Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിൽ പണം കൊണ്ട് കളിക്കുന്നവർ, ശതകോടീശ്വരന്മാരിൽ എത്രാമതാണ് എംഎ യൂസഫലി?

സമ്പന്നരുടെ പറുദീസയാണ് ദുബായ്. ഭാഗ്യം തേടി മലയാളികളടക്കം നിരവധി പേർ ചേക്കേറുന്ന നഗരം. പലരുടേയും ജീവിതം ഈ നഗരം സ്വപ്നതുല്യമായി മാറ്റി മറിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്ത് പറയേണ്ട പേരുകളിലൊന്നാണ് ലുലു ഗ്രൂപ്പ് ചെയർമാനായ എംഎ യൂസഫലിയുടേത്.

യൂസഫലി അടക്കം നിരവധി ശതകോടീശ്വരന്മാരുടെ തട്ടകമാണ് ദുബായ്. ഇവിടുത്തെ ഏറ്റവും സമ്പന്നരായ ആളുകളുടെ പട്ടിക എടുത്താൽ അക്കൂട്ടത്തിൽ മലയാളികളും ഏറെയുണ്ട്. ദുബായിലെ ഏറ്റവും സമ്പന്നരായ 10 പേർ ആരൊക്കെയെന്ന് നോക്കാം.

മഴക്കാലത്ത് പാമ്പുകൾ നനവില്ലാത്ത ഇടം തേടി നിങ്ങളുടെ വീട്ടിലേക്കും വരാം, പാമ്പ് കയറാതിരിക്കാൻ 5 വഴികൾ
മഴക്കാലത്ത് പാമ്പുകൾ നനവില്ലാത്ത ഇടം തേടി നിങ്ങളുടെ വീട്ടിലേക്കും വരാം, പാമ്പ് കയറാതിരിക്കാൻ 5 വഴികൾ

1. പാവൽ ദുരോവ്

ആഗോളതലത്തിൽ ജനപ്രീതിയാർജ്ജിച്ച ടെലിഗ്രാം ആപ്പിന്റെ സ്ഥാപകനാണ് റഷ്യൻ വംശജനായ പാവൽ ദുരോവ്. റഷ്യ വിട്ടതിനുശേഷം ദുബായിലേക്ക് താമസം മാറ്റിയ അദ്ദേഹം ടെലിഗ്രാമിന്റെ ആസ്ഥാനവും അവിടെ സ്ഥാപിച്ചു. നിലവിൽ ദുബായിലെ ഏറ്റവും സമ്പന്നനായ വ്യക്തി ഇദ്ദേഹമാണ്. 17.1 ബില്യൺ ഡോളറാണ് സമ്പാദ്യം.

2. ഹുസൈൻ സജ്വാനി

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആഡംബര റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരായ ഡാമാക് പ്രോപ്പർട്ടീസിന്റെ സ്ഥാപകനും ബുദ്ധികേന്ദ്രവുമാണ് ഹുസൈൻ സജ്വാനി. 15.3 ബില്യൺ ഡോളറാണ് സമ്പാദ്യം. യുഎഇയിൽ ജനിച്ച അദ്ദേഹം റിയൽ എസ്റ്റേറ്റ് മേഖലയിലെ കുതിച്ചുചാട്ടത്തിലൂടെയാണ് ഈ വൻ ആസ്തി സ്വന്തമാക്കിയത്.

Dubai

3. എം. എ. യൂസഫലി

മലയാളികളുടെ അഭിമാനമായ വ്യവസായി എം എ യൂസഫലി ദുബായിലെ സമ്പന്നരുടെ പട്ടികയിൽ മുൻപന്തിയിലുണ്ട്. ആഗോള റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനായ അദ്ദേഹം ഗൾഫ് രാജ്യങ്ങളിലും ഏഷ്യയിലുടനീളവുമായി വ്യാപിച്ചുകിടക്കുന്ന ഹൈപ്പർമാർക്കറ്റുകളുടെയും മാളുകളുടെയും വലിയൊരു ശൃംഖലയ്ക്ക് നേതൃത്വം നൽകുന്നു. 7.4 ബില്യൺ ഡോളറാണ് സമ്പാദ്യം

4. മജിദ് അൽ ഫുത്തൈം കുടുംബം

മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ, വിനോദ മേഖലകളിൽ ആധിപത്യം പുലർത്തുന്ന മജിദ് അൽ ഫുത്തൈം ഗ്രൂപ്പ് ഉടമകളാണ് ഈ കുടുംബം. പ്രശസ്തമായ മാൾ ഓഫ് ദി എമിറേറ്റ്സ് , സിറ്റി സെന്ററുകൾ എന്നിവ ഇവരുടെ കീഴിലുള്ളതാണ്. 6.2 ബില്യൺ ഡോളറാണ് സമ്പാദ്യം.

കൃഷിയിടത്തിൽ കള പറിക്കുമ്പോൾ കിട്ടിയത് 70 ലക്ഷത്തിന്റെ സ്വർണം! നിധി തപ്പിയിറങ്ങി നാട്ടുകാർ
കൃഷിയിടത്തിൽ കള പറിക്കുമ്പോൾ കിട്ടിയത് 70 ലക്ഷത്തിന്റെ സ്വർണം! നിധി തപ്പിയിറങ്ങി നാട്ടുകാർ

5. മിക്കി ജഗ്തിയാനി കുടുംബം

മിഡിൽ ഈസ്റ്റിലെ പ്രമുഖ ഫാഷൻ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ ഗ്രൂപ്പായ ലാൻഡ്മാർക്ക് ഗ്രൂപ്പ് സ്ഥാപകനായ പരേതനായ മിക്കി ജഗ്തിയാനിയുടെ കുടുംബമാണ് അഞ്ചാം സ്ഥാനത്ത്. സെന്റർപോയിന്റ്, ഹോം സെന്റർ, മാക്സ് തുടങ്ങിയ ബ്രാൻഡുകൾ ഈ ഗ്രൂപ്പിന്റേതാണ്. സമ്പാദ്യം 5.2 ബില്യൺ ഡോളർ.

6. അബ്ദുള്ള അൽ ഫുത്തൈം

വാഹന വിതരണം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ എന്നീ മേഖലകളിൽ ശക്തമായ സാന്നിധ്യമായ അൽ ഫുത്തൈം ഗ്രൂപ്പ് നയിക്കുന്നത് ഇദ്ദേഹമാണ്. അന്താരാഷ്ട്ര ബ്രാൻഡുകളുമായുള്ള പങ്കാളിത്തമാണ് ഇവരുടെ പ്രധാന വളർച്ചാ ഘടകം. 4.9 ബില്യൺ ഡോളറാണ് സമ്പാദ്യം.

7. അബ്ദുള്ള അൽ ഗുറൈർ

യുഎഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മഷ്‌റെക് ബാങ്കിന്റെ സ്ഥാപകനും യുഎഇയിലെ ഏറ്റവും ആദരിക്കപ്പെടുന്ന ബിസിനസ്സ് നേതാക്കളിൽ ഒരാളുമാണ് അബ്ദുള്ള അൽ ഗുറൈർ. ബാങ്കിങ്ങിന് പുറമെ നിർമ്മാണം, വിദ്യാഭ്യാസം, നിക്ഷേപങ്ങൾ എന്നിവയിലും ഇദ്ദേഹത്തിന്റെ ഗ്രൂപ്പ് സജീവമാണ്. 4.5 ബില്യൺ ഡോളറാണ് സമ്പാദ്യം.

8. സണ്ണി വർക്കി

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ ശൃംഖലകളിലൊന്നായ ജെംസ് എഡ്യൂക്കേഷൻന്റെ സ്ഥാപകനായ മലയാളി വ്യവസായിയാണ് സണ്ണി വർക്കി. ആഗോളതലത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം നൽകുന്ന നൂറുകണക്കിന് സ്കൂളുകൾ ഇദ്ദേഹത്തിന്റെ ഗ്രൂപ്പിന് കീഴിലുണ്ട്. 3.7 ബില്യൺ ഡോളറാണ് സമ്പാദ്യം.

9. രവി പിള്ള

നിർമ്മാണ മേഖലയിലും ഇൻഫ്രാസ്ട്രക്ചർ, ഹോസ്പിറ്റാലിറ്റി രംഗത്തും വൻ മുന്നേറ്റം നടത്തിയ ആർപി ഗ്രൂപ്പ്സ്ഥാപകനും ചെയർമാനുമായ ഡോ. രവി പിള്ളയാണ് പട്ടികയിലെ മറ്റൊരു മലയാളി സാന്നിധ്യം. 3.1 ബില്യൺ ഡോളറാണ് സമ്പാദ്യം. മിഡിൽ ഈസ്റ്റിലെ വലിയ നിർമ്മാണ പ്രോജക്ടുകൾ ഇദ്ദേഹത്തിന്റെ കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്.

10. റിസ്‌വാൻ സാജൻ

കെട്ടിട നിർമ്മാണ സാമഗ്രികളുടെ വിതരണത്തിലും റിയൽ എസ്റ്റേറ്റ് വികസനത്തിലും മുൻപന്തിയിലുള്ള ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനായ റിസ്‌വാൻ സാജൻ ആണ് പത്താം സ്ഥാനത്ത്. 2.5 ബില്യൺ ഡോളറാണ് സമ്പാദ്യം. യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും വലിയ സ്വാധീനമുള്ള കമ്പനിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+