14 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം; ജ്വല്ലറികളില്‍ ബുക്കിംഗിന് തിരക്ക്.. വാങ്ങാത്തതിന് കാരണമിത്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ദുബായില്‍ സ്വര്‍ണവിലയില്‍ ഉണ്ടായത് വലിയ ഇടിവാണ്. വിലയിടിവിന്റെ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഉപഭോക്താക്കള്‍. ജ്വല്ലറികളില്‍ അഡ്വാന്‍സ് ബുക്കിംഗ്, റേറ്റ്-ലോക്ക് പദ്ധതികളോട് ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. 24 കാരറ്റ് സ്വര്‍ണം വെള്ളിയാഴ്ച വിറ്റത് 432.50 ദിര്‍ഹത്തിനാണ്.

കാറ്റുണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതി, പിന്നില്‍ വന്‍കൊള്ള; അന്വേഷണം വേണമെന്ന് പിണറായി
കാറ്റുണ്ടെങ്കില്‍ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതി, പിന്നില്‍ വന്‍കൊള്ള; അന്വേഷണം വേണമെന്ന് പിണറായി

ഒറ്റയടിക്ക് 19 ദിര്‍ഹമാണ് ഇടിഞ്ഞത്. ഏകദേശം 4 ശതമാനത്തോളം ഇടിവാണിത്. 22 കാരറ്റ് സ്വര്‍ണ്ണവില 411.25 ദിര്‍ഹത്തില്‍ നിന്ന് ഏകദേശം 400 ദിര്‍ഹമായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണവില 329.25 ദിര്‍ഹമായും, 14 കാരറ്റ് സ്വര്‍ണവില 256.75 ദിര്‍ഹമായും താഴ്ന്നു. ആഗോള വിപണിയിലുണ്ടായ വലിയ തകര്‍ച്ചയെത്തുടര്‍ന്നാണ് ഈ വിലക്കുറവ്. വെള്ളിയാഴ്ച തുടര്‍ച്ചയായ അഞ്ചാം ദിവസവും സ്വര്‍ണവില ഇടിഞ്ഞ് ഒരു ഔണ്‍സിന് ഏകദേശം 3,543 ഡോളറിലെത്തി.

Gold Buying

മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവാണിത്. സെപ്റ്റംബര്‍ 2025-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലുമാണ് ഇപ്പോള്‍ വിലയുള്ളത്. അതേസമയം വിലയിടിവില്‍ ഉപഭോക്താക്കാളെ ആകര്‍ഷിക്കാനാണ് ജ്വല്ലറികള്‍ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. വിലയില്‍ ഉറപ്പ് നല്‍കുന്ന പദ്ധതികളാണിവ. എന്നാല്‍, ഓരോ ജ്വല്ലറിയിലും നിബന്ധനകള്‍ വ്യത്യസ്തമായിരിക്കും.

കരാറിലെ വിശദമായ വ്യവസ്ഥകളാണ് ആര്‍ക്കാണ് കൂടുതല്‍ നേട്ടമുണ്ടാകുക എന്ന് തീരുമാനിക്കുന്നത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ രണ്ട് ഓപ്ഷനുകളുണ്ട്. ഉപഭോക്താക്കള്‍ക്ക് 50 ശതമാനം തുക മുന്‍കൂറായി നല്‍കി മൂന്ന് മാസത്തേക്ക് വില ഉറപ്പിക്കാം. അല്ലെങ്കില്‍, 100 ശതമാനം തുക മുന്‍കൂറായി നല്‍കി ആറ് മാസത്തേക്ക് വില ഉറപ്പിക്കാം. വില ഉറപ്പിച്ച ഉപഭോക്താക്കള്‍ക്ക് പിന്നീട് സ്വര്‍ണവില വര്‍ധിച്ചാലും ആ വര്‍ധനവ് ബാധകമാകില്ല.

ബിജെപിക്ക് വോട്ട് ചെയ്തവര്‍ കോണ്‍ഗ്രസിനൊപ്പം! എന്നാലും ഉത്തരാഖണ്ഡില്‍ ഭരണം ബിജെപിക്ക് തന്നെ
ബിജെപിക്ക് വോട്ട് ചെയ്തവര്‍ കോണ്‍ഗ്രസിനൊപ്പം! എന്നാലും ഉത്തരാഖണ്ഡില്‍ ഭരണം ബിജെപിക്ക് തന്നെ

അവര്‍ക്ക് പഴയ വിലയില്‍ തന്നെ സ്വര്‍ണം വാങ്ങാം എന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറയുന്നു. ഇനി വില ഇനിയും കുറയുകയാണെങ്കില്‍ സ്വര്‍ണം വാങ്ങുന്ന സമയത്തുള്ള കുറഞ്ഞ വിലയില്‍ തന്നെ അത് സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. അതേസമയം ബാഫ്‌ലെ ജ്വല്ലേഴ്സ് കുറച്ചുകൂടി അയവുള്ള ഒരു രീതിയാണ് പിന്തുടരുന്നത്.

ഉപഭോക്താക്കള്‍ നിശ്ചിത തുക മുന്‍കൂറായി നല്‍കുകയും, ബാക്കി തുക നിശ്ചിത കാലാവധിക്കുള്ളില്‍ അടച്ചുതീര്‍ക്കുകയും വേണം. നിക്ഷേപത്തുകയുടെ അളവും വില ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകളും ഓരോ പദ്ധതിക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും എന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചിരാഗ് വോറ പറയുന്നു.

എല്‍പിജി ആര്‍ക്കും വേണ്ട.. ഡീസലിന് വന്‍ ഡിമാന്‍ഡ്, ഉപയോഗം കൂടി; കണക്കുകള്‍ പുറത്ത്
എല്‍പിജി ആര്‍ക്കും വേണ്ട.. ഡീസലിന് വന്‍ ഡിമാന്‍ഡ്, ഉപയോഗം കൂടി; കണക്കുകള്‍ പുറത്ത്

ബുക്ക് ചെയ്യുന്ന സമയത്തെ വില സ്ഥിരമാണോ, സ്വര്‍ണ്ണം വാങ്ങുമ്പോള്‍ നിലവിലുള്ള കുറഞ്ഞ വില പരിഗണിക്കുമോ, ഇനി ബുക്കിംഗ് റദ്ദാക്കാന്‍ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്താക്കള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണമെന്ന് വോറ മുന്നറിയിപ്പ് നല്‍കുന്നു. വിവാഹാവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങേണ്ടവര്‍ക്കാണ് ഇത് ഏറ്റവും പ്രയോജനകരം.

സ്വര്‍ണ നാണയങ്ങളും ബാറുകളും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ വിലയിലെ മാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിലയില്‍ കൂടുതല്‍ കുറവുണ്ടായാല്‍ മാത്രം നിക്ഷേപം നടത്താനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma