Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിസിസി ഏകീകൃത വിസ; വൻ ജോലി സാധ്യത, ഇന്ത്യക്കാർക്കും ഏറെ ഗുണകരം.. എങ്ങനെ? അറിയാം

ഗർഫ് രാജ്യങ്ങളിലേക്ക് ഏകീകൃത വിസയ്ക്ക് അംഗീകരാം ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഷെങ്കൻ വിസ മാതൃകയിൽ ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ വീസ വേണമെന്ന ആവശ്യം മുൻപേ തന്നെ ഉയർന്നിരുന്നു. ഇതാണിപ്പോൾ യഥാർത്ഥ്യമായിരിക്കുന്നത്. വിസ എന്ന് അനുവദിച്ച് തുടങ്ങുമെന്നോ എത്ര ചെലവ് വരുമെന്നതോ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പുതിയ തീരുമാനത്തോടെ യുഎഇ, സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഒറ്റ വിസ കൊണ്ട് സന്ദർശിക്കാൻ സാധിക്കുക. 2030 ആകുമ്പോൾ 12.87 കോടി ടൂറിസ്റ്റുകളെ ഗൾഫിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.പുതിയ തീരുമാനം ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചയ്ക്ക് ഗുണം ചെയ്യുന്നതിനൊടപ്പം തന്നെ ഇന്ത്യക്കാർ അടക്കമുള്ളവർക്കും വലിയ സാധ്യതകളാണ് തുറന്നിടുന്നത്.

 uaejob

വിനോദ സഞ്ചാരമേഖലയ്ക്ക് തന്നെയാണ് തീരുമാനം പ്രധാനമായും ഗുണം ചെയ്യുക. യുഎഇയിൽ നിലവിൽ വിനോദസഞ്ചാരികളിൽ 70 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവരാണ്.ഇവിടെയത്തുന്ന പലരും മറ്റ് ഗൾഫ് നാടുകളിലേക്ക് പോകുന്നത് വളരെ കുറവാണ്. മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ പ്രത്യേകം വിസ എടുക്കണമെന്നതും ഇതിന്റെ കാലതാമസവുമെല്ലാമാണ് സഞ്ചാരികളെ തടയുന്നത്. ഏകീകൃത വിസ നടപ്പാകുന്നതോടെ ഗൾഫ് നാടുകളിലേക്ക് സഞ്ചാരികൾ ഒഴുകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ടൂറിസം മേഖല വളരുമ്പോൾ പ്രാദേശിക വ്യവസായങ്ങൾ, ഹോട്ടൽ മേഖല, ഗതഗാത മേഖല എന്നിവയിലെല്ലാം വലിയ വളർച്ച കൈവരിക്കാനാകും.

ബിസിനസുകാർക്കും ഇനി എളുപ്പം

യുഎഇയിൽ ബിസിനസ് ഉള്ളവർക്ക് മറ്റ് ഗൾഫ് നാടുകളിൽ തങ്ങളുടെ ശാഖകൾ ആരംഭിക്കുന്നതിനും ഇതിനായുള്ള പോക്ക് വരവുകളും ഇനി എളുപ്പമാകും. ബിസിനസ് മീറ്റിംഗ് പോലുള്ളവ ഇനി ഏത് ഗൾഫ് നാടുകളിലും നടത്താനും ഇതോടെ സാധ്യമാകും.

ഇന്ത്യക്കാർക്ക് കോളടിച്ചു

ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഏകീകൃത വിസ അനുഗ്രഹമാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടിയെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. യുഎഇയിലേക്കാണ് പ്രധാനമായും ആളുകൾ എത്തുന്നത്. ഇവിടെ ജോലി ലഭിച്ചില്ലെങ്കിൽ അവർക്കുള്ള സാധ്യത അടയും. എന്നാൽ പുതിയ വിസ പരിഷ്കാരത്തോടെ ഇവർക്ക് ജോലി ലഭിച്ചില്ലെങ്കിൽ ഇതര ഗൾഫ് രാജ്യങ്ങളിലേക്ക് ഒരേ വിസയിൽ പോകാൻ എളുപ്പമാണ്. മാത്രമല്ല മറ്റ് ഗൾഫ് നാടുകളിൽ കഴിയുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയുമെല്ലാം കാണുന്നതിനും തടസം ഉണ്ടാകില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+