ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ്, എമിറേറ്റ്സ്; ജിസിസി വിമാനങ്ങള്‍ സുരക്ഷിതം, പട്ടികയില്‍ ആദ്യം
ലോകത്ത് സുരക്ഷിതമായ യാത്ര ഒരുക്കുന്ന വിമാനക്കമ്പനികളില്‍ ആദ്യ അഞ്ചില്‍ മൂന്നും ജിസിസി രാജ്യങ്ങളിലേത്. എയര്‍ലൈന്‍ റേറ്റിങ്സ് തയ്യാറാക്കിയ 25 കമ്പനികളുടെ പട്ടികയിലാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ തിളങ്ങിയത്. ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ്, എമിറ്റേറ്റ്സ് എന്നീ വിമാന കമ്പനികള്‍ ആദ്യ അഞ്ചിലുണ്ട്.
320 വിമാനക്കമ്പനികളെ കുറിച്ച് നടത്തിയ പഠനത്തിന് ശേഷമാണ് എയര്‍ലൈന്‍ റേറ്റിങ്സ് പട്ടിക തയ്യാറാക്കിയത്. സുരക്ഷിത യാത്ര ഒരുക്കുന്ന വിമാന കമ്പനികളെയാണ് തരംതിരിച്ചത്. ഇത്തിഹാദ് എയര്‍വേയ്സ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കത്തായ് പസിഫികും മൂന്നാം സ്ഥാനത്ത് ക്വന്റാസും നാലാം സ്ഥാനത്ത് ഖത്തര്‍ എയര്‍വേയ്സും അഞ്ചാം സ്ഥാനത്ത് എമിറേറ്റ്സുമാണ്.

സുരക്ഷിത വിമാനങ്ങളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ പരിഗണിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ് എന്ന് എയര്‍ലൈന്‍ റേറ്റിങ്സിന്റെ സിഇഒ ഷാരോണ്‍ പീറ്റേഴ്സണ് വിശദീകരിച്ചു. ജിസിസി രാജ്യത്ത് നിന്നുള്ള വിമാന കമ്പനി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത് ആദ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷിത യാത്ര ഒരുക്കലിനാണ് പ്രഥമ പരിഗണന നല്‍കിയത്.
പുതിയ വിമാനങ്ങള്‍, കോക്പിറ്റ് സുരക്ഷ, യാത്രയിലെ പ്രതിബന്ധങ്ങള്‍ കുറവ്, അപകട ചരിത്രം ഇല്ലാത്തവ, യാത്രക്കാരുടെ അഭിപ്രായം എന്നിവയെല്ലാം പരിഗണിച്ചാണ് റേറ്റിങ് നിശ്ചയിച്ചത്. ദുരന്തങ്ങള്‍, അപകടങ്ങള്‍, യാത്രയിലെ തടസങ്ങള്‍, യാത്രക്കാരുമായുള്ള ഇടപാടുകള്‍ എന്നിവയെല്ലാം ഓരോ വിമാനക്കമ്പനികളുടെയും പരിശോധന നടത്തിയാണ് പട്ടിക തയ്യാറാക്കിയത്.
25 വിമാന കമ്പനികളുടെ പട്ടിക
ഇത്തിഹാദ്
കത്തായ് പസിഫിക്
ക്വന്റാസ്
ഖത്തര്‍ എയര്‍വേയ്സ്
എമിറേറ്റ്സ്
എയര്‍ ന്യൂസിലാന്റ്
സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
ഇവിഎ എയര്‍
വിര്‍ജിന്‍ ഓസ്ട്രേലിയ
കൊറിയ എയര്‍
സ്റ്റാര്‍ലക്സ്
തുര്‍ക്കിഷ് എയര്‍ലൈന്‍സ്
വിര്‍ജിന്‍ അറ്റ്ലാന്റിക്
എഎന്‍എ
അലാസ്ക എയര്‍ലൈന്‍സ്
ടാപ് എയര്‍ പോര്‍ച്ചുഗല്‍
സാസ്
ബ്രിട്ടീഷ് എയര്‍വേയ്സ്
വിയറ്റ്നാം എയര്‍ലൈന്‍സ്
ഐബിരിയ
ലുഫ്താന്‍സ
എയര്‍ കാനഡ
ഡെല്‍റ്റ
അമേരിക്കന്‍ എയര്‍ലൈന്‍സ്
ഫിജി എയര്‍വേയ്സ്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications