പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; 4 മാസത്തേക്ക് ടിക്കറ്റ് നിരക്കില്‍ 20% ഓഫര്‍! കേരളത്തിനും ബാധകം

ഇന്ത്യന്‍ പ്രവാസികളടക്കമുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായി അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയര്‍വേയ്സ്. ആഗോളതലത്തില്‍ പരിമിത കാലത്തേക്ക് നിരക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എത്തിഹാദ് എയര്‍വേയ്‌സ്. ഇന്ത്യയുള്‍പ്പെടെ 30-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 20 ശതമാനം വരെ ഇളവാണ് യാത്രക്കാര്‍ക്ക് ലഭിക്കുക.

ജൂലൈ 20 മുതല്‍ 26 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാകുക. 2026 ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലെ യാത്രകള്‍ക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്, മുംബൈ, ന്യൂഡല്‍ഹി, തിരുവനന്തപുരം എന്നീ 11 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

Flight Ticket

സാന്‍സിബാര്‍, സലാല, ക്രാക്കോവ്, പാല്‍മ ഡി മല്ലോര്‍ക്ക, അബുദാബി, ആംസ്റ്റര്‍ഡാം, പാരീസ്, പ്രാഗ്, മലാഗ, ഷിക്കാഗോ, ഷാര്‍ലറ്റ്, അറ്റ്‌ലാന്റ തുടങ്ങിയ എത്തിഹാദിന്റെ ശൃംഖലയിലുള്ള വിനോദസഞ്ചാര-ബിസിനസ് ലക്ഷ്യസ്ഥാനങ്ങള്‍ ഈ പരിമിത കാല ഓഫറില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇക്കോണമി ക്ലാസ് റൗണ്ട്-ട്രിപ്പ് ടിക്കറ്റ് നിരക്ക് 53,418 രൂപയില്‍ ആരംഭിക്കും.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇക്കോണമി ക്ലാസ് റൗണ്ട്-ട്രിപ്പ് ടിക്കറ്റ് നിരക്ക് ഏകദേശം 30000 രൂപയില്‍ നിനന്ന് ആരംഭിക്കും. ഓഫറില്‍ ഉള്‍പ്പെടുന്ന റൂട്ടുകളില്‍ സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് കുറഞ്ഞ നിരക്കുകള്‍ ലഭ്യമാകുമെന്നാണ് വിമാനക്കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം അടിസ്ഥാന നിരക്കില്‍ മാത്രമാണ് ഇളവ് ലഭിക്കുക എന്നും എത്തിഹാദ് അറിയിച്ചിട്ടുണ്ട്.

നികുതികള്‍, ഇന്ധന സര്‍ചാര്‍ജുകള്‍, മറ്റ് ബാധകമായ ഫീസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇക്കോണമി (ബേസിക്, വാല്യൂ), ബിസിനസ് (വാല്യൂ, കംഫര്‍ട്ട്) വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത വണ്‍-വേ (ഒരു വശത്തേക്കുള്ള), റിട്ടേണ്‍ (പോയിവരുന്ന) ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമാണ്. യാത്രയ്ക്ക് മുമ്പ് സാധുവായ വിസയും യാത്രാ രേഖകളും കൈവശമുണ്ടെന്ന് യാത്രക്കാര്‍ ഉറപ്പാക്കണം.

കുറഞ്ഞ നിരക്കുകള്‍ക്ക് പുറമേ, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ മുന്‍ഗണനാ സേവനങ്ങള്‍, ലോഞ്ച് സൗകര്യം, വിശാലമായ ക്യാബിനുകള്‍, മികച്ച ഭക്ഷണവിഭവങ്ങള്‍, വ്യക്തിഗത സേവനം എന്നിവ ലഭിക്കും. അബുദാബി വഴി യാത്ര ചെയ്യുന്നവര്‍ക്ക് എത്തിഹാദിന്റെ 'സ്റ്റോപ്പ്ഓവര്‍' പദ്ധതിക്കും അര്‍ഹതയുണ്ടായേക്കാം. തിരഞ്ഞെടുത്ത യാത്രാപദ്ധതികളില്‍ രണ്ട് രാത്രി വരെ സൗജന്യ ഹോട്ടല്‍ താമസം ഇതില്‍ ഉള്‍പ്പെടുന്നു.

ഈ പ്രത്യേക നിരക്കുകള്‍ ലഭ്യതയെ ആശ്രയിച്ചിരിക്കുമെന്നും, മുന്‍കൂട്ടി അറിയിക്കാതെ തന്നെ അവയില്‍ മാറ്റം വരുത്താനോ പിന്‍വലിക്കാനോ സാധിക്കുമെന്നും എത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+