സ്വർണാഭരണം ഇങ്ങനെ വാങ്ങൂ, എങ്കിൽ വിൽക്കുമ്പോൾ വൻ ലാഭം കൊയ്യാം, അറിയാം ഇക്കാര്യങ്ങൾ
അബുദാബി: സുരക്ഷിത നിക്ഷേപമാണ് സ്വർണം. എന്നാൽ ആഭരണം വാങ്ങി നിക്ഷേപിക്കുന്നതാണോ ലാഭകരം? തീർച്ചയായും അല്ല. എന്നാൽ ആഭരണപ്രിയരെ സംബന്ധിച്ച് ആഭരണമായി തന്നെ വാങ്ങി നിക്ഷേപിക്കാനാകും താത്പര്യം. അത്തരത്തിൽ സ്വർണം വാങ്ങുന്നവർക്കുള്ള കുറച്ച് ടിപ്പുകളാണ് ഇന്ന് പങ്കുവെയ്ക്കുന്നത്. പരമാവധി ലാഭം കൊയ്യണമെങ്കിൽ എന്ത് ചെയ്യണമെന്ന് കൂടി പറയാം
ആദ്യ ദുബായിലെ ഇന്നത്തെ വില അറിയാം
ദുബായ് സ്വർണ വിലയിൽ ഇന്നും നേരിയ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രണ്ട് ദിർഹമാണ് ഇന്ന് കുറഞ്ഞത്. നിലവിൽ 24 കാരറ്റ് സ്വർണത്തിന് വില 406.25 ദിർഹമാണ്. 22 കാരറ്റിന് 376.25, 21 കാരറ്റിന് 360.75, 18 കാരറ്റിന് 309.25 എന്നിങ്ങനെയാണ് വില നിലവാരം.

ഹാൾമാർക്ക് ഉറപ്പാക്കണം
സ്വർണത്തിന്റ് പരിശുദ്ധി ഉറപ്പാക്കുന്ന ഹാൾമാർക്ക് നിങ്ങളുടെ ആഭരണങ്ങൾക്ക് ഉണ്ടെന്ന്ഉറപ്പാക്കണം. ഹാൾമാർക്കുകൾ സാധാരണയായി വളകളുടെ ഉള്ളിലും ചെയിനുകളുടെ കൊളുത്തിലുമൊക്കെയായാണ് രേഖപ്പെടുത്താറുള്ളത്. ഓരോ ഹാൾമാർക്കുകളും എന്താണ് അർത്ഥമാക്കുന്നതെന്ന് നോക്കാം
.999 = 24-കാരറ്റ് (99.9% ശുദ്ധം)
.916 = 22-കാരറ്റ് (91.6% ശുദ്ധം)
.750 = 18-കാരറ്റ് (75% ശുദ്ധം)
.585 = 14-കാരറ്റ് (58.5% ശുദ്ധം)
.417 = 10-കാരറ്റ് (41.7% ശുദ്ധം)
ഈ മാർക്കുകൾ വളരെ പ്രധാനമാണ്. കാരണം ആഭരണങ്ങൾ നിർമ്മിക്കാൻ 100 ശതമാനം സ്വർണം ഉപയോഗിക്കാറില്ല. സ്വർണത്തിന്റെ ഈടിനായി മറ്റ് ലോഹങ്ങൾ കൂടി ചേർത്താണ് ആഭരണങ്ങൾ നിർമ്മിക്കാറുള്ളത്. കാരറ്റ് കൂടുകയെന്നാൽ സ്വർണത്തിന്റെ അളവും കൂടുതൽ ആണെന്നാണ് അർത്ഥം. അതായത് വിൽക്കുമ്പോൾ കൂടുതൽ മൂല്യം ലഭിക്കുമെന്ന് സാരം.
നിങ്ങളുടെ കൈയ്യിലെ സ്വർത്തിന്റെ കാരറ്റും പരിശുദ്ധിയും മനസിലാക്കണം
നിക്ഷേപത്തിനാണെങ്കിൽ 24 കാരറ്റ് സ്വർണം ആണ് വാങ്ങണ്ടേത്. ആഭരണങ്ങൾക്കായി 22 കാരറ്റും 18 കാരറ്റും ഉപയോഗിക്കാം. 18 കാരറ്റ് സ്വർണം ലൈറ്റ് വെയ്റ്റ് ആണ്.
വിൽക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൂടി അറിയാം
ആദ്യം സ്വർണത്തിന്റെ അന്നത്തെ വില അറിയണം.
ഉദാഹരണത്തിന് 24 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 400 ദിർഹമാണെന്ന് ഇരിക്കട്ടെ
18 കാരറ്റിന്റെ വില വില നോക്കാൻ 18 നെ 24 കാരറ്റ് കൊണ്ട് ഹരിച്ച് 400 കൊണ്ട് ഗുണിക്കാം-ഉത്തരം 300 ദിർഹം
5 ഗ്രാം സ്വർണത്തിൻരെ വില അറിയാൻ 5 നെ 300 കൊണ്ട് ഗുണിക്കാം- അതായത് 1500 ദിർഹം.
സ്വർണത്തിൽ ഒളിഞ്ഞിരിക്കുന്ന വിലയും അറിയണം
സ്വർണക്കട്ടികളിൽ നിന്നും സ്വർണ നാണയങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വർണാഭരണങ്ങൾക്ക് പണിക്കൂലി ഈടാക്കും. മാത്രമല്ല ഡിസൈൻ ഫീസ്, പണിക്കുറവ് തുടങ്ങിയ അധിക ചെലവുകളും ഈടാക്കും. എന്നാൽ വിൽക്കുമ്പോൾ ഇതെല്ലാം കുറച്ചുകൊണ്ടുള്ള ലാഭം മാത്രമേ നിങ്ങൾക്ക് ലഭിക്കൂ.
അതിനാൽ വാങ്ങുമ്പോൾ സിമ്പിൾ ഡിസൈനുകൾ തിരഞ്ഞെടുക്കുക. വാങ്ങുന്ന ജ്വല്ലറികളിൽ ബൈബാക്ക് പോളിസി ഉണ്ടോയെന്ന് അന്വേഷിക്കാം. സ്വർണം വാങ്ങിയ കടയിൽ തന്നെ വിൽക്കുന്നത് നഷ്ടം നികത്താൻ സഹായിക്കും.കാലക്രമേണ മൂല്യമോ ഡിമാൻഡോ നഷ്ടപ്പെട്ടേക്കാവുന്ന അമിതമായ ട്രെൻഡി കളക്ഷനുകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.
ഇപ്പോൾ വിൽക്കണോ വാങ്ങണോ?
സ്വർണ വില ഉയർന്ന് നിൽക്കുമ്പോൾ സ്വർണം വിൽക്കാം. ഇപ്പോൾ വില നേരിയ തോതിലെങ്കിലും കുറയുന്ന സാഹചര്യത്തിൽ മാർക്കറ്റ് വിലയും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും വിശദമായി പരിശോധിക്കാം. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 3,372 ഡോളറിലാണ് നിലവിലെ വില. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 17 ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. വരും ദിവസങ്ങളിലും സ്വർണത്തിന് വില കുറഞ്ഞേക്കുമെന്നാണ് ചില വിദഗ്ധർ പ്രവചിക്കുന്നത്.












Click it and Unblock the Notifications