ദുബായ് എയർപോർട്ടിലെ ടെർമിനൽ 2ൽ തീപിടിത്തം; താൽക്കാലികമായി നിർത്തിവെച്ച ചെക്ക്-ഇന്നുകൾ പുനരാരംഭിച്ചു
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. രണ്ടാം ടെർമിനലിലാണ് ശനിയാഴ്ച രാത്രി തീപിടിത്തം ഉണ്ടായത്. തുടർന്ന് ചെക്ക് ഇൻ നടപടികൾ താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ തീ നിയന്ത്രണവിധേയമാക്കിയതായി പിന്നീട് ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു.
ടെർമിനൽ 2- ൽ ചെക്ക് -ഇന്നുകൾ പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച രാത്രി ചെക്ക് - ഇന്നുകൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് എയർപോർട്ട് പ്രഖ്യാപിച്ച് ഏകദേശം 40 മിനിറ്റിനുശേഷം ടെർമിനൽ "ഇപ്പോൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു".

നേരത്തെ, ചെറിയ തീപിടിത്തമാണ് ഉണ്ടായതെന്നും താൽക്കാലികമായി നിർത്തിവച്ചതാണെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു. എയർപോർട്ട് അഗ്നിശമനസേന ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.
നിവലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സുഗമമായി തന്നെ നടക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാ സേവന പങ്കാളികളുമായും യോജിച്ച് പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണെന്നും
ദുബായി വിമാനത്താവള അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.












Click it and Unblock the Notifications