Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങാം, പണം പരമാവധി ലാഭിക്കാം; ഉപഭോക്താക്കളുടെ വാങ്ങൽ തന്ത്രങ്ങൾ ഇതാണ്, ജെൻ സികളാണ് മുന്നിൽ

യുഎഇയിൽ ഈ വർഷം സ്വർണവിലയിൽ 43.6 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 453.25 ദിർഹമാണ് വില. 22 കാരറ്റ് സ്വർണത്തിന് 419.50 ദിർഹവും.
അതേസമയം വില കുത്തനെ ഉയർന്നെങ്കിലും സ്വർണത്തിന്റെ ആവശ്യകതയ്ക്ക് കുറവൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. ഉപഭോക്താക്കൾ വാങ്ങൽ തന്ത്രം മാറ്റിയതാണ് ഇതിന് പ്രധാനകാരണം.

വിലയിൽ നേരിയ കുറവ് നേരിയ കുറവ് രേഖപ്പെടുത്തുമ്പോഴും പണിക്കൂലിയിൽ ഓഫറുകൾ കാണുമ്പോഴുമാണ് ആളുകൾ കൂടുതലായി ജ്വല്ലറികളിലെത്തുന്നത്. കസ്റ്റമൈസ് ചെയ്ത ആഭരണങ്ങൾ 15 മുതൽ 20 ശതമാനം വരെ തുക നൽകി ബുക്ക് ചെയ്യുന്ന രീതിയും വ്യാപാകമാകുന്നുണ്ടെന്ന് ജ്വല്ലറിക്കാർ വ്യക്തമാക്കി. 25-നും 40-നും ഇടയിൽ പ്രായമുള്ളവരാണ് പ്രധാനമായും സ്വർണം വാങ്ങുന്നത്. യുവ നിക്ഷേപകർക്ക് സ്വർണം ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിൽ പ്രത്യേക താൽപ്പര്യമുണ്ട്.

gold2-

മില്ലേനിയൽസിന്റെയും ജനറേഷൻ സിയുടെയും ഇടയിൽ സ്വർണത്തോടുള്ള താൽപ്പര്യം വർധിക്കുന്നുണ്ട്. അവർ സ്വർണത്തെ ഒരു സുരക്ഷിത ആസ്തിയായിട്ടാണ് കാണുന്നത്. അതേസമയം, പരമ്പരാഗത ഉപഭോക്താക്കൾ ആഘോഷങ്ങൾക്കും വിവാഹങ്ങൾക്കുമായി സ്വർണം വാങ്ങുന്ന പതിവ് തുടരുന്നുണ്ട്. മില്ലേനിയലുകളും ജെൻസികളും ആഭരണങ്ങളോടല്ല, മറിച്ച് നാണയങ്ങൾ, ബാറുകൾ അല്ലെങ്കിൽ സേവിംഗ്സ് സ്കീമുകൾ എന്നിവയോടാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. എത്ര ആഭരണങ്ങൾ വാങ്ങുന്നു എന്നതിലല്ല, മറിച്ച് ആഭരണങ്ങളുടെ മൂല്യത്തിലാണ് ആളുകളുടെ ശ്രദ്ധയെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ഓരോ ഇടപാടിലെയും ശരാശരി തുക വർദ്ധിച്ചു. എങ്കിലും ഉപഭോക്താക്കൾ കുറഞ്ഞ എണ്ണം ആഭരണങ്ങളാണ് ഇപ്പോൾ വാങ്ങുന്നത്. ഗുണമേന്മ, ഡിസൈൻ, നിക്ഷേപ മൂല്യം എന്നിവയ്ക്കാണ് അവർ മുൻഗണന നൽകുന്നത്. ഒന്നോ രണ്ടോ പ്രധാന ആഭരണങ്ങളിൽ കാലാതീതമായതും കുറഞ്ഞ പണിക്കൂലിയുള്ളതുമായ ഡിസൈനുകൾ, അംഗീകൃത വജ്രങ്ങൾ അല്ലെങ്കിൽ മികച്ച നിർമ്മാണരീതി എന്നിവയാണ് ആളുകൾ സൂക്ഷിക്കുന്നത്. സ്വർണവില വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിസന്ധി മറികടക്കാൻ ഗോൾഡ് സേവിങ്സ് സ്കീമുകളും ചിട്ടയായ പേയ്‌മെന്റ് പ്ലാനുകളും കൂടുതൽ പ്രചാരം നേടുകയാണെന്നും വ്യാപാരികൾ പറഞ്ഞു.

ഇൻസ്‌റ്റാൾമെന്റ് പ്ലാനുകളും ഗോൾഡ് സേവിങ്സ് സ്കീമുകളും തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഉപഭോക്താക്കൾ സാമ്പത്തികമായി കൂടുതൽ അറിവുള്ളവരായതുകൊണ്ട് ചിട്ടയായ, സൗകര്യപ്രദമായ ഓപ്ഷനുകൾ അവർ തിരഞ്ഞെടുക്കുകയാണെന്നും വ്യാപാരികളെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വില ഉയരുന്ന സാഹചര്യത്തിൽ ആളുകളെ ആകർഷിക്കാനായി ആഭരണ ഡിസൈനുകളിലും വ്യാപാരികൾ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. മോഡുലാർ വളകൾ, അഡ്ജസ്റ്റബിൾ ചെയിനുകൾ, സ്റ്റാക്കബിൾ മോതിരങ്ങൾ എന്നിവയ്ക്ക് പ്രചാരമേറുകയാണ്. ബഡ്ജറ്റ് നിയന്ത്രിക്കുന്നതിനാണ് ആളുകൾ പ്രധാന പരിഗണന കൊടുക്കുന്നത്, അതിനായി ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടാണ് ആളുകൾ താത്പര്യം കാണിക്കുന്നത്. പൊള്ളയായ/ ലേസർ കട്ട് പാറ്റേണുകളും ആളുകൾ തിരഞ്ഞെടുക്കുന്നുണ്ട്.

ദുബായിൽ എത്തുന്ന വിനോദസഞ്ചാരികളും സ്വർണം വാങ്ങുന്ന പതിവുണ്ട്. വില കൂടിയപ്പോഴും വിനോദസഞ്ചാരികൾ വാങ്ങുന്നുണ്ടെങ്കിലും സ്വർണ വില താരതമ്യം ചെയ്തതിന് ശേഷം മാത്രമാണ് ആളുകൾ വാങ്ങുന്നത്. അതുപോലെ തന്നെ ഇവർ നിക്ഷേപ ലക്ഷ്യത്തോടെയുള്ള വാങ്ങലുകളോടാണ് താത്പര്യം പ്രകടിപ്പിക്കുന്നനതെന്നും വ്യാപാരികൾ പറഞ്ഞു.

അതേസമയം ഇനിയും രാജ്യത്ത് സ്വർണ വില ഉയരുമെന്ന് തന്നെയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ 3700 ഡോളറിന് അടുത്താണ് ഔൺസിന് വില. ഈ വർഷം അവസാനത്തോടെ വില 4000 ഡോളറിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സമീപ ഭാവിയിൽ സ്വർണ വില 6600 ഡോളർ വരെ ഉയരാനുള്ള സാധ്യതയുണ്ടെന്നുള്ള പ്രവചനങ്ങളും ഉണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+