ബലി പെരുന്നാള്‍ അവധി എന്ന്: എന്തായാലും യുഎഇക്കാർക്ക് വീണ്ടും കോളടിച്ചു, കൂട്ട അവധി ദിനങ്ങള്‍
ദുബായ്: ബലി പെരുന്നാളിന്റെ നീണ്ട അവധി ദിനങ്ങള്‍ക്ക് തയ്യാറായി യു എ ഇ. നാളെയോടെ തീരുമാനമാകുന്ന മാസപ്പിറവിയുടെ അടിസ്ഥാനത്തിലായിരിക്കും അവധി ദിനങ്ങള്‍ ഏതൊക്കെയെന്ന് വ്യക്തമാകുകയുള്ളുവെങ്കിലും ആഘോഷത്തിനുള്ള തയ്യാറെടുപ്പുകള്‍ തദ്ദേശ വാസികളും പ്രവാസികളും തുടങ്ങിക്കഴിഞ്ഞു. മാസപ്പിറവി അനുസരിച്ച് യു എ ഇക്കാർക്ക് ഇത്തവണ വാരാന്ത്യത്തോട് കൂടെ നാലോ അഞ്ച് അവധി ദിനങ്ങള്‍ ലഭിച്ചേക്കും.
ഇസ്‌ലാമിലെ ഏറ്റവും പവിത്രമായ ദിനങ്ങളിലൊന്നായി കണക്കാക്കുന്ന അറഫ ദിനം ഉള്‍പ്പെടേയായിരിക്കും ഔദ്യോഗിക അവധി പ്രഖ്യാപിക്കുക. ഇസ്ലാം മതത്തില്‍ ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് അഘോഷ ദിനങ്ങള്‍ തീരുമാനിക്കുന്നത്. ഹിജ്‌റ കലണ്ടർ പ്രകാരം മാസത്തിന്റെ തുടക്കവും അവസാനവും നിശ്ചയിക്കുന്ന ചന്ദ്രനേയും ചില പ്രത്യേക നക്ഷത്രങ്ങളേയും അടിസ്ഥാനമാക്കിയുമാണ്.

യുഎഇ ഉൾപ്പെടെയുള്ള അറബ് ലോകത്തെ മിക്ക രാജ്യങ്ങളും ഹിജ്‌റ കലണ്ടർ മാസമായ ദുൽഖഅദ 29-ന്, അതായത് ജൂൺ 6-ന് മാസപ്പിറവി ദൃശ്യമാകുന്നുണ്ടോയെന്ന് പരിശോധിക്കും. മാസപ്പിറവി ദൃശ്യമായാല്‍ അടുത്ത ദിവസം മുതല്‍ (ജൂണ്‍ 7) ദുൽ ഹജ്ജ മാസം ആരംഭിക്കും. മാസപ്പിറവി കണ്ടില്ലെങ്കില്‍ ജൂൺ 8-നാ ഹജ്ജ് മാസം ആരംഭിക്കുക. ഈ ദിവസങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും കേരളത്തിലും ബലി പെരുന്നാളും അവധിയും നിശ്ചയിക്കുക.
ജൂൺ 6 ന് മാസപ്പിറവി കണ്ടാല്‍ ജൂൺ 7 ന് ദുൽഹജ്ജ് മാസം ആരംഭിക്കുന്നു. അങ്ങനയെങ്കില്‍ അറഫാ ദിനം ജൂൺ 15 നും (ദുൽ ഹജ്ജ് 9) ഈദുൽ അദ്ഹ ജൂൺ 16 നും (ദുൽ ഹജ്ജ് 10) നുമായിരിക്കും. അങ്ങനെയെങ്കില്‍ ജൂൺ 15 ശനിയാഴ്ച മുതൽ ജൂൺ 18 ചൊവ്വ വരെ ആയിരിക്കും അവധി. ജൂൺ 7 നാണ് മാസപ്പിറവി കാണുന്നതെങ്കില്‍ ജൂൺ 8 നായിരിക്കും ദുൽഹജ്ജ് മാസം ആരംഭിക്കുക. അങ്ങനയെങ്കില്‍ അറഫാ ദിനം ജൂൺ 16 നും (ദുൽ ഹജ്ജ് 9) ഈദുൽ അദ്ഹ ജൂൺ 17 നും (ദുൽ ഹജ്ജ് 10) നുമായിരിക്കും. ഈ സാഹചര്യത്തില്‍ ജൂൺ 16 മുതൽ ജൂൺ 19 വരെയായിരിക്കും അവധി. അതായത് അഞ്ച് ദിവസത്തെ അവധി.
അതേസമയം, ജൂൺ 6 ന് മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നാണ് ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത്. അങ്ങനെയാണെങ്കിൽ, യുഎഇ നിവാസികൾ അഞ്ച് ദിവസത്തെ അവധി ലഭിക്കാനുള്ള സാധ്യതയാണ് ഉയർന്ന് വരുന്നത്.












Click it and Unblock the Notifications