പ്രവാസികള്‍ക്ക് നിരാശ; ഇനി പണം കുറയും, നാട്ടിലേക്ക് അയക്കുന്നവര്‍ അടവ് മാറ്റിയേക്കും
ദുബായ്: പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കുന്ന രീതിയില്‍ ചില മാറ്റങ്ങള്‍ വന്നേക്കുമെന്ന് വിലയിരുത്തല്‍. രൂപയുടെ മൂല്യത്തില്‍ വലിയ മാറ്റം വന്ന സാഹചര്യത്തിലാണിത്. ഡോളര്‍ കരുത്ത് കുറയുകയും ദിര്‍ഹം - രൂപ മൂല്യത്തിലുള്ള വ്യത്യാസം ചുരുങ്ങുകയും ചെയ്തതോടെ പ്രവാസി പണത്തിന് കഴിഞ്ഞ ദിവസങ്ങളിലെ അത്ര മൂല്യം കിട്ടില്ല. ശമ്പളം കൈയ്യിലെത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടി നില്‍ക്കുമ്പോഴാണ് ഈ മാറ്റം.
ഇസ്രായേലും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തി എന്ന അമരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വന്നതോടെയാണ് വിപണിയില്‍ പൊടുന്നനെ മാറ്റം സംഭവിച്ചത്. സ്വര്‍ണവില കുറഞ്ഞു, ഓഹരി വിപണി സജീവമായി, ക്രൂഡ് ഓയില്‍ വില കുറഞ്ഞു, ഡോളര്‍ കരുത്ത് ചോര്‍ന്നു, ഇന്ത്യന്‍ രൂപ മെച്ചപ്പെട്ടു തുടങ്ങിയ മാറ്റങ്ങളാണ് മണിക്കൂറുകള്‍ക്കകം പ്രകടമായത്.

കഴിഞ്ഞ ദിവസം ദിര്‍ഹം രൂപ വിനിമയ മൂല്യം 23.61 ആയിരുന്നു എങ്കില്‍ ഇന്ന് 23.42 ആയി കുറഞ്ഞു. ഇതോടെ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് പണം അയക്കുമ്പോള്‍ കഴിഞ്ഞ ദിവസം ലഭിച്ച തുക കിട്ടില്ല. 99 ലെത്തിയ ഡോളര്‍ സൂചിക ഇപ്പോള്‍ 97 വരെ ഇടിഞ്ഞു. ഇതാണ് രൂപയ്ക്ക് കരുത്ത് വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. വരും ദിവസങ്ങളിലും രൂപ കൂടുതല്‍ കരുത്ത് കൂട്ടുമെന്നാണ് കരുതുന്നത്. ഇന്ന് മാത്രം 68 പൈസയുടെ മുന്നേറ്റമാണ് രൂപ നടത്തിയത്.
പണം അയക്കുന്ന അളവ് കുറയും
അടുത്ത മാസം ശമ്പളം കിട്ടുന്നവര്‍ ആവശ്യത്തിന് മാത്രം നാട്ടിലേക്ക് അയക്കുകയും ബാക്കി മൂല്യത്തിലുള്ള വ്യത്യാസം പരിശോധിച്ച ശേഷം അയക്കുകയുമാണ് ചെയ്യാന്‍ സാധ്യത എന്ന് കറന്‍സി എക്സ്ചേഞ്ച് ജീവനക്കാര്‍ പറയുന്നു. ഇറാന് ഇസ്രായേല്‍ യുദ്ധം തുടങ്ങിയ വേളയില്‍ ഡോളര്‍ കരുത്ത് വര്‍ധിച്ചിരുന്നു. രൂപ മൂല്യം ഇടിയുകയും ചെയ്തിരുന്നു.
ഈ വേളയില്‍ അസാധാരണമായ രീതിയില്‍ പ്രവാസികള്‍ നാട്ടിലേക്ക് പണം അയച്ചു എന്ന് മണി എക്സ്ചേഞ്ച് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇന്ത്യന്‍ രൂപ കഴിഞ്ഞ ദിവസങ്ങളില്‍ അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഇന്ന് ഒറ്റയടിക്ക് മുന്നേറി. എണ്ണവില കുറഞ്ഞതാണ് പ്രധാന കാരണം. ബ്രെന്റ് ക്രൂഡ് വില രണ്ട് ശമതാനം ഇടിഞ്ഞു. ഇത് പണപ്പെരുപ്പം, ഇറക്കുമതി ചെലവ് എന്നതിലുള്ള ആശങ്ക നീക്കി.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത് വിപണിക്ക് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. വ്യാപാരവും നിക്ഷേപവും പഴയപോലെ നടക്കുമെന്ന തോന്നലുണ്ടാക്കി. ഓഹരി വിപണികള്‍ കുതിക്കുകയും ചെയ്തു. എണ്ണവില കുറഞ്ഞത് വിപണിക്ക് നല്കുന്ന ഊര്‍ജം ചെറുതല്ലെന്ന് പെപ്പര്സ്റ്റോണിന്റെ ക്രിസ് വെസ്റ്റണ്‍ പറയുന്നു. സെന്‍സെക്സ് 930 പോയന്റും നിഫ്റ്റി 279 പോയന്റുമാണ് വര്‍ധിച്ചത്.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാരം തടയുമെന്ന് കഴിഞ്ഞ ദിവസം ഇറാന് സൂചിപ്പിച്ചിരുന്നു. ഇത് ആഗോള സമൂഹത്തില്‍ വലിയ ആശങ്കയുണ്ടാക്കി. വ്യാപാരം പ്രതിസന്ധിയിലായാല്‍ അവശ്യ വസ്തുക്കള്‍ക്ക് വില കൂടുകയും ജനങ്ങള്‍ ദുരിതത്തിലാകുകയും ചെയ്യുമായിരുന്നു. ഈ ആശങ്കയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ നീങ്ങിയത്. ഇനി അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പലിശ നിരക്ക് പ്രഖ്യാപനത്തെ അടിസ്ഥാനപ്പെടുത്തിയാകും കറന്‍സികളുടെ വിനിമയ നിരക്കിലെ മാറ്റം.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications