Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ദിര്‍ഹത്തിന് 25 രൂപ; യുഎഇ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ പറ്റിയ സമയം, കാത്തിരിക്കണോ

ദുബായ്: ഇന്ത്യന്‍ രൂപ വലിയ തോതില്‍ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ 91.75 എന്ന നിരക്കിലേക്ക് എത്തി. ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് രൂപ. ഇനിയും മൂല്യം ഇടിയുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിസര്‍വ് ബാങ്ക് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് വിവരം. ഈ വേളയില്‍ യുഎഇയിലെ പ്രവാസികള്‍ക്ക് മികച്ച അവസരമാണ് വന്നിരിക്കുന്നത്.

ഇതിന് മുമ്പ് ഇന്ത്യന്‍ രൂപ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് ഡിസംബര്‍ 16നായിരുന്നു. ഡോളറിന് എതിരെ 91.14 എന്ന നിരക്കായിരുന്നു അന്ന് രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് 92ലേക്ക് അടുക്കുന്ന കാഴ്ചയാണ്. 76 പൈസയാണ് ഇന്ന് ഇടിഞ്ഞത്. വലിയ തോതില്‍ ഓരോ ദിവസവും രൂപ മൂല്യം ഇടിയുകയാണ്. ഇതാണ് പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ മികച്ച അവസരം ഒരുക്കിയത്.

rupees-dhirham-dollar value today-

ഈ വേളയില്‍ നാട്ടിലേക്ക് വന്‍തോതില്‍ പണം അയക്കാന്‍ പ്രവാസികള്‍ താല്‍പ്പര്യപ്പെടുമെന്നാണ് കരുതുന്നത്. രൂപ മൂല്യം കുറയുന്ന സമയം പ്രവാസികള്‍ ഉപയോഗപ്പെടുത്താറുണ്ട്. ചിലര്‍ പണം കടം വാങ്ങിയും നാട്ടിലേക്ക് അയക്കും. മറ്റു ചിലര്‍ ശമ്പളം അഡ്വാന്‍സ് വാങ്ങി അയക്കാനും തയ്യാറാകും. എന്നാല്‍ ഇത്തവണ അതിന്റെ ആവശ്യമില്ലെന്നാണ് കരുതുന്നത്. കാരണം വരും ദിവസങ്ങളില്‍ രൂപ കൂടുതല്‍ ഇടിയാനാണ് സാധ്യത.

രൂപയുടെ മൂല്യം നിശ്ചത നിരക്കില്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ആര്‍ബിഐയുടെ ഭാഗത്ത് നിന്ന് ത്വരിത നടപടി സാമ്പത്തിക നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. രൂപ വീണ്ടും ഇടിയുമെന്ന വിലയിരുത്തലിന് കാരണം ഇതാണ്. പ്രവാസി പണം കൂടുതലായി രാജ്യത്തേക്ക് വരാന്‍ ഇത് വഴിയൊരുക്കും. അതേസമയം, മറ്റൊരു തിരിച്ചടിയുണ്ട്.

രൂപ ദിര്‍ഹം ഡോളര്‍ മൂല്യത്തില്‍ നേട്ടവും കോട്ടവും

യുഎഇയിലെ ചില എക്‌സ്‌ചേഞ്ചുകളില്‍ 24.80 രൂപയാണ് ദിര്‍ഹമിന് നല്‍കുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ ഇതിനേക്കാള്‍ ഉയര്‍ന്ന മൂല്യം കിട്ടുന്നുണ്ടത്രെ. രൂപ 92ല്‍ എത്തിയാല്‍ ദിര്‍ഹത്തിന് 25 എന്ന നിരക്ക് കിട്ടുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍, അമേരിക്ക, കാനഡ, മലേഷ്യ തുടങ്ങി ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നെല്ലാം കൂടുതല്‍ പണം രാജ്യത്തേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷ.

അമേരിക്ക ഗ്രീന്‍ലാന്റില്‍ അവകാശവാദം ഉന്നയിച്ചതോടെ യൂറോപ്പിലെ നിക്ഷേപകര്‍ ആശങ്കയിലാണ്. അവര്‍ അമേരിക്കയിലെ ഓഹരി വിറ്റഴിച്ച് ഡോളര്‍ സ്വര്‍ണത്തിലേക്ക് മാറ്റാന്‍ തിടുക്കം കൂട്ടുകയാണ്. ഇതോടെ ഡോളര്‍ മൂല്യം ഇടിയുകയും സ്വര്‍ണം വില കയറുകയും ചെയ്തു. ഇതിനൊപ്പമാണ് രൂപയില്‍ നിന്നും നിക്ഷേപകര്‍ പിന്‍വലിയുന്നത്. അമേരിക്കയുമായി വ്യാപാര കരാറില്‍ എത്താന്‍ സാധിക്കാത്തതും രൂപയ്ക്ക് മങ്ങലേല്‍ക്കാന്‍ കാരണമായി.

രൂപ മൂല്യം കുറയുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് നേട്ടമാകും. അവര്‍ വിദേശത്തേക്ക് അയക്കുന്ന ചരക്കുകള്‍ക്ക് ഉയര്‍ന്ന മൂല്യം കിട്ടും. നാട്ടില്‍ ബാങ്ക് വായ്പയുള്ള പ്രവാസികള്‍ക്ക് വേഗത്തില്‍ തിരിച്ചടവിന് വഴിയൊരുങ്ങുന്നു എന്ന നേട്ടവും ഈ വേളയിലുണ്ട്. അതേസമയം, ഇറക്കുമതിക്കാര്‍ കുടുങ്ങും. ഉയര്‍ന്ന വില നല്‍കി ചരക്കുകള്‍ ഇറക്കേണ്ട അവസ്ഥ അവരെ നഷ്ടത്തിലേക്ക് എത്തിക്കും. നാട്ടിലുള്ളവര്‍ക്ക് അവശ്യ വസ്തുക്കള്‍ക്ക് ഉയര്‍ന്ന വില നല്‍കേണ്ട അവസ്ഥയും വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+