സ്വർണം വാങ്ങാനുള്ള മികച്ച തന്ത്രം ഇതാ; ഈ മാസം വാങ്ങിയാൽ ലാഭം പോക്കറ്റിൽ കിടക്കും
സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ സമയം ഏതാണ്? വില കുതിച്ചുയർന്നതോടെ സ്വർണപ്രേമികളുടെ മനസിലെ പ്രധാന ചോദ്യം ഇതാണ്. സ്വർണം എത്രയൊക്കെ സുരക്ഷിത നിക്ഷേപമാണെന്ന് പറഞ്ഞാലും വലിയ വില കൊടുത്ത് വാങ്ങാൻ ആരും തയ്യാറല്ല. എന്തായാലും സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നെങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞ് പ്ലാൻ ചെയ്യാം. എന്തിനാണെന്നല്ലേ? വിലക്കുറവിൽ സ്വർണം സ്വന്തമാക്കാം എന്ന് തന്നെ. വിശദമായി നോക്കാം

വാങ്ങുന്നെങ്കിൽ സ്വർണം ഈ മാസം വാങ്ങണം
1975 മുതലുള്ള വിലകൾ പരിശോധിച്ച് നോക്കിയാൽ സ്വർണ വിലയിഇക്ൽ ഒരു പ്രത്യേക പാറ്റേൺ ഉണ്ടെന്ന് തിരിച്ചറിയാം. അതയാത് വർഷാദ്യം വില കൂടും, അവസാന പാദത്തിൽ വില കുറയും.കുറച്ചുകൂടി വ്യക്തമാക്കാം
ജനവരിയിൽ വില കൂടും, മാർച്ചിലും ഏപ്രിലിന്റെ ആദ്യവും വില കുറയും. ജൂൺ പകുതിക്കും ജുലൈ ആദ്യവും മികച്ച അവസരമായിരിക്കും. എന്നാൽ സപ്റ്റംബർ തൊട്ട് നവംബർ വരെ വല കുതിക്കും. ഇങ്ങനെ നോക്കുമ്പോൾ സ്വർണം വാങ്ങാൻ മികച്ച സമയം മാർച്ചും ഏപ്രിൽ ആദ്യവുമാണ്.
വാങ്ങും മുൻപ് വിൽക്കുന്നത് എപ്പോഴെന്ന് ധാരണ വേണം
സ്വർണം ദീർഘനാളത്തേക്ക് ലക്ഷ്യം വെച്ചാണോ വാങ്ങുന്നത് അതോ ഏതാനും മാസങ്ങൾക്കുള്ളിൽ വിൽക്കണോയെന്ന കാര്യത്തിൽ ധാരണ ഉണ്ടാകണം.ദീർഘകാല സമ്പാദ്യമാണ് ലക്ഷ്യമെങ്കിൽ ചരിത്രപരമായി സ്വർണത്തിന്റെ വിവ വർധനവ് നിങ്ങൾക്ക് അനുകൂല ഘടകമാണ്. കാരണം കഴിഞ്ഞ 20 വർഷത്തിനിടയിൽ സ്വർണ വില ഏകദേശം 580 ശതമാനമാണ് വർധിച്ചത്.
അതേസമയം കുറഞ്ഞ സമയത്തിനുള്ളിൽ വിൽക്കാനാണ് പ്ലാനെങ്കിൽ ഏറ്റവും വില കുറഞ്ഞ സമയത്ത് വാങ്ങി വില കൂടിയ സമയത്ത് വിൽക്കാം
എത്ര വാങ്ങുന്നുവെന്നതും പ്രധാനം
നിക്ഷേപത്തിന്റെ അഞ്ച് മുതൽ 10 ശതമാനം വരെ സ്വർണത്തിൽ നിക്ഷേപിക്കണെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം വ്യക്തിഗത ആവശ്യത്തിനാണ് സ്വർണം വാങ്ങുന്നതെങ്കിൽ ഏത് സമയത്ത് വാങ്ങുന്നുവെന്നതിന് പ്രസക്തിയില്ല. അതേസമയം വലിയ നിക്ഷേപങ്ങളാണ് ലക്ഷ്യമെങ്കിൽ വില കുറഞ്ഞ സമയത്ത് വാങ്ങാം
ദുബായിൽ ഷോപ്പിങ് ഈവന്റുകൾ മുഖ്യം ബിഗിലേ
ആഗോള തലത്തിൽ സ്വർണത്തിന്റെ വില ഉയരുന്നത് ദുബായിലെ സ്വർണ വിലയിലും വലിയ വർധനവാണ് വരുത്തിയത്. അതുകൊണ്ട് തന്നെ ദുബായിൽ നിന്നും ലാഭകരമായി എവിടെ നിന്ന് സ്വർണം വാങ്ങുകയെന്ന് ചോദിച്ചാൽ അതിനുത്തര ഷോപ്പിങ്ങ് ഇവന്റുകൾ എന്നതായിിരിക്കും. മികച്ച ഓഫറുകളായിരിക്കും ഈ സമയത്ത് ഉണ്ടാകുക.
ഷോപ്പിങ് ഇവന്റുകൾ നോക്കാം
ജനവരിയിലെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവെൽ
ജുലൈ ആഗസ്റ്റ് മാസങ്ങളിലെ ദുബായ് സമ്മർ സർപ്രൈസസ്
ദിവാലി, ഈദ്, അക്ഷയതൃതീയ തുടങ്ങിയ ചടങ്ങുകളുടെ സമയത്ത്.
ഈ സമയങ്ങളിലെല്ലാം ജ്വല്ലറികൾ പരമാവധി ഓഫറുകൾ പ്രഖ്യാപിക്കും. പണിക്കൂലിയിലായിരിക്കും പ്രധാന കിഴിവുകൾ ഉണ്ടകുന്നത്.
വങ്ങണോ അതോ വേണ്ടയോ? വാങ്ങിയാലും നഷ്ടം വരില്ല
പ്രതിസന്ധി സമയത്തെ രക്ഷകനാണ് സ്വർണം എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ നല്ല രീതിയിൽ വാങ്ങുന്നൊരാളാണെങ്കിൽ ഏത് സമയത്ത് വാങ്ങണം എന്ന കാര്യത്തിൽ അവർക്ക് കൃത്യമായ ധാരണ ഉണ്ടാകും. സീസണൽ പാറ്റേണുകൾ, വ്യക്തിഗമായ ലക്ഷ്യങ്ങൾ, എന്നിവയൊക്ക ഇക്കാര്യത്തിൽ പരിഗണിച്ചേക്കാം. ദുബായിൽ സ്വർണം എന്നത് ചരിത്രത്തിന്റേയും പാരമ്പര്യത്തിന്റേയുമെല്ലാം ലക്ഷണങ്ങളാണ്.
ആഗോള പ്രതിസന്ധി കത്തി നിൽക്കുന്ന അവസരത്തിൽ സ്വർണം വാങ്ങാതിരിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഈ സമയത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്കുള്ള സ്വർണത്തിന് ഡിമാൻറ് ഉയരും, നിക്ഷേപകർ സ്വർണം വാങ്ങിക്കൂട്ടും.. സ്വാഭാവികമായും സ്വർണത്തിന് വില ഉയരും. അതേസമയം പലിശ നിരക്കുകൾക്കൊപ്പം പണപ്പെരുപ്പം ഉയരുകയാണെങ്കിൽ സ്വർണത്തിന്റെ വില കുറയാനും മതി. അപ്പോൾ നോക്കി വാങ്ങില്ലേ?












Click it and Unblock the Notifications