'ഇതൊക്കെയാണ് ഭാഗ്യം'; വായ്പയെടുത്ത് കുടുങ്ങിയ പ്രവാസി മലയാളിക്ക് ലക്ഷങ്ങളുടെ സൗഭാഗ്യം
അബുദാബി: പ്രവാസി മലയാളിയുടെ ജീവിതം മാറ്റിമറിച്ച് എമിറേറ്റ്‌സ് ഈസി ഡ്രോ. ഏറ്റവും പുതിയ എമിറേറ്റ്സ് നറുക്കെടുപ്പില്‍ മലയാളിയായ 36 കാരന്‍ 75,000 ദിര്‍ഹത്തിന്റെ (16,75,941 രൂപ) സമ്മാനം നേടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യു എ ഇയില്‍ താമസിക്കുന്ന രാകേഷ് കൈപ്പറമ്പത്തിനെയാണ് ഭാഗ്യം തേടിയെത്തിയത്. വായ്പയെടുത്ത് ബുദ്ധിമുട്ടി എന്ത് ചെയ്യണമെന്ന് അറിയാത്ത സമയത്താണ് രാകേഷിനെ ഭാഗ്യദേവത കനിയുന്നത്.
വായ്പയുടെ ഓരോ മാസത്തെ തവണയും അടയ്ക്കുന്നതിന് രാകേഷ് പ്രയാസങ്ങള്‍ നേരിട്ടിരുന്നു. സാമ്പത്തക ചെലവ് താങ്ങാനാകാതെ വന്നതോടെ ഭാര്യയെയും കുട്ടികളെയും നാട്ടിലേക്ക് അയയ്‌ക്കേണ്ട അവസ്ഥ വന്നിരുന്നു. അന്ന് വളരെ വിഷമത്തോടെയാണ് അവരെ നാട്ടിലേക്ക് അയച്ചതെന്ന് രാകേഷ് പറഞ്ഞു. ഒരിക്കലും പ്രതീക്ഷ കൈവിടുന്ന ആളായിരുന്നില്ല രാകേഷ്, അതുകൊണ്ട് തന്നെ എമിറേറ്റ്‌സ് ഡ്രോയിലൂടെ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.

എമിറേറ്റ്‌സ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടിയും ഭാര്യയും കുഞ്ഞും എപ്പോഴും അടുത്തുണ്ടായിരിക്കുന്നതിനും ഓരോ ദിര്‍ഹവും അദ്ദേഹം മാറ്റിവച്ചുകൊണ്ടിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം ഫാസ്റ്റ് 5 എമിറേറ്റ്‌സ് ടിക്കറ്റ് വാങ്ങിയത്. അങ്ങനെ ഭാഗ്യം രാകേഷിനെ തേടിയെത്തുകയായിരുന്നു. തന്നെ തേടി ഭാഗ്യം എത്തിയതോടെ കുടുംബത്തെ വീണ്ടും യു എ ഇയിലേക്ക് എത്തിക്കാനാണ് രാകേഷ് ശ്രമിക്കുന്നത്.
രാകേഷിനെ കൂടാതെ, ഈജിപ്തില്‍ നിന്നുള്ള ഐ ടി പ്രൊഫഷണലായ ഹാനി സലേം ഫാസ്റ്റ് 5ല്‍ 50,000 ദിര്‍ഹം (11,17,461 രൂപ) നേടി. മറ്റൊരു വിജയിയായ ഘാനയില്‍ നിന്നുള്ള മെഷീന്‍ ഓപ്പറേറ്ററായ ജേക്കബ് ക്വാമെ സബ്ബ എമിറേറ്റ്സ് ഡ്രോയില്‍ 30,000 ദിര്‍ഹം (6,70,541 രൂപ) സ്വന്തമാക്കി. അതേസമയം, എമിറേറ്റ്സ് ഡ്രോയില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാ ആഴ്ചയിലും മൂന്ന് ഗെയിമുകള്‍ കളിക്കാനുള്ള അവസരം നല്‍കുന്നുണ്ട്.
മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ഏറ്റവും വലിയ സമ്മാനമായ 100 ദശലക്ഷം ദിര്‍ഹം (2,23,50,91,617 രൂപ) ആണ് എമിറേറ്റ്‌സ് ഡ്രോയുടെ സമ്മാനത്തുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ ഫോണില്‍ ലഭ്യമായ ആപ്ലിക്കേഷനില്‍ നിന്നോ ടിക്കറ്റ് വാങ്ങി എമിറേറ്റ്സ് ഡ്രോ ഗെയിമുകളില്‍ പങ്കെടുക്കാം. വരാനിരിക്കുന്ന ഗെയിമുകള്‍ യൂട്യൂബ്, ഫേസ്ബുക്ക്, ഔദ്യോഗിക വെബ്‌സൈറ്റ് എന്നീ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുടനീളം തത്സമയം സംപ്രേക്ഷണം ചെയ്യും.












Click it and Unblock the Notifications