ദുബായിലേക്കും റിയാദിലേക്കും സര്‍വീസ് റദ്ദാക്കി വിമാനക്കമ്പനികള്‍; ഗള്‍ഫില്‍ പ്രതിസന്ധി

ദുബായിലേക്കും റിയാദിലേക്കുമുള്ള വിമാന സര്‍വീസുകള്‍ വരുന്ന കുറച്ച് ദിവസങ്ങളില്‍ കൂടി നിര്‍ത്തിവെക്കുമെന്ന് എയര്‍ ഫ്രാന്‍സ്. മേഖലയിലെ സാഹചര്യങ്ങള്‍ വിശദമായി നിരീക്ഷിച്ച ശേഷമാണ് ഈ തീരുമാനമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത്, മേഖലയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ഗള്‍ഫ് മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈന്‍ നിര്‍ത്തിവെച്ചിരുന്നു.

അതിനുശേഷം, സുരക്ഷാ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ പലതവണ ഈ നിയന്ത്രണം നീട്ടുകയായിരുന്നു. എയര്‍ ഫ്രാന്‍സിന്റെ അറിയിപ്പ് പ്രകാരം, റിയാദിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 28 വരെയും, ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 13 വരെയും നിര്‍ത്തിവെക്കും. അതേസമയം സെപ്റ്റംബര്‍ 26-ന് ബെയ്റൂട്ടിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചേക്കും.

Flight Cancel

ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും എയര്‍ലൈന്‍ അറിയിച്ചു. യാത്രാ തടസം ബാധിക്കപ്പെട്ട ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്ന് എയര്‍ ഫ്രാന്‍സ് അറിയിച്ചു. 'ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമാണ് എയര്‍ ഫ്രാന്‍സ് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത്,' എയര്‍ലൈന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമായിട്ടുണ്ട്. യെമനില്‍ പുതിയൊരു സംഘര്‍ഷമേഖല കൂടി രൂപപ്പെട്ടിരിക്കുന്നു. സൗദിയിലെ കേന്ദ്രങ്ങള്‍ക്കുനേരെയുള്ള ഹൂതി ആക്രമണങ്ങള്‍ വര്‍ധിച്ചതിനൊപ്പം, സൗദിയുടെ നിര്‍ണായകമായ എണ്ണ കയറ്റുമതി തടസ്സപ്പെടുത്തുന്ന രീതിയില്‍ ബാബ് അല്‍-മന്ദബ് കടലിടുക്കിലെ നീക്കങ്ങളും ആശങ്കയുണ്ടാക്കുന്നു.

യുഎഇക്ക് നേരെ സമീപകാലത്തൊന്നും ഇറാന്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും, അറേബ്യന്‍ ഗള്‍ഫിലെ നിര്‍ണായക ജലപാതകളില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ തുടരുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇറാനും യുഎസും തമ്മില്‍ ഭിന്നത തുടരുകയാണ്. അതേസമയം വിസ് എയര്‍ യൂറോപ്പില്‍ നിന്ന് അമ്മാനിലേക്കുള്ള വിസ് എയര്‍ സര്‍വീസുകള്‍ സെപ്റ്റംബര്‍ 26 വരെയും ദുബായിലേക്കും അബുദാബിയിലേക്കുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെയും നിര്‍ത്തിവെച്ചിരിക്കുകയാണ്.

മിഡില്‍ ഈസ്റ്റിലെ വിവിധ കേന്ദ്രങ്ങളിലേക്കുള്ള സര്‍വീസ് സമയക്രമത്തില്‍ ബ്രിട്ടീഷ് എയര്‍വേയ്സും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 3-ന് പുനരാരംഭിക്കും. ശൈത്യകാലത്ത് ലണ്ടനും ദുബായിക്കും ഇടയില്‍ ദിവസവും ഒരു സര്‍വീസ് വീതമായിരിക്കും ആദ്യം നടത്തുക. പിന്നീട് വേനല്‍ക്കാലത്ത് ഇത് ദിവസവും രണ്ട് സര്‍വീസുകളായി വര്‍ധിപ്പിക്കും.

അബുദാബിയിലേക്കുള്ള വിമാന സര്‍വീസുകള്‍ കൂടുതല്‍ കാലത്തേക്ക് നിര്‍ത്തിവെക്കും. 2027-2028 ശൈത്യകാല സീസണില്‍ മാത്രമേ സര്‍വീസുകള്‍ പുനരാരംഭിക്കൂ. ഈ മേഖലയിലെ മറ്റ് സ്ഥലങ്ങളില്‍, ദിവസവും രണ്ട് സര്‍വീസുകള്‍ എന്നതില്‍ നിന്ന് കുറച്ച്, ദിവസവും ഒരു സര്‍വീസ് എന്ന നിലയില്‍ സെപ്റ്റംബര്‍ 1-ന് ബ്രിട്ടീഷ് എയര്‍വേസിന്റെ ദോഹ സര്‍വീസ് പുനരാരംഭിച്ചു.

ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 25-ന് ദിവസവും ഒന്ന് എന്ന നിലയില്‍ പുനരാരംഭിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. റിയാദിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 3-ന് ഇതേ രീതിയില്‍ (ദിവസവും ഒന്ന്) പുനരാരംഭിക്കും. അമ്മാനിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 4-ന് ആഴ്ചയില്‍ നാല് വിമാനങ്ങള്‍ എന്ന നിലയില്‍ പുനരാരംഭിക്കാനാണ് തീരുമാനം. ബഹ്റൈനിലേക്കുള്ള വിമാന സര്‍വീസുകള്‍ 2027 മാര്‍ച്ച് അവസാനം വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ദുബായിലേക്കുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 2-ന് പുനരാരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍വീസ് നിര്‍ത്തിവെച്ച നടപടി ഒക്ടോബര്‍ 24 വരെ നീട്ടിയിരിക്കുകയാണ്. സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ മറ്റ് വിമാന സര്‍വീസുകളെയും ഇത് ബാധിച്ചേക്കാം എന്ന് എയര്‍ലൈന്‍ തങ്ങളുടെ വെബ്സൈറ്റില്‍ അറിയിച്ചു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ കുറഞ്ഞ നിരക്കിലുള്ള സര്‍വീസ് നടത്തുന്ന ഉപകമ്പനിയായ സ്‌കൂട്ട്, സിംഗപ്പൂര്‍-ജിദ്ദ റൂട്ടിലെ വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 7 വരെ നിര്‍ത്തിവെച്ചു. അതേസമയം മിഡില്‍ ഈസ്റ്റിലെ വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി, അബുദാബി, ദുബായ്, ഡമാസ്‌കസ്, ബെയ്‌റൂട്ട്, അമ്മാന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് പുനരാരംഭിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma