പ്രവാസികളുടെ കാത്തിരിപ്പിന് അവസാനം; കുതിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ സർവീസ്
ഏറെ നാളായി യുഎഇ പ്രവാസികളും സ്വദേശികളും കാത്തിരിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ റൂട്ട് മാപ്പും സ്റ്റേഷനുകളും സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. യുഎഇയിലെ ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന 900 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ ശൃംഖലയിൽ ആകെ 11 പാസഞ്ചർ സ്റ്റേഷനുകളാണ് ഉണ്ടാവുക.നേരത്തെ പ്രഖ്യാപിച്ച നാല് പ്രധാന സ്റ്റേഷനുകൾക്ക് പുറമെ 7 പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ചു.
അബുദാബിയുടെ പടിഞ്ഞാറ് സൗദി അതിർത്തിയായ അൽ സിലയിൽ നിന്നു തുടങ്ങുന്ന പാസഞ്ചർ ട്രെയിൻ കിഴക്ക് ഒമാൻ അതിർത്തിയിലാണ് അവസാനിക്കുന്നത്. ഫുജൈറയിലെ സകംകം ആണ് അവസാന സ്റ്റേഷൻ. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ നിലവിലെ യാത്രാസമയം 30 മുതൽ 40 ശതമാനം വരെ കുറയ്ക്കും. ഓരോ ട്രെയിനിലും ഏകദേശം 400 യാത്രക്കാർക്ക് സഞ്ചരിക്കാം. വൈഫൈ, എന്റർടൈൻമെന്റ് സിസ്റ്റം, ചാർജിംഗ് പോയിന്റുകൾ, ലഘുഭക്ഷണശാലകൾ എന്നിവ ട്രെയിനിലുണ്ടാകും. ചൈനീസ് (CRC), സ്പാനിഷ് (CAF) കമ്പനികൾ നിർമ്മിച്ച അത്യാധുനിക കോച്ചുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. ഇവയിൽ മൂന്ന് വിഭാഗങ്ങളുണ്ടാകും.

യു.എ.ഇയിലെ പ്രധാന നഗരങ്ങളായ അബുദാബിക്കും ദുബായിക്കും ഇടയിലുള്ള യാത്ര സമയം കേവലം 57 മിനിറ്റ് മാത്രമായിരിക്കും. ഇത് പ്രവാസി ലോകത്തിനും ഏറെ ഉപകാരപ്രദമാകും. അതുപോലെ അബുദാബി - അൽ റുവൈസ്: 70 മിനിറ്റ്, അബുദാബി - ഫുജൈറ: 105 മിനിറ്റ് എന്നിങ്ങനെയാണ് മറ്റ് പ്രധാന നഗരങ്ങളിലേക്കുള്ള യാത്ര സമയം. ഇത്തിഹാദ് റെയിൽ സർവീസ് യു.എ.ഇയിലെ വായുമലിനീകരണ തോത് കുറയ്ക്കുമെന്നും കരുതപ്പെടുന്നു. നിലവിൽ യാത്രകൾക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്ന നല്ലൊരു ശതമാനം ജനങ്ങളും റെയിൽ ഗതാഗതത്തിലേക്ക് മാറും.
യുഎഇയിലെ ചരിത്ര സ്മാരകങ്ങൾ, വിനോദ സഞ്ചാര കേന്ദങ്ങളെയും ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ബന്ധിപ്പിക്കുന്നുണ്ട്. ഷാർജയിലെ ഹജർ പർവതനിരകൾ, കൈറ്റ് ബോർഡിങ്, വേക്ക് ബോർഡിങ്, സ്കീ കയാക്കിങ് തുടങ്ങിയ സാഹസിക ജലവിനോദങ്ങൾക്കും പേരുകേട്ട അൽമിർഫ, അബുദാബിയിലേയും ദുബായിലേയും വമ്പൻ വാണിജ്യ കേന്ദ്രങ്ങളിലൂടെയും സർവീസ് കടന്ന് പോകും. അതിനാൽ വിനോദ സഞ്ചാര മേഖലയ്ക്കും റെയിൽ സർവീസ് ഗുണകരമാകും.
-
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍











Click it and Unblock the Notifications