Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫ് പ്രവാസികള്‍ ശരിക്കും പെട്ടു; വിമാനങ്ങളുടെ റദ്ദാക്കല്‍ തിരിച്ചടി, പുതിയ തീരുമാനം ടിക്കറ്റ് താഴ്ത്തുമോ?

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള യുദ്ധം പശ്ചിമേഷ്യയെ സംഘര്‍ഷ ഭൂമിയാക്കിയിരിക്കുകയാണ്. ഇതില്‍ വലിയ തിരിച്ചടി നേരിട്ടതാകട്ടെ പ്രവാസികളും. ജോലി മുള്‍മുനയിലായ നിരവധി പ്രവാസികളുണ്ട്. വിമാനങ്ങളുടെ റദ്ദാക്കല്‍ കാരണം യാത്ര പ്രതിസന്ധിയിലായവരും നിരവധി. പല പ്രവാസികളും ജോലി തുടരുന്നുണ്ടെങ്കിലും കൃത്യമായ ശമ്പളം ലഭിക്കുമോ എന്ന കാര്യം അനിശ്ചിത്വത്തിലാണ്.

യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കുടുംബത്തെ വിസിറ്റിങ് വിസയില്‍ എത്തിച്ച നിരവധി പ്രവാസികളുണ്ട്. യുദ്ധം തുടങ്ങിയതോടെ വിമാന സര്‍വീസ് റദ്ദാക്കപ്പെട്ടു. നാട്ടിലേക്കുള്ള മടക്കവും വെല്ലുവിളി നിറഞ്ഞതായി. വിസാ കാലാവധി കഴിഞ്ഞാല്‍ പിഴ ലഭിക്കും. ആദ്യദിന പിഴ 250 ദിര്‍ഹമാണ്. പിന്നീട് ഓരോ ദിവസത്തിനും പ്രത്യേകം തുക ചുമത്തും.

gulf flight ticket rises-

ഭാര്യയെയും രണ്ട് മക്കളെയും യുഎഇയിലേക്ക് കൊണ്ടുവന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് ചെലവ് ലക്ഷങ്ങളാണ്. ടിക്കറ്റ് നിരക്കില്‍ ഭീമമായ വര്‍ധനവുണ്ടായി. അടുത്തൊന്നും ടിക്കറ്റ് നിരക്ക് പഴയപോലെ ആകില്ല എന്നും പറയപ്പെടുന്നു. പിഴ തുക നല്‍കുന്നതിനേക്കാള്‍ നല്ലത് നാട്ടിലേക്ക് കൂടിയ നിരക്കില്‍ ടിക്കറ്റ് എടുത്ത് മടങ്ങാമെന്ന് കരുതിയാലും വെല്ലുവിളിയുണ്ട്.

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കൃത്യമായി ലഭിക്കണം എന്നില്ല. പലരും ചെന്നൈ, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് എത്തുന്നത്. ശേഷം ട്രെയിന്‍ മാര്‍ഗം നാട്ടിലേക്ക് വരികയാണ്. എയര്‍ ഇന്ത്യ ഇന്ധന സര്‍ചാര്‍ജ് കൂട്ടിയതും ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കി. ഇതിനെല്ലാം ഇരകളാകുന്നത് ഗള്‍ഫ് പ്രവാസികളാണ്. ഗള്‍ഫ് സര്‍വീസുകള്‍ വിമാന കമ്പനികള്‍ മൂന്നിലൊന്നാക്കി ചുരുക്കിയിട്ടുണ്ട്.

കണ്ണൂര്‍, കോഴിക്കോട് സര്‍വീസ് നിര്‍ത്തിവച്ചു

കുവൈത്തിന്റെ ജസീറ എയര്‍വേയ്‌സ് കണ്ണൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. മെയ് 15 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കൂടാതെ ഇന്ത്യയിലെ മറ്റു 7 വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളും ജസീറ എയയര്‍വേയ്‌സ് നിര്‍ത്തിവച്ചു. പല ഗള്‍ഫ് പ്രവാസികളും മറ്റു രാജ്യങ്ങളിലേക്ക് പോയ ശേഷം വിമാന ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരുന്ന സാഹചര്യം യുദ്ധം ശക്തമായ ഘട്ടത്തിലുണ്ടായിരുന്നു. ഇതില്‍ അല്‍പ്പം മാറ്റം വന്നിട്ടുണ്ട്.

അതേസമയം, വിമാനങ്ങളുടെ പാര്‍ക്കിങ്, ലാന്‍ഡിങ് ചാര്‍ജുകളില്‍ 25 ശതമാനം കുറവ് വരുത്താന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. ഇക്കാര്യം എയര്‍പോര്‍ട്ട് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റിയെ അറിയിച്ചു. ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ ചെലവ് കുറയാന്‍ ഇത് സഹായിക്കും. എന്നാല്‍ ഈ തീരുമാനം വിമാനടിക്കറ്റ് നിരക്ക് കുറയ്ക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എങ്കിലും വിമാന കമ്പനികള്‍ക്ക് അല്‍പ്പം ആശ്വാസമാണ്.

യുദ്ധത്തിന് അല്‍പ്പം ആശ്വാസം വന്നിട്ടുണ്ട്. സമാധാന കരാര്‍ നിലവില്‍ വന്നാല്‍ വലിയ നേട്ടമാകും. എങ്കിലും എല്ലാ നിരക്കുകളും പഴയപോലെ ആകുന്നതിന് ഇനിയും മാസങ്ങള്‍ വേണ്ടി വരും. പാകിസ്താനില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചകളുടെ ഫലം അനുസരിച്ചിരിക്കും യുദ്ധത്തിന്റെ ഭാവി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+