മാർബിളിന് മാത്രം 200 കോടിയിലേറേ, സ്വർണത്തിന്റെ ബാത്ത് ടബ്ബ്: ദുബായിലെ ഈ വീടിന്റെ വില അറിയുമോ?
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയതും ആഡംബരപൂർണ്ണവുമായ ജീവിത സാഹചരങ്ങള്‍ നിലനില്‍ക്കുന്ന നഗരമാണ് ദുബായ്. സമ്പന്നരുടെ പറുദീസയായി വർഷങ്ങള്‍ക്ക് മുമ്പ് തന്നെ മാറിയ നഗരത്തിലേക്കേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോടീശ്വരന്മാലരെ കൊണ്ടുവരാനായി രാഷ്ട്രത്തിന്റെ നേതാക്കള്‍ പ്രത്യേക പദ്ധതികളും തയ്യാറാക്കാറുണ്ട്.
ഇപ്പോഴിതാ ആഡംബരത്തിന്റെ മറ്റൊരു കഥയാണ് ദുബായില്‍ നിന്നും പുറത്ത് വരുന്നത്. ദുബായിലെ ഏറ്റവും ചിലവേറിയെ വീടെന്ന് പറയപ്പെടുന്ന ഒരു ആഡംബര ഭവനമാണ് ഇപ്പോള്‍ ലോകത്തിന് മുന്നില്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. മാർബിൾ പാലസ് എന്ന് അറിയപ്പെടുന്ന ഈ വീട് 204 മില്യൺ അമേരിക്കന്‍ ഡോളറിന് തുല്യമായ 750 മില്യൺ ദിർഹത്തിന് വിൽപന നടത്തിയപ്പോൾ ദുബായിലെ ഏറ്റവും ചെലവേറിയ വീടായി മാറുകയായിരുന്നു.

സോത്ത്‌ബൈസ് ഇന്റർനാഷണൽ റിയാലിറ്റിയുടെ വെബ്‌സൈറ്റിലൂടെയാണ് വസ്തുവിന്റെ വിൽപ്പന നടന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 1,671 കോടി രൂപയുടെ വില്‍പ്പന. ദുബായിലെ ബെവർലി ഹിൽസ് എന്നറിയപ്പെടുന്ന എമിറേറ്റ്‌സ് ഹിൽസിലാണ് കൊട്ടാര സമാനമായ ഈ ഭവനം സ്ഥിതി ചെയ്യുന്നത്. പാരീസിലെ ഉയർന്ന നിലവാരമുള്ള, പൌരാണിക കെട്ടിടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വീട് നിർമ്മിച്ചിരിക്കുന്നത്.
വീടിന് 60,000 ചതുരശ്ര അടി വിസ്തീർണ്ണമുണ്ടെങ്കിലും ആകെ അഞ്ച് കിടപ്പുമുറികൾ മാത്രമേയുള്ളൂ. 4,000 ചതുരശ്ര അടിയിൽ സജ്ജീകരിച്ചിരിക്കുന്ന പ്രഥാന കിടപ്പുമുറിയാണ് ഈ ബംഗ്ലാവിന്റെ ശ്രദ്ധാകേന്ദ്രം. മാർബിൾ പാലസിൽ 15 കാറുകൾ വരെ സൂക്ഷിക്കാൻ കഴിയുന്ന ഒരു ഗാരേജ്, ഒരു കോറൽ ലീഫ് അക്വേറിയം, താഴത്തെ നിലയിൽ ഡൈനിംഗ്, വിനോദ മുറികൾ എന്നിവയുണ്ട്. മാളികയുടെ പ്രധാന നിലയിൽ ഒരു ഇൻഡോർ പൂൾ, സ്റ്റീം റൂം സോന, 24 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഒരു ബാത്ത് ടബ്ബ് എന്നിവയും അടങ്ങിയിട്ടുണ്ട്.
വീടിനായി ഉപയോഗിച്ച ഇറ്റാലിയന്‍ മാർബിളിനായി മാത്രം ഏകദേശം 80 ദശലക്ഷം ദിർഹം മുതൽ 100 ദശലക്ഷം ദിർഹം വരെയാണ് ചിലവഴിച്ചത്. നിർമ്മാണത്തിന് ഏകദേശം 12 വർഷമെടുത്തു. 2018 ലാണ് വീടിന്റെ നിർമ്മാണം പൂർത്തിയായതെന്നും വസ്തു വിൽപ്പനയ്ക്ക് വെച്ച ലക്‌സാബിറ്റാറ്റ് സോഥെബിസ് ഇന്റർനാഷണൽ റിയാലിറ്റിയെന്ന ഏജന്‍സി നേരത്തെ വ്യക്തമാക്കിയിരുന്നു.
19-ആം നൂറ്റാണ്ടിലെയും 20-ആം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളും ഉടമയുടെ സ്വകാര്യ കലാ ശേഖരത്തിൽ നിന്നുള്ള ഏകദേശം 400 വസ്തുക്കള്‍ കൊണ്ടും വീട് ഇപ്പോൾ അലങ്കരിച്ചിട്ടുണ്ട്. വാങ്ങുന്നയാള്‍ക്ക് ഇവയോടൊപ്പം ഫർണിച്ചുകളും ലഭിക്കും. അതേസമയം ഇതിന് പ്രത്യേക വില നല്‍കേണ്ടി വരും. ഈ വീട് വാങ്ങുന്നതിനായി ഇന്ത്യക്കാരനുള്‍പ്പെടേയുള്ളവർ വന്നതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.












Click it and Unblock the Notifications