വിലയെത്ര കൂടിയാലും പൊന്ന് വാങ്ങാതിരിക്കില്ലെന്ന് യുഎഇക്കാര്‍.. വില്‍പന മാറിമറിഞ്ഞെന്ന് വ്യാപാരികള്‍

യുഎഇ നിവാസികള്‍ക്ക് സ്വര്‍ണം എന്നത് കാലങ്ങളായി ആഭരണം, നിക്ഷേപം എന്നതിനേക്കാളുപരി മൂല്യമുള്ള ഒന്നാണ്. വില റെക്കോഡിലേക്ക് കുതിക്കുമ്പോഴും സ്വര്‍ണത്തോടുള്ള പ്രിയത്തില്‍ മാറ്റമൊന്നുമുണ്ടായിട്ടില്ല. എങ്കിലും, സ്വര്‍ണത്തോടുള്ള യുവതലമുറയുടെ സമീപനത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. സ്വര്‍ണത്തിന്റെ പ്രാധാന്യം നിലനില്‍ക്കുമ്പോള്‍ തന്നെ, മില്ലേനിയലുകളും ജെന്‍സികളും തൂക്കത്തേക്കാളുപരി എളുപ്പത്തില്‍ അണിയാന്‍ കഴിയുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.

എന്നിരുന്നാലും വിവാഹങ്ങള്‍ക്കും മറ്റ് വിശേഷാവസരങ്ങള്‍ക്കും ഭാരമേറിയ പരമ്പരാഗത ആഭരണങ്ങള്‍ക്ക് ഇപ്പോഴും സ്ഥാനമുണ്ടെന്ന് യുഎഇയിലെ വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ദൈനംദിന ഉപയോഗത്തിനായി, തങ്ങളുടെ വസ്ത്രധാരണരീതിക്കും ബജറ്റിനും ജീവിതശൈലിക്കും അനുയോജ്യമായ ഭാരം കുറഞ്ഞതും ആധുനികവുമായ ഡിസൈനുകളാണ് യുവ ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്നത്.

Gold Buying

സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ സാഹചര്യത്തില്‍, യുഎഇ നിവാസികള്‍ ബുദ്ധിപൂര്‍വ്വമായ ഷോപ്പിംഗിലൂടെ അമിതമായി സ്വര്‍ണം വാങ്ങുന്ന പ്രവണത ഒഴിവാക്കുന്നു എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദുബായിലെ പീസ് ഓഫ് യു സ്ഥാപനത്തിന്റെ സ്ഥാപകയും ക്രിയേറ്റീവ് ഡയറക്ടറുമായ അംറീന്‍ ഇഖ്ബാല്‍ ഇക്കാര്യം ശരിവെക്കുന്നു.

ഭാരം കുറഞ്ഞതും എളുപ്പത്തില്‍ അണിയാവുന്നതുമായ ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്ന യുവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വ്യക്തമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നും ഈ പ്രവണത ജെന്‍സി വിഭാഗത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും അവര്‍ പറഞ്ഞു. 'വിവിധ തലമുറകളിലുള്ള സ്ത്രീകള്‍ ദൈനംദിന ജീവിതത്തില്‍ അണിയാവുന്നതും, പല രീതിയില്‍ ലെയര്‍ ചെയ്തും സ്‌റ്റൈല്‍ ചെയ്തും ഉപയോഗിക്കാവുന്നതുമായ ആഭരണങ്ങളിലേക്ക് മാറുന്നതിന് ഞങ്ങള്‍ സാക്ഷിയാണ്,' അവര്‍ പറഞ്ഞു.

വിശേഷാവസരങ്ങളില്‍ മാത്രം എടുത്തുപയോഗിക്കുന്ന ഒന്നെന്നതിലുപരി, ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ് സ്വര്‍ണം. യുവ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഭാരം കുറഞ്ഞ മാലകള്‍, മോതിരങ്ങള്‍, ബ്രേസ്ലെറ്റുകള്‍, പെന്‍ഡന്റുകള്‍ എന്നിവ സ്വര്‍ണത്തിന്റെ സാമ്പത്തികവും വൈകാരികവുമായ മൂല്യം നിലനിര്‍ത്തുന്നതോടൊപ്പം തന്നെ ജോലിസ്ഥലത്തേക്കോ സാമൂഹിക ഒത്തുചേരലുകളിലേക്കോ യാത്രകളിലേക്കോ അണിയാന്‍ എളുപ്പമുള്ളവയുമാണ്.

'എനിക്ക് സ്വര്‍ണം ഇഷ്ടമാണ്, അത് സ്വന്തമാക്കുന്നതില്‍ മൂല്യവുമുണ്ട്. എന്നാല്‍ വിശേഷാവസരങ്ങള്‍ക്കായി മാത്രം കാത്തിരുന്ന് പെട്ടിയില്‍ അടച്ചുവെക്കുന്ന ആഭരണങ്ങളോട് എനിക്ക് താല്‍പ്പര്യമില്ല,' എമിറാത്തി പൗരനായ ബുദൂര്‍ അല്‍മുഹൈരി പറഞ്ഞു. ആഭരണങ്ങളുടെ ഡിസൈനിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പ്രവണതയും യുവ ഉപഭോക്താക്കള്‍ക്കിടയില്‍ കാണാം.

'തങ്ങളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതും, ദൈനംദിന വസ്ത്രധാരണത്തിന്റെ ഭാഗമാക്കാന്‍ കഴിയുന്നതും, അതേസമയം മികച്ച ആഭരണങ്ങളുടെ അന്തര്‍ലീനമായ മൂല്യം നിലനിര്‍ത്തുന്നതുമായ ആഭരണങ്ങളാണ് അവര്‍ ആഗ്രഹിക്കുന്നത്,' അംറീന്‍ ഇഖ്ബാല്‍ പറഞ്ഞു. വിവിധ സാഹചര്യങ്ങളില്‍ അണിയാനും, മറ്റ് ആഭരണങ്ങളുമായി ചേര്‍ത്ത് ഉപയോഗിക്കാനും കഴിയുന്ന ബഹുമുഖ ഉപയോഗമുള്ള ആഭരണങ്ങളോടുള്ള ആവശ്യം വര്‍ദ്ധിക്കാന്‍ ഇത് കാരണമായി.

തങ്ങള്‍ ചരിത്രത്തിലിന്നുവരെ കാണാത്ത ഏറ്റവും വലിയ മാറ്റം ഭാരം കുറഞ്ഞ ആഭരണങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത് എന്ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടറായ ഷംലാല്‍ അഹമ്മദ് പറയുന്നു. ലളിതമായ ഡിസൈനുകളും ദൈനംദിന ഉപയോഗത്തിനുള്ള ആഭരണങ്ങളുമാണ് യുവ ഉപഭോക്താക്കള്‍ കൂടുതലായി ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആധുനിക ഡിസൈനുകളും ഈടുനില്‍പ്പും ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ 18-കാരറ്റ് ലൈഫ്സ്‌റ്റൈല്‍ ആഭരണങ്ങളോടുള്ള താല്‍പ്പര്യവും വര്‍ധിച്ചുവരികയാണ്. യുവ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതില്‍ പ്രായോഗികമായ കാരണങ്ങളുമുണ്ട്. സ്വര്‍ണവില വര്‍ദ്ധിച്ചതോടെ ഭാരമേറിയ ആഭരണങ്ങള്‍ക്ക് വില കൂടിയിരിക്കുകയാണ്. അതിനാല്‍, ഉയര്‍ന്ന വില നല്‍കാതെ തന്നെ മികച്ച ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ ഭാരം കുറഞ്ഞ 18-കാരറ്റ് ഡിസൈനുകള്‍ അവരെ സഹായിക്കുന്നു.

വില കൂടുമ്പോള്‍ ആദ്യമായി സ്വര്‍ണം വാങ്ങുന്ന യുവാക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയും പലപ്പോഴും ചെറിയ ആഭരണങ്ങള്‍ വാങ്ങിത്തുടങ്ങുകയും ചെയ്യുന്നുവെന്ന് ബഫ്ലെ ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടര്‍ ചിരാഗ് വോറ പറയുന്നു. എന്നാല്‍, സ്ഥിരമായി സ്വര്‍ണം വാങ്ങുന്നവര്‍, പ്രത്യേകിച്ച് വിവാഹങ്ങള്‍ക്കോ കുടുംബത്തിലെ പ്രധാനപ്പെട്ട വിശേഷാവസരങ്ങള്‍ക്കോ വേണ്ടി വാങ്ങുന്നവര്‍ സ്വര്‍ണത്തോടുള്ള തങ്ങളുടെ താല്‍പ്പര്യം നിലനിര്‍ത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma