Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിലെ ഈ സ്ഥലത്ത് വീടിന് വില 40 കോടി മുതല്‍: എന്നിട്ടും വാങ്ങാനായി ഇന്ത്യക്കാരുടെ അടക്കം തിരക്ക്

ദുബായിലെ വിനോദസഞ്ചാര മേഖലക്ക് കൂടുതല്‍ കരുത്ത് പകരുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച പദ്ധതിയാണ് പാം ജബല്‍ അലി. ഈന്തപ്പനയുടെ മാതൃകയില്‍ കടലില്‍ നിർമ്മിക്കുന്ന ഈ കൃത്രിമ ദ്വീപില്‍ ഒരു ഭവനം സ്വന്തമാക്കാനായി ലോകമെമ്പാടും നിന്നുമുള്ള ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. അതില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ് എന്നുള്ളതാണ് ശ്രദ്ധേയം.

രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വിലയില്‍ പത്തിരട്ടിയിലേറെ വർധനവ് ഉണ്ടായെങ്കിലും ആഡംബര വീടുകൾ എടുക്കാൻ ആളുകളുടെ നെട്ടോട്ടമാണ്. വീടു വാങ്ങുന്നതിനായി പദ്ധതിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന നഖീലിന്റെ ഹെഡ് ഓഫീസിന് പുറത്ത് വലിയ ക്യൂവാണ് കഴിഞ്ഞ ദിവസം മുതല്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

uae1

'ഇന്നലെ രാത്രി മുതല്‍ ഞാൻ മറ്റ് ഏഴ് സുഹൃത്തുക്കളോടൊപ്പം ക്യൂവിൽ നില്‍ക്കുകയാണ്. രാവിലെ 9 മണിക്ക് ഓഫീസ് വാതിലുകൾ തുറന്നപ്പോൾ ആളുകൾ ഓടിക്കൂടി. എന്റെ ഭാഗ്യത്തിന് എന്റെ ക്ലയന്റിനായി എനിക്ക് ഒരു വില്ല കിട്ടി. എന്നിരുന്നാലും, എന്റെ സുഹൃത്തുക്കൾക്ക് അത്ര ഭാഗ്യമുണ്ടായിരുന്നില്ല.' റിയല്‍ എസ്റ്റേറ്റ് കമ്പനിയായ പോസിറ്റീവ് പ്രോപ്പർട്ടീസിൽ നിന്നുള്ള ഏജന്റ് ജെഫ് പറയുന്നു.

നൂറുകണക്കിന് റിയൽ എസ്റ്റേറ്റ് ഏജന്റുമാരും വാങ്ങാൻ സാധ്യതയുള്ളവരും ബുധനാഴ്ച ഓഫീസിൽ തടിച്ചുകൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ലഭ്യമായ എല്ലാ വില്ലകളും മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു. "ഞാൻ വൈകുന്നേരം 4 മണിക്ക് നഖീൽ ഓഫീസിൽ നിന്ന് പുറപ്പെടുമ്പോൾ കുറച്ച് പ്ലോട്ടുകൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ എന്നിരുന്നാലും, അതിനായി ഒരു നീണ്ട ക്യൂ ഉണ്ടായിരുന്നു, " A1 പ്രോപ്പർട്ടീസിൽ നിന്നുള്ള ടീന ആഞ്ചലോ പറഞ്ഞു.

ഈന്തപ്പനയുടെ ആകൃതിയിലുള്ള മനുഷ്യനിർമിതമായ ദ്വീപിലെ വില്ലകളുടെ വില 18 ദശലക്ഷം ദിർഹം മുതൽ ആരംഭിക്കുന്നു. (അതായത് 40 കോടി മുതല്‍) 2027 മുതൽ വില്ലകളില്‍ താമസിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 30 ദശലക്ഷം ദിർഹം മുതൽ ആരംഭിക്കുന്ന 7 ബെഡ്‌റൂം യൂണിറ്റുകൾക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ്. പാം ജുമൈറയിലെ സമാനമായ അപ്പാർട്ട്മെന്റിന് 50 മില്യൺ ദിർഹത്തിന് മുകളിൽ വിലവരുമെന്നും ഏജന്റുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, ഗ്ലോബൽ പ്രോപ്പർട്ടി കൺസൾട്ടൻസി നൈറ്റ് ഫ്രാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2023 ലെ ആദ്യ ആറ് മാസങ്ങളിൽ ദുബായിലെ ആഡംബര ഭവന വിൽപ്പനയിൽ വൻ വളർച്ചയാണുണ്ടായത്. 10 മില്യൺ യുഎസ് ഡോളറിന്റെ വിൽപ്പന 176 ആയി ഉയർന്നുവെന്നാണ് റിപ്പോർട്ട് കാണിക്കുന്നത്. 2023 ജൂൺ അവസാനത്തോടെ നഗരത്തിലുടനീളമുള്ള എല്ലാ അപ്പാർട്ട്മെന്റുകളുടെയും വില്ലകളുടെയും വാർഷിക നിരക്ക് യഥാക്രമം 15%, 46% എന്നിങ്ങനെ ഉയർന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+