ഫ്‌ളൈ ദുബായ് സംഭവം: ഒമാനി പൈലറ്റിന് യുഎഇയില്‍ വധശിക്ഷ ലഭിച്ചേക്കും, 'ഇസ്രായേലിൽ വിമാനം തകർക്കുക സ്വപ്നം'

ഫ്‌ളൈ ദുബായ് വിമാനം അപകടപ്പെടുത്താന്‍ ശ്രമിച്ച ഒമാനി പൈലറ്റിന് യുഎഇയില്‍ വധശിക്ഷ ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ദുബായില്‍ നിന്നും ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ളൈ ദുബായ് വിമാനം കോ പൈലറ്റ് ആയിരുന്ന 29കാരന്‍ ഹമാം അല്‍ ഹമാമി തകര്‍ക്കാന്‍ ശ്രമിച്ചത്. ടെല്‍ അവീവിലെ ബെന്‍-ഗുറിയോന്‍ വിമാനത്താവളത്തില്‍ ഫ്‌ളൈ ദുബായ് വിമാനം ഇടിച്ചിറക്കാനായിരുന്നു ഹമാം ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫ്‌ളൈ ദുബായ് വിമാനത്തില്‍ ഇസ്രയേലുകാരായ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നു. വിമാനം ഇസ്രായേലി വിമാനത്താവളത്തില്‍ ഇടിച്ച് തകര്‍ക്കു എന്നതായിരുന്നു തന്റെ സ്വപ്‌നം എന്നാണ് ഇമാം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത് എന്നാണ് വിവരം. ഇസ്രായേലിലേക്ക് പോകുന്ന വിമാനങ്ങളെ കുറിച്ച് അല്‍ ഇമാം റിസര്‍ച്ച് നടത്തിയിരുന്നുവെന്നും മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു എന്നും ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടെല്‍ അവീവിലേക്ക് പോകുന്ന വിമാനങ്ങള്‍ ഏതൊക്കെയാണെന്ന് ഞാന്‍ നേരത്തെ മനസ്സിലാക്കി വെച്ചിരുന്നു. അത് പ്രകാരം എല്ലാ വിമാനങ്ങളിലും ജോലിക്ക് വേണ്ടി ശ്രമങ്ങളും നടത്തി. അങ്ങനെയാണ് ഫ്‌ളൈ ദുബായ് തിരഞ്ഞെടുക്കുന്നത്. എന്നാല്‍ തന്നെ ജോലിക്കെടുന്നതിനും വളരെ മുന്‍പ് തന്നെ ഓപറേഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ടായിരുന്നു, എന്ന് അല്‍ ഇമാമി ചോദ്യം ചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Fly Dubai

8 മാസത്തോളമായി ഇയാള്‍ ഫ്‌ളൈ ദുബായ് എയര്‍ലൈന്‍സില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജൂലൈയില്‍ വിമാനം തട്ടിയെടുത്ത് തകര്‍ക്കാനായിരുന്നും ആദ്യം ഇയാള്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ക്രൂ അംഗങ്ങളില്‍ ഒരാളുമായി സൗഹൃദത്തിലായിരുന്നത് കാരണം അന്നത്തെ പദ്ധതി മാറ്റി വെക്കുകയായിരുന്നു. എങ്കിലും പദ്ധതിയുടെ ആസൂത്രണങ്ങളുമായി ഇയാള്‍ മുന്നോട്ട് തന്നെ പോയി, ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇയിലുളള അല്‍ ഇമാമിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വളരെ പെട്ടെന്ന് തന്നെ ആക്രമണം പൂര്‍ത്തിയാക്കാനായിരുന്നു അല്‍ ഇമാമി ലക്ഷ്യമിട്ടിരുന്നത്. ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങള്‍ക്ക് എത്താനുളള സമയം കൊടുക്കാതെ വിമാനം ഇടിച്ചിറക്കാനായിരുന്നു ശ്രമം. ഇയാള്‍ക്ക് പിറകില്‍ ഏതെങ്കിലും തീവ്രവാദ സംഘടനകളുണ്ടെന്ന് ഈ ഘട്ടത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടില്ല. തനിച്ചാണ് ഇയാള്‍ ആക്രമണം പ്ലാന്‍ ചെയ്തതും നടപ്പാക്കാന്‍ ശ്രമിച്ചതും എന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma