ഫുജൈറ അപകടം: നോവായി ഇരട്ടസഹോദരങ്ങള്‍; അനന്തവരനൊപ്പം യുഎഇയില്‍ അന്ത്യവിശ്രമം

ഫുജൈറയിലെ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മലയാളികളുടെ മൃതദേഹം കബറടക്കി. മലയാളി ഇരട്ട സഹോദരങ്ങള്‍, തങ്ങള്‍ ഏറെ സ്‌നേഹിച്ചിരുന്ന മൂന്നു വയസുകാരനായ അനന്തരവനോടൊപ്പം യുഎഇയില്‍ തന്നെ അന്ത്യവിശ്രമം കൊള്ളും. 21 വയസ്സുള്ള മുഹമ്മദ് അസ്മില്‍ സിദ്ദീഖ്, ഇരട്ട സഹോദരി മിസ്‌ന ജുബിന്‍ സിദ്ദീഖ്, ഇവരുടെ മൂന്നു വയസ്സുകാരനായ അനന്തരവന്‍ മുഹമ്മദ് ഫായിസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഇന്ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫുജൈറയിലെ ഒരു പള്ളിയില്‍ വെച്ച് ഇവരുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. ബുധനാഴ്ച രാത്രി ഫുജൈറയിലുണ്ടായ കാര്‍-ട്രക്ക് അപകടത്തില്‍ ആണ് മൂവര്‍ക്കും ജീവന്‍ നഷ്ടമായത്. നിയന്ത്രണം വിട്ട ഇവര്‍ സഞ്ചരിച്ച കാറിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇരട്ടസഹോദരങ്ങളുടേയും മൂന്ന് വയസുകാരന്റേയും മരണത്തിന്റെ ഞെട്ടലിലാണ് പ്രവാസലോകവും നാട്ടിലെ ബന്ധുക്കളും.

Fujairah Accident

ഒരുമിച്ച് ജനിച്ച്, ഒരേ ക്ലാസില്‍ പഠിക്കുകയും ഒരുമിച്ച് കളിക്കുകയും സ്വപ്‌നം കാണുകയും ചെയ്ത അസ്മിലും മിസ്നയും മരണത്തിലും വേര്‍പിരിഞ്ഞില്ല. അസ്മിലും മിസ്നയും അടുത്തിടെയാണ് നാട്ടില്‍ പോയി മടങ്ങി വന്നത്. സിദ്ദീഖും ഭാര്യ ആരിഫയും, മകള്‍ ഫര്‍സാനയും മൂന്ന് മക്കളും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുഎഇയില്‍ തിരിച്ചെത്തിയത്.

സിദ്ദീഖിന് നാട്ടില്‍ ഒരു ചികിത്സ നടത്തിയ ശേഷം ഫര്‍സാന മാതാപിതാക്കള്‍ക്കൊപ്പം മടങ്ങി വരികയായിരുന്നു. കേരളത്തില്‍ ജനിച്ചുവളര്‍ന്ന മിസ്നയും പത്താം ക്ലാസ് വരെ അവിടെയാണ് പഠിച്ചത്. പിന്നീട് ഫുജൈറയിലേക്ക് താമസം മാറുകയും അവിടെ 11, 12 ക്ലാസുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിസിഎ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കവെയാണ് മരണം റോഡപകടത്തിന്റെ രൂപത്തിലെത്തിയത്്.

ബുധനാഴ്ച രാത്രി ഒരു ബന്ധുവിനെ ഷാര്‍ജയില്‍ എത്തിക്കാനുള്ള യാത്രയിലായിരുന്നു കുടുംബം. ഫുജൈറയിലേക്ക് മടങ്ങുന്നതിനിടെ, രാത്രി 11 മണിയോടെ ഫുജൈറ കോടതിക്ക് സമീപം വെച്ച് ഇവരുടെ കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അസ്മിലിന്റേയും മിസ്നയുടേയും ഉമ്മ ആരിഫയും ഫര്‍സാനയും, ഫര്‍സാനയുടെ മറ്റ് രണ്ട് കുട്ടികളും അപകട സമയത്ത് ഒപ്പമുണ്ടായിരുന്നു.

ഇവരാണ് മൂത്ത മകന്‍ അജ്മലിനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് അജ്മല്‍ മറ്റുള്ളവരെയും അധികൃതരെയും വിവരമറിയിച്ചു. അസ്മിലും മിസ്നയും ഫായിസും കാറില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ബന്ധുക്കള്‍ സംഭവസ്ഥലത്തെത്തിയപ്പോഴേക്കും എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരിഫയ്ക്കും ഫര്‍സാനയ്ക്കും ഫര്‍സാനയുടെ മറ്റ് രണ്ട് കുട്ടികള്‍ക്കും ഗുരുതരമായ പരിക്കുകളില്ല.

പതിറ്റാണ്ടുകളായി യുഎഇയില്‍ താമസിക്കുന്നയാളാണ് സിദ്ദീഖ്. ഫുജൈറയില്‍ എല്ലാവര്‍ക്കും സുപരിചിതനുമാണ് ഇവ കഫറ്റീരിയ എന്ന സ്ഥാപനം നടത്തുന്ന അദ്ദേഹം. 1978-ല്‍ ആരംഭിച്ച ഈ കഫറ്റീരിയ-കം-റെസ്റ്റോറന്റ്, അവിടുത്തെ താമസക്കാര്‍ക്കും സ്വദേശികള്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും പോലും പ്രിയപ്പെട്ട ഒരിടമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma