സൗദിയില്‍ ഈദ് അല്‍ ഫിത്തറിനുള്ള അവധി പ്രഖ്യാപിച്ചു; അവധിദിനങ്ങള്‍ ഇത്ര, എന്ന് തുടങ്ങും?
റിയാദ്: സൗദി അറേബ്യയില്‍ ഈദ് അല്‍ ഫിത്തറിനുള്ള അവധി സമയം പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഏപ്രിലില്‍ ഈദുല്‍ ഫിത്തറിന് 4 ദിവസത്തെ അവധി ലഭിക്കുമെന്ന് കിംഗ്ഡം ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്മെന്റ് മന്ത്രാലയം അറിയിച്ചു. മിക്ക ജീവനക്കാര്‍ക്കും ഏപ്രില്‍ 8 (റമദാന് 29, 1445) തിങ്കളാഴ്ച മുതല്‍ നാല് ദിവസം അവധി ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും രാജ്യത്തിലെ ഔദ്യോഗിക വാരാന്ത്യ ദിവസങ്ങളായതിനാല്‍, സൗദി നിവാസികള്‍ക്ക് തുടര്‍ച്ചയായി ആറ് ദിവസത്തെ അവധി ലഭിക്കും. ഇതോടെ അവധി കഴിഞ്ഞ് ഏപ്രില്‍ 14-ന് (ഞായര്‍) ആയിരിക്കും ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുക. തൊഴില്‍ നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷന്റെ ആര്‍ട്ടിക്കിള്‍ 24-ന്റെ രണ്ടാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തൊഴിലുടമകള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

മാര്‍ച്ച് 11 ന് ആരംഭിച്ച റമദാനിന്റെ സമാപനത്തെയാണ് ഈദ് അല്‍ ഫിത്തര്‍ സൂചിപ്പിക്കുന്നത്. ഈ മാസം ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ ആത്മീയ കാര്യങ്ങള്‍ക്കായി സ്വയം സമര്‍പ്പിക്കുകയും ജലപാനം പോലുമില്ലാതെ നോമ്പ് അനുഷ്ഠിക്കുകയും ചെയ്യുന്നു. ഇസ്ലാമിക ചാന്ദ്ര കലണ്ടര്‍ അനുസരിച്ച്, ഒമ്പതാം മാസത്തിലാണ് റമദാന് വരുന്നത്. വര്‍ഷത്തില്‍ 354 അല്ലെങ്കില്‍ 355 ദിവസങ്ങള്‍ ഉള്‍പ്പെടുന്നു.
അത് അനുസരിച്ച്, ചന്ദ്രന്റെ ദര്‍ശനത്തെ ആശ്രയിച്ച് റമദാന് 29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ ആകാം. റമദാനിന് ശേഷം വരുന്ന മാസമായ ഷവ്വാല്‍ ഒന്നാം നാളിലാണ് ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. അതേസമയം മറ്റൊരു അറബ് രാജ്യമായ യു എ ഇയില്‍ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കാന്‍ ഏപ്രിലില്‍ ഒമ്പത് ദിവസത്തെ അവധി വരെ ലഭിച്ചേക്കും. പൊതു, സ്വകാര്യ മേഖലകളില്‍ യു എ ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധികളുടെ പട്ടിക പ്രകാരം റമദാന് 29 മുതല്‍ ശവ്വാല്‍ 3 വരെ അവധി ലഭിക്കും.
റമദാന് 30 ദിവസം നീണ്ടുനില്‍ക്കുന്നെങ്കില്‍ ഈദ് അല്‍ ഫിത്തര്‍ ഏപ്രില്‍ 10-നായിരിക്കും. ഇനി 29 ദിവസമെ നീണ്ടുനില്ക്കുന്നുള്ളൂവെങ്കില് ഏപ്രില്‍ ഒമ്പതിനായിരിക്കും ഈദ് അല്‍ ഫിത്തര്‍. സൗദി അറേബ്യയിലും യു എ ഇയിലും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളായി കൂടുതലും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരാണ് ഉള്ളത്. അതിനാല്‍ തന്നെ അവധിദിനങ്ങള്‍ പ്രവാസികള്‍ക്കും ആശ്വാസമാകും.
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ












Click it and Unblock the Notifications