കൂടോത്ര സാമഗ്രികളുമായി വിമാനം കയറേണ്ട.!; ഈ 45 വസ്തുക്കള്‍ക്ക് യുഎഇയില്‍ നിരോധനം
അബുദാബി: യു എ ഇയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിരോധിത വസ്തുക്കള്‍ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് യു എ ഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. അബുദാബിയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് അനുസരിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായ നിരോധിത ചരക്കുകളുടെ പട്ടികയില്‍ ഇത് 45 തരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇ സിഗരറ്റും കൂടോത്ര സാമഗ്രികളും വരെ ഇതില്‍ ഉള്‍പ്പെടുന്നു.
ജിസിസി സംസ്ഥാനങ്ങളുടെ പൊതു കസ്റ്റംസ് നിയമമോ യുഎഇയില്‍ ബാധകമായ മറ്റേതെങ്കിലും നിയമമോ വഴി ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കുകയോ നിരോധിച്ചിരിക്കുന്ന വസ്തുക്കളാണ് പട്ടികയിലുള്ളത്. യു എ ഇയിലേക്ക് എത്തുന്ന യാത്രക്കാര്‍ രാജ്യത്ത് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചില വസ്തുക്കള്‍ നിരോധനവും മറ്റ് ചില ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വസ്തുക്കളുടെ കയറ്റുതിയും ഇറക്കുമതിയും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് ലഭിക്കുക. അതേസമയം മുന്‍കൂര്‍ അനുമതിയോടെ നിയന്ത്രിത ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാം. നിരോധിത, നിയന്ത്രിത വസ്തുക്കള്‍ കസ്റ്റംസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെയും നടപടി ഉണ്ടാകും.
നിരോധിച്ച വസ്തുക്കള്‍ കൊണ്ടുവരുന്നത് കള്ളക്കടത്തായി കണക്കാക്കി സാധനങ്ങളും ഉപകരണങ്ങളും കണ്ടുകെട്ടുന്നതിന് പുറമെ പിഴയും അല്ലെങ്കില്‍ തടവും ചുമത്തും. യാത്രക്കാര്‍ അബുദാബിയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിന്റെ https://www.adcustoms.gov.ae/ar-AE/Restricted-Banned-Commoditise വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിര്‍ദശേങ്ങള്‍ പാലിക്കണം എന്നും അധികൃതര്‍ വ്യക്തമാക്കി.
യു എഇ യില്‍ പ്രവേശിക്കുമ്പോള്‍ സാധനങ്ങളുമായി കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റില്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, കൈവശം വച്ചിരിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള വസ്തുക്കള്‍ വെളിപ്പെടുത്താതിരിക്കുക, കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് സാധനങ്ങള്‍ പ്രഖ്യാപിക്കാതെ പുറത്തെടുക്കുക, വ്യാജ രേഖകള്‍ ഹാജരാക്കുക, തെറ്റായ സൂചകങ്ങള്‍ ഉപയോഗിച്ച് ഒഴിവാക്കുക എന്നിവയെല്ലാം കള്ളക്കടത്തിന്റെ പരിധിയില്‍ വരും.
ലഹരിമരുന്ന്, വ്യാജ കറന്‍സി, മന്ത്രവാദ സാമഗ്രികള്‍, മതവിരുദ്ധ പ്രസിദ്ധീകരണങ്ങളോ കലാസൃഷ്ടികളോ, ചൂതാട്ട ഉപകരണങ്ങള്‍, ലേസര്‍ പെന്‍ (ചുവന്ന നിറം വരുന്നത്), അപകടകരമായ മാലിന്യങ്ങള്‍, ആസ്ബറ്റോസ് പാനലും പൈപ്പും, ഉപയോഗിച്ചതും അറ്റകുറ്റപ്പണികള്‍ ചെയ്തതുമായ ടയറുകള്‍ എന്നിവയ്ക്കാണ് നിരോധനമുള്ളത്.
ജീവനുള്ള മൃഗങ്ങള്‍, മത്സ്യങ്ങള്‍, സസ്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, ആയുധങ്ങള്‍, വെടിമരുന്ന്, പടക്കങ്ങള്‍, മരുന്നുകള്‍, മറ്റ് സ്ഫോടകവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, മാധ്യമ പ്രസിദ്ധീകരണങ്ങളും ഉല്‍പ്പന്നങ്ങളും, ആണവോര്‍ജ ഉല്‍പ്പന്നങ്ങള്‍, ട്രാന്‍സ്മിഷന്‍, വയര്‍ലെസ് ഉപകരണങ്ങള്‍, ആല്‍ക്കഹോളിക് ഡ്രിങ്ക്സ്, കോസ്മെറ്റിക്സ്, പേഴ്സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, ഇ-സിഗരറ്റ്, ഇലക്ട്രോണിക് ഹുക്ക, വാഹനങ്ങളുടെ പുതിയ ടയറുകള്‍ എന്നിവക്ക് നിയന്ത്രണമാണുള്ളത്.












Click it and Unblock the Notifications