യുഎഇയിൽ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി നിവാസികൾ
അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. മസാഫിയിലാണ് ചലനം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ഇന്ന് രാവിലെ പ്രാദേശിക സമയം 7.53നാണ് ഭൂചലനം അനുഭവപ്പെട്ടത്. 1.6 കിലോമീറ്റർ ആഴത്തിലായിരുന്നു ചലനം ഉണ്ടായത്. നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശത്തുള്ളവർ പറഞ്ഞു. അതേസമയം യുഎഇയിൽ കാര്യമായ പ്രത്യാഘാതങ്ങളൊന്നും ഭൂചലനം ഉണ്ടാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.













Click it and Unblock the Notifications