ലാഭത്തില്‍ 75 ശതമാനത്തിന്റെ വര്‍ധന, റെക്കോര്‍ഡ് നേട്ടവുമായി ഫ്‌ളൈ ദുബായ്
അബുദാബി: ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്‌ളൈ ദുബായ് കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയത് റെക്കോഡ് വരുമാനം. 2023 ഡിസംബര്‍ 31 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 2022 ലേതിനേക്കാള്‍ 75 ശതമാനം അധികം ലാഭമാണ് ഫ്‌ളൈ ദുബായിയ്ക്ക് ലഭിച്ചത്. 2023-ല്‍ 2.1 ബില്യണ്‍ ദിര്‍ഹമാണ് കമ്പനിക്ക് ലാഭമായി ലഭിച്ചത്. വര്‍ഷത്തിലെ മൊത്തം വരുമാനം 11.2 ബില്യണ്‍ ദിര്‍ഹമാണ്.
2022 നെ അപേക്ഷിച്ച് 23 ശതമാനം അധികമാണ് ഇത്. 2023-ല്‍ 13.8 ദശലക്ഷം യാത്രക്കാര്‍ ആണ് ഫ്‌ളൈ ദുബായില്‍ യാത്ര ചെയ്തത്. വര്‍ഷാവര്‍ഷം 31 ശതമാനം വര്‍ധനവാണ് യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. കൊവിഡ് മഹാമാരിക്ക് മുന്‍ുപുള്ള കണക്കുകള്‍ മറികടന്നാണ് ഫ്‌ളൈ ദുബൈയുടെ നേട്ടം. 15 വര്‍ഷം കൊണ്ട് യു എ ഇ വ്യോമയാന രംഗത്തെ പ്രധാനികളാകാന്‍ തങ്ങള്‍ക്ക് സാധിച്ചു എന്ന് ഫ്ളൈ ദുബായ് ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം പറഞ്ഞു.

'കമ്പനിയുടെ ദൃഢമായ ബിസിനസ് മോഡല്‍ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പോലും കാരിയര്‍ ഗണ്യമായി വളരാന്‍ പ്രാപ്തമാക്കി. കൊവിഡിന് ശേഷം കമ്പനി ഓപ്പറേറ്റിംഗ് ഫ്‌ലീറ്റ് ഇരട്ടിയാക്കുകയും നെറ്റ്വര്‍ക്ക് വിപുലീകരിക്കുകയും ചെയ്തു. യുഎഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടും വ്യോമയാന വ്യവസായത്തിന്റെ വിജയത്തിന് സഹായകമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുരോഗമന നയങ്ങളുമാണ് ഈ ശ്രദ്ധേയമായ നേട്ടം സാധ്യമാക്കിയത്,' അദ്ദേഹം പറഞ്ഞു.
ദുബായിലേക്ക് കൂടുതല്‍ കുറഞ്ഞ വിപണികളെ ബന്ധിപ്പിക്കുന്നതിനും കൂടുതല്‍ യാത്രക്കാരെ കൂടുതല്‍ സൗകര്യപ്രദമായി യാത്ര ചെയ്യാന്‍ പ്രാപ്തരാക്കുന്നതിനുമുള്ള പ്രതിബദ്ധതയില്‍ തങ്ങള്‍ ഉറച്ച് നില്‍ക്കും എന്ന് ഫ്ളൈ ദുബായ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. 2009-ല്‍ ആദ്യ വിമാനം പറന്നുയര്‍ന്നതിനുശേഷം 108 ദശലക്ഷത്തിലധികം യാത്രക്കാര്‍ ഫ്‌ളൈ ദുബായിയെ യാത്രക്കായി തിരഞ്ഞെടുത്തു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2009 ല്‍ നാല് ഡെസ്റ്റിനേഷനുകളുമായാണ് ഫ്‌ളൈ ദുബായ് ആരംഭിക്കുന്നത്. ഇന്ന് 52 രാജ്യങ്ങളിലായി 122 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളുള്ള എയര്‍ലൈനാണ്് ഫ്‌ളൈ ദുബായ്. 2026 മുതല്‍ ഡെലിവറി ചെയ്യുന്നതിനായി 30 ബോയിംഗ് 787 ഡ്രീംലൈനറുകള്‍ക്കായി ഫ്ളൈ ദുബായ് 11 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം സാങ്കേതികവിദ്യകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും കൂടുതല്‍ ഉപഭോക്തൃ അനുഭവം നല്‍കുന്നതിനായി അടുത്ത തലമുറ ബോയിംഗ് 737 വിമാനങ്ങളുടെ പുനര്‍നിര്‍മ്മാണവുമുണ്ടാകുമെന്നും അല്‍ ഗൈത്ത് കൂട്ടിച്ചേര്‍ത്തു.
ദുബൈയുടെ എമിറേറ്റ്‌സ് ആഡംബര വിമാനമാണെങ്കില്‍ ചുരുങ്ങിയ ചെലവില്‍ യാത്ര സാധ്യമാക്കുന്ന ബജറ്റ് വിമാന കമ്പനിയാണ് ഫ്‌ളൈ ദുബൈ. കേരളത്തിലേക്കും ഫ്‌ളൈ ദുബായ് സര്‍വീസ് നടത്തുന്നുണ്ട്. ആകെ 5545 ജീവനക്കാരാണ് ഫ്‌ളൈ ദുബായിയ്ക്കുള്ളത്.












Click it and Unblock the Notifications