Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ സുവർണ ദിവസമെത്താൻ പോകുന്നു; യുഎഇയിലെ ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടന തിയതി പ്രഖ്യാപിച്ചു

അബുദാബി: നീണ്ടനാളുകളായുള്ള കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു, ആ സന്തോഷ നിമിഷത്തിന് ഇനി ഏതാനും മാസങ്ങൾ കൂടി മാത്രം, അതെ അബുദാബിയിൽ പണി കഴിപ്പിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്. ഫെബ്രുവരിയിലാണ് തുറക്കുന്നത്.

2024 ഫെബ്രുവരി 14 നാണ് അബു മുറൈയിലെ 27 ഏക്കർ സ്ഥലത്ത് നിർമിക്കുന്ന വലിയ ശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം. മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിൽ ആത്മീയ ചടങ്ങുകളോടെ ആയിരിക്കും ക്ഷേത്രം തുറക്കുന്നത്. ഈ ചടങ്ങിൽ ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും പ്രവേശനം.

temple

ഫെബ്രുവരി 15 ന് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിൽ നടക്കുന്ന പൊതുസമർപ്പണ സമ്മേളനത്തിലൂടെ രാജ്യത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് മുൻകൂർ രജിസ്‌ട്രേഷൻ ആവശ്യമാണ്.

ക്ഷേത്രം മേധാവി ബ്രഹ്‌മവിഹരിദാസ് നിർമിക്കുന്ന ഹിന്ദുമന്ദിർ 2024 ഫെബ്രുവരി 18 നാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക. ഈ ദിവസത്തിന് മുമ്പുള്ള പരിപാടികളും മതപരമായ ചടങ്ങുകളിലും ക്ഷണിക്കപ്പെട്ടവർക്കും രജിസ്റ്റർ ചെയ്തവർക്കും മാത്രമായിരിക്കും പ്രവേശനം എന്നും ക്ഷേത്രം പ്രസ്താവനയിൽ പറഞ്ഞു.

ഹൈന്ദവ ക്ഷേത്രം ആഗോള ഐക്യത്തിന് ഉള്ള ആത്മീയ കേന്ദ്രമായിരിക്കും എന്നും ഉദ്ഘാടന ആഘോഷങ്ങൾ ഇന്ത്യയുടെ കലയും മൂല്യവും സംസ്‌ക്കാരവും യുഎഇയിലേക്ക് കൊണ്ടുവരുന്ന ഉത്സവം ആയിരിക്കുമെന്നും ക്ഷേത്ര പ്രതിനിധികൾ അറിയിച്ചു. സൗഹാർദ്ദത്തിന്റെ ഏറ്റവും വലിയ ഉത്സവമായിരിക്കും എന്നും ക്ഷേത്ര പ്രതിനിധികൾ പറഞ്ഞു.

ഉദ്ഘാടനത്തെക്കുറിച്ചും രജിസ്‌ട്രേഷനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ ഫെസ്റ്റിവൽ ഓഫ് ഹാർമണി ആപ്പ് ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ https://festivalofharmony.ae സന്ദർശിക്കുക.

2015 ആഗസ്റ്റിൽ ആണ് ക്ഷേത്ര നിർമ്മാണത്തിന് യുഎഇ സർക്കാർ അനുവദിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ സന്ദർശിച്ച വേളയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ ആണ് ഭൂമി നൽകിയത്.

2018 ൽ ഫെബ്രുവരിയിൽ തറക്കല്ലിട്ടു. പിങ്ക് നിറത്തിലുള്ള മണൽക്കല്ല് കൊണ്ടുള്ള നിർമാണങ്ങൾ ആയിരം വർഷത്തിലേറെ കേടുപാടുകൾ ഒന്നുമില്ലാതെ നിൽക്കും. യു എ ഇയിലെ 7 എമിറേറ്റുകളെ പ്രതിനിധീകരിക്കുന്ന 7 കൂറ്റന്‍ ഗോപുരങ്ങൾ ആണ് ക്ഷേത്രത്തിലുള്ളത്.

ഇന്ത്യയുടെയും അറബ് ലോകത്തിന്റെയും പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന നിർമാണമാണ്. നീണ്ടനാളുകളായുള്ള കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് വിശ്വാസികൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+