‍ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിന്‍, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവില്‍ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോ​ഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് അടക്കമുള്ള എല്ലാ ഷോപ്പുകളിലും വിലക്കിഴിവിലുടെ ഷോപ്പിങ് നടത്താന്‍ ഓഫറിലുടെ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+