പ്രവാസികള്‍ക്ക് കോളടിച്ചു, യുഎഇയില്‍ പെരുന്നാളിന് കാത്തിരിക്കുന്നത് നീണ്ട അവധി!
യുഎഇ അടക്കമുള്ള പല ഗള്‍ഫ് രാജ്യങ്ങളിലും ഞായറാഴ്ച വൈകുന്നേരം മാസപ്പിറവി കണ്ടതിനാല്‍ ഇന്നലെ മുതല്‍ റമദാന്‍ മാസം ആരംഭിച്ചിട്ടുണ്ട്. എല്ലാ ഇസ്ലാമിക കലണ്ടര്‍ മാസങ്ങളെയും പോലെ റമദാന്‍ ചന്ദ്രനെ കാണുന്ന സമയത്തെ ആശ്രയിച്ച് 29 അല്ലെങ്കില്‍ 30 ദിവസം വ്രതകാലം നീണ്ടുനില്‍ക്കും. റമദാനിന് ശേഷം വരുന്ന മാസമായ ഷവ്വാല്‍ ഒന്നാം നാളിലാണ് ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.
റമദാന്‍ തുടങ്ങിയിട്ടെ ഉള്ളൂവെങ്കിലും യുഎഇയില്‍ ഈദ് അല്‍ ഫിത്തറിന്റെ അവധി സംബന്ധിച്ച് തീരുമാനമായിരിക്കുകയാണ്. എമിറേറ്റ്‌സ് നിവാസികള്‍ക്ക് ദീര്‍ഘമായ പെരുന്നാള്‍ അവധി അനുവദിച്ച് കൊണ്ടാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. ഇതുവഴി ഏപ്രില്‍ മാസത്തില്‍ ഒമ്പത് ദിവസം വരെ യുഎഇ നിവാസികള്‍ക്ക് അവധി ആസ്വദിക്കാനാകും.

യുഎഇയിലെ സ്വകാര്യ, പൊതുമേഖലകളില്‍ നിന്നുള്ള ജീവനക്കാര്‍ക്ക് അവരുടെ 30 ദിവസത്തെ വാര്‍ഷിക അവധിയില്‍ തൊടാതെ തന്നെ ഒരു നീണ്ട ഇടവേള ആസ്വദിക്കാം. പൊതു, സ്വകാര്യ മേഖലകളില്‍ യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച അവധികളുടെ പട്ടിക പ്രകാരം റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ ഈദ് അല്‍ ഫിത്തര്‍ ആഘോഷിക്കാന്‍ യുഎഇ നിവാസികളെ അനുവദിക്കു.
റമദാന്‍ 30 ദിവസം നീണ്ടുനില്‍ക്കുന്നെങ്കില്‍, ഈദ് ഏപ്രില്‍ 10-നായിരിക്കും. റമദാന്‍ മാസം 29 ദിവസമെ നീണ്ടുനില്‍ക്കൂവെങ്കില്‍ ഏപ്രില്‍ ഒമ്പതിനായിരിക്കും ഈദ് അല്‍ ഫിത്തര്‍. ഈ രണ്ട് സാഹചര്യങ്ങളിലും എങ്ങനെയാണ് അവധിക്കാലം നിശ്ചയിച്ചിരിക്കുന്നത് എന്ന് നോക്കാം. റമദാന്‍ 30 ദിവസം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഏപ്രില്‍ 8 (റമദാന്‍ 29) തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 12 (ശവ്വാല്‍ 3) വെള്ളിയാഴ്ച വരെയാണ് ഈദ് അവധി.
ശനി-ഞായര്‍ വാരാന്ത്യങ്ങള്‍ ഇടവേളയ്ക്ക് മുമ്പും ശേഷവും പരിഗണിക്കുകയാണെങ്കില്‍, അത് മൊത്തം ഒമ്പത് ദിവസത്തെ അവധിയായിരിക്കും. ഏപ്രില്‍ 6 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായര്‍ വരെയായിരിക്കും അവധി വരിക. ഇനി റമദാന്‍ 29 ദിവസം നീണ്ടുനില്‍ക്കുകയാണെങ്കില്‍ വാരാന്ത്യമടക്കം ആറ് ദിവസം അവധി ലഭിക്കും. ഏപ്രില്‍ 8 (റമദാന്‍ 29) തിങ്കള്‍ മുതല്‍ ഏപ്രില്‍ 11 വ്യാഴം വരെയാണ് ഈദ് അവധി.
ഇടവേളയ്ക്ക് മുമ്പുള്ള ശനി-ഞായര്‍ വാരാന്ത്യം ഉള്‍പ്പെടുത്തിയാല്‍ ആകെ ആറ് ദിവസത്തെ അവധിയാണ്. ഏപ്രില്‍ 6 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 11 വ്യാഴാഴ്ച വരെയായിരിക്കും അവധി. ജനുവരി 1-ന് പുതുവര്‍ഷത്തിന് ശേഷം ഈ വര്‍ഷത്തെ രണ്ടാമത്തെ പൊതു അവധിയാണ് ഈദ് അവധി. അടുത്ത ഇടവേള ഇസ്ലാമിക ഉത്സവമായ ഈദ് അല്‍ അദയ്ക്കായിരിക്കും. ജൂണ്‍ മാസത്തിലെ വാരാന്ത്യം ഒഴികെയുള്ള നാല് ദിവസത്തെ അവധിയും ലഭിക്കും.
ജൂലായില്‍ മുഹറം ഒന്നിന് ഇസ്ലാമിക പുതുവര്‍ഷവും സെപ്തംബറില്‍ മുഹമ്മദ് നബിയുടെ ജന്മദിനവും തുടര്‍ന്ന് വരും. ഡിസംബര്‍ 2, 3 തീയതികളില്‍ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് അവസാന പൊതു അവധി ഉണ്ടായിരിക്കുക.












Click it and Unblock the Notifications