'ഫ്‌ളൈ ദുബായ് സംഭവം നെതന്യാഹുവിന്റെ തലയിൽ വിരിഞ്ഞത്, ലക്ഷ്യം തിരഞ്ഞെടുപ്പ്', ആരോപണവുമായി ഇറാൻ

കഴിഞ്ഞ ദിവസം ഫ്‌ളൈ ദുബായ് വിമാനത്തിലുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പങ്ക് ആരോപിച്ച് ഇറാന്‍. ഇസ്രായേലില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ആസൂത്രണം ചെയ്തതാണ് ഫ്‌ളൈ ദുബായ് സംഭവം എന്നാണ് ഇറാന്‍ ആരോപിക്കുന്നത്.

ബെഞ്ചമിന്‍ നെതന്യാഹുവും യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമാണ് സംഭവത്തിന് പിന്നിലെന്ന് ഇറാന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇറാനിലെ പ്രസ് ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 7ലെ ഹമാസ് ഓപറേഷനില്‍ നിന്നും ശ്രദ്ധ തിരിക്കാനും നെതന്യാഹുവിന്റെ രാഷ്ട്രീയത്തിലെ സ്ഥാനം ഉറപ്പിക്കാനും ഇറാനെതിരെ യുദ്ധം ശക്തമാക്കാനുമുളള നീക്കമാണ് നടന്നതെന്നും പ്രസ് ടിവി റിപ്പോര്‍ട്ട് ആരോപിക്കുന്നു.

ഫ്‌ളൈ ദുബായ് സംഭവം നടക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ബെഞ്ചമിന്‍ നെതന്യാഹു യുഇഎ സന്ദര്‍ശനത്തിനിടെ യുഎഇ പ്രസിഡണ്ടുമായടക്കം നടത്തിയ കൂടിക്കാഴ്ചകൾ ഈ ഗൂഢാലോചനയുടെ ഭാഗമായിട്ട് ആയിരുന്നുവെന്നും പ്രസ് ടിവി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 27 കുട്ടികള്‍ അടക്കം ഇസ്രായേലുകാരായ 174 യാത്രക്കാരാണ് സംഭവം നടക്കുമ്പോൾ ഫ്‌ളൈ ദുബായ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിലെ കോപ്പിറ്റിൽ വെച്ച് കോ പൈലറ്റായ ആൾ ക്യാപ്റ്റനെ ആക്രമിക്കുകയായിരുന്നു.

Fly Dubai

ഇസ്രായേലുകാര്‍ യാത്ര ചെയ്യുന്ന വിമാനത്തില്‍ തീവ്രവാദ ആക്രമണം എന്ന് വരുത്തി തീര്‍ത്ത്, അതിന് ഇറാനെ ഉത്തരവാദികളായും ചിത്രീകരിച്ച് നെതന്യാഹുവിന്റെ സുരക്ഷ കൂട്ടുക, ഇറാനെതിരെ വീണ്ടും സൈനിക നടപടിക്ക് പിന്തുണ നേടുക എന്നിവയായിരുന്നു ലക്ഷ്യമെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ആരോപിക്കുന്നു.

ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും ഈ സംഭവം നടന്ന ഉടൻ തന്നെ ഒരു ഭീകരാക്രമണം എന്ന് വിശേഷിപ്പിക്കാൻ തിടുക്കം കാട്ടിയതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് നെതന്യാഹു ഈ സംഭവത്തെ സെപ്റ്റംബർ 11ലെ ഭീകരാക്രമണങ്ങളുമായി താരതമ്യപ്പെടുത്തുകയും, വിമാനത്തിലെ ഒമാനി കോ-പൈലറ്റ് തീവ്രവാദ ചിന്താഗതികൾക്ക് അടിമപ്പെട്ടിരുന്നു എന്ന് ആരോപിക്കുകയും ചെയ്തു. ഇതിൽ ഇറാനും പങ്കുണ്ടാകാമെന്നും നെതന്യാഹു അഭിപ്രായപ്പെടുകയുണ്ടായി.

അതേസമയം ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങളെ ഇസ്രായേൽ തള്ളിക്കളയുന്നു. ഫ്ലൈ ദുബായ് ആക്രമണത്തെക്കുറിച്ച് പ്രചരിക്കുന്ന ഗൂഢാലോചന വാദങ്ങളെ ഓസ്ട്രേലിയയിലെ ഇസ്രായേൽ എംബസി അപലപിച്ചു. ഇത്തരം പ്രചാരണങ്ങൾ ജൂതന്മാരെ കുറ്റക്കാരായി ചിത്രീകരിക്കുകയാണെന്ന് എംബസി പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ആരോപിക്കുന്ന യഹൂദവിരുദ്ധ ഗൂഢാലോചന വാദങ്ങളെ ശക്തമായി അപലപിക്കുന്നതായി എംബസി തങ്ങളുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma