Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ചെറിയ പെരുന്നാളിന് അഞ്ച് ദിവസം അവധി? സാധ്യത ഇങ്ങനെ

അബുദാബി: യുഎഇയില്‍ ഇത്തവണ ഈദ് അല്‍-ഫിത്തര്‍ അവധി നാലോ അഞ്ചോ ദിവസങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യത. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ശവ്വാല്‍ മാസത്തിന്റെ ആദ്യ ദിനവും ഈദിന്റെ ഔദ്യോഗിക ആരംഭവും മാര്‍ച്ച് 30 ഞായറാഴ്ചയോ മാര്‍ച്ച് 31 തിങ്കളാഴ്ചയോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചന്ദ്രക്കല കാണുന്ന സമയത്തെ ആശ്രയിച്ചായിരിക്കും അവധി ദിനത്തിന്റെ എണ്ണം വ്യക്തമാകുക.

മാര്‍ച്ച് 29 ശനിയാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 2:58 ന് ശവ്വാല്‍ ചന്ദ്രക്കല പിറവിയെടുക്കും എന്നാണ് എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ചെയര്‍മാനും അറബ് യൂണിയന്‍ ഫോര്‍ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അംഗവുമായ ഇബ്രാഹിം അല്‍-ജര്‍വാന്‍ പറയുന്നത്. സൂര്യാസ്തമയത്തിന് പിന്നാലെ ചന്ദ്രന്‍ അതിന്റെ ഉപരിതലത്തിന്റെ 0.01% മാത്രമേ പ്രകാശിക്കൂ.

Eid Al Fitr

അതിനാല്‍ അത് ദൃശ്യമാകില്ല. ചക്രവാളത്തിനടുത്തുള്ള താഴ്ന്ന സ്ഥാനവും സൂര്യന്റെ നീണ്ടുനില്‍ക്കുന്ന തിളക്കവും കാരണം. ചന്ദ്രക്കല കാണാന്‍ പ്രയാസമായിരിക്കും, അതുകൊണ്ടാണ് മാര്‍ച്ച് 30 ഞായറാഴ്ച റമദാന്‍ പൂര്‍ത്തീകരണമായി പ്രതീക്ഷിക്കുന്നത്. ഇങ്ങനെ വന്നാല്‍ ശവ്വാലിന്റെ ആദ്യ ദിനവും ഈദ് അല്‍-ഫിത്തര്‍ മാര്‍ച്ച് 31 തിങ്കളാഴ്ചയായിരിക്കും എന്നാണ് കണക്കുകൂട്ടല്‍.

ഈജിപ്തിലെ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമി ആന്‍ഡ് ജിയോഫിസിക്‌സും മാര്‍ച്ച് 29 ശനിയാഴ്ച കെയ്റോ സമയം ഉച്ചയ്ക്ക് 1 മണിക്ക് ശവ്വാല്‍ മാസത്തിലെ ചന്ദ്രക്കല പിറവിയെടുക്കുമെന്ന് സ്ഥിരീകരിച്ചു. അവരുടെ കണക്കുകൂട്ടലുകള്‍ അനുസരിച്ച് പല അറബ് രാജ്യങ്ങളിലും സൂര്യാസ്തമയത്തിനുശേഷം ചന്ദ്രക്കല ദൃശ്യമാകും. അതിനാല്‍ മാര്‍ച്ച് 30 ഞായറാഴ്ച ഈദ് അല്‍-ഫിത്തര്‍ ആചരിക്കാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു.

അതേസമയം ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ ഓരോ രാജ്യവും അവരുടെ ഔദ്യോഗിക ചന്ദ്രക്കല ദര്‍ശന സമിതിയെ ആശ്രയിക്കുന്നു. മാര്‍ച്ച് 29 ശനിയാഴ്ച വൈകുന്നേരം ചന്ദ്രക്കല കണ്ടാല്‍ ശവ്വാന്‍ മാസപ്പിറവി പ്രഖ്യാപനം ഉണ്ടാകും. സൂര്യപ്രകാശം കണ്ടതിനുശേഷം മക്കയ്ക്ക് മുകളിലുള്ള ആകാശത്ത് ഏഴ് മിനിറ്റ് ഷവ്വാല്‍ ചന്ദ്രക്കല ദൃശ്യമാകുമെന്ന് ഈജിപ്ഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവചിച്ചു.

മാര്‍ച്ച് 29 ന് രാത്രിയില്‍ കണ്ടാല്‍ 29 ദിവസത്തിനുശേഷം റമദാന്‍ അവസാനിക്കും. മാര്‍ച്ച് 30 ഞായറാഴ്ച ആയിരിക്കും ഈദ് അല്‍-ഫിത്തര്‍. ചന്ദ്രക്കല ദൃശ്യമാകുന്നില്ലെങ്കില്‍ റമദാന്‍ 30 ദിവസത്തേക്ക് നീണ്ടുനില്‍ക്കും,. അങ്ങനെ വന്നാല്‍ മാര്‍ച്ച് 31 തിങ്കളാഴ്ചയായിരിക്കും ഈദ്. യുഎഇയുടെ ഔദ്യോഗിക അവധിക്കാല കലണ്ടര്‍ 2025-ല്‍ നാലോ അഞ്ചോ ദിവസത്തെ ഈദുല്‍ ഫിത്തര്‍ അവധിയാണ് പ്രവചിക്കുന്നത്.

റമദാന്‍ 29 ദിവസം നീണ്ടുനില്‍ക്കുകയാണെങ്കില്‍ മാര്‍ച്ച് 30 ഞായറാഴ്ച ഈദ് ആരംഭിക്കും. അങ്ങനെ വന്നാല്‍ ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. ഇനി റമദാന്‍ 30 ദിവസം നീണ്ടുനില്‍ക്കുകയാണെങ്കില്‍ മാര്‍ച്ച് 31 തിങ്കളാഴ്ചയായിരിക്കും ഈദ് ആരംഭിക്കുക. അങ്ങനെ എങ്കില# പൊതു അവധി ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ അഞ്ച് ദിവസത്തെ അവധി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+