സ്വർണ നാണയം ഫ്രീ;പണിക്കൂലിയും ഇല്ല.. അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുമായി ജ്വല്ലറികൾ
ഏപ്രിൽ 19 നാണ് ഈ വർഷത്തെ അക്ഷയ തൃതീയ. ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യവും സമ്പത്തും വർധിപ്പിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഒരു തരി പൊന്നെങ്കിലും വാങ്ങാൻ ശ്രമിക്കാറുണ്ട്. വില ഉയർന്ന് നിന്നപ്പോഴും കഴിഞ്ഞ അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതുവരെ ഇടിഞ്ഞ കച്ചവടം ആ ദിവസങ്ങളിൽ പൊടിപൊടിച്ചു. എന്നാൽ ഈ അക്ഷയ തൃതീയക്ക് ആശങ്കയിലാണ് വ്യാപാരികൾ.കഴിഞ്ഞ തവണത്തെ പോലെ അല്ല, പവന് വില ഒരു ലക്ഷത്തിന് മുകളിലാണ്.
മലയാളികൾ ഏറ്റവും കൂടുതൽ സ്വർണം വാങ്ങുന്ന ദുബായിലും പൊന്നുവില ഉയർന്ന് നിൽക്കുകയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 526 ദിർഹമാണ്. വില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ദുബായിലും 'അക്ഷയ തൃതീയ' കച്ചവടത്തിന് ഇത്തവണ മങ്ങലേൽക്കുമോയെന്നതാണ് കച്ചവടക്കാരുടെ ആശങ്ക. അതിനാൽ കച്ചവടം പൊടിപൊടിക്കാൻ ഇത്തവണ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ജ്വല്ലറിക്കാർ. കുറഞ്ഞ പണിക്കൂലിയും സ്വർണ നാണയങ്ങളുമെല്ലാമാണ് ഓഫറുകൾ.

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്, 3,000 ദിർഹമിന്റെ ഡയമണ്ട് അല്ലെങ്കിൽ അമൂല്യ രത്നാഭരണങ്ങൾ വാങ്ങുമ്പോൾ സൗജന്യ ക്യാഷ് വൗച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഡിസൈനുകളിലെ സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ 40% വരെയും ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിലും കിഴിവ് ലഭിക്കും. ഏത് സ്റ്റോറിൽ നിന്ന് വാങ്ങിയ പഴയ 22 കാരറ്റ് സ്വർണ്ണാഭരണങ്ങൾക്കും നഷ്ടമില്ലാത്ത (zero-loss) എക്സ്ചേഞ്ച് സൗകര്യവും ജ്വല്ലറി വാഗ്ദാനം ചെയ്യുന്നുണ്ട്.
അരക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളിലും 80% കിഴിവ് പ്രഖ്യാപിച്ചു. മെയ് 5 ന് മുമ്പ് 3,500 ദിർഹമിന്റെ ഡയമണ്ട് ആഭരണങ്ങൾ വാങ്ങുന്നവർക്ക് അര ഗ്രാം സ്വർണ്ണനാണയം സൗജന്യമായി ലഭിക്കും. സിറോയ ജ്വല്ലേഴ്സ് പ്രകൃതിദത്തവും ലാബ് നിർമ്മിതവുമായ ഡയമണ്ട് ആഭരണങ്ങൾക്ക് 70% വരെ കിഴിവും തിരഞ്ഞെടുക്കപ്പെട്ട സ്വർണാഭരണങ്ങൾക്ക് പണിക്കൂലി പൂർണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്..
യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം കാരണം പ്രാദേശിക പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പണിക്കൂലി ഉൾപ്പെടെയുള്ളവയിൽ പരമാവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത വിൽപ്പന വർദ്ധിപ്പിക്കാനാണ് ജ്വല്ലറികൾ ലക്ഷ്യമിടുന്നത്.
സ്വർണ വില ഇനിയും കുറയും
ഇറാൻ-യുഎസ് സംഘർഷം അയയാത്ത സാഹചര്യത്തിൽ സ്വർണ വില ഇനിയും കുറയുമെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും നടത്തി സമാധാന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. ഇതോടെ വീണ്ടും ആഗോള വിപണയിൽ ക്രൂഡ് ഓയിൽ വില കത്തിക്കയറുകയാണ്. എണ്ണ വില ഉയരുമ്പോൾ ഡോളറിൻ്റെ മൂല്യം കൂടും. ഇതോടെ സ്വർണത്തെ ഉപേക്ഷിച്ച് നിക്ഷേപകർ ഡോളറിലേക്ക് തിരിയും. ഇത് സ്വർണത്തിൻ്റെ വില ഇടിയാൻ കാരണമാകും.
നിലവിൽ കേരളത്തിൽ ഒരു പവൻ കിട്ടണമെങ്കിൽ 1.20 ലക്ഷം രൂപ നൽകണം. വില ഒരു ലക്ഷത്തിന് താഴേക്കെങ്കിലും എത്തണമേയെന്നതാണ് ആഭരണപ്രേമികളുടെ ആഗ്രഹം.
-
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
വെളുത്ത സ്വര്‍ണം കൂടുതലുള്ളത് ഇവിടെ; വളരെ മൃദുവായ ലോഹം, കൈയ്യിലുള്ളവര്‍ കോടീശ്വരന്മാര് -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
പണം നിങ്ങളെ തേടി വരും! 2026-ൽ ലക്ഷപ്രഭുവാകാൻ സഹായിക്കുന്ന ആ 5 സ്മാർട്ട് വഴികൾ ഇതാ -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ -
സ്വർണം വാങ്ങാം; അക്ഷയ തൃതീയക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ജ്വല്ലറികൾ..പണിക്കൂലിയിലും ലാഭം -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ സമയം ഏത്? മുഹൂർത്തം വിശദമായി അറിയാം -
ഡോളര്‍ വിട്ട് എല്ലാവരും പൊന്നിലേക്ക്, ദുബായിലും സ്വര്‍ണവില മുകളിലേക്ക് തന്നെ..! -
അക്ഷയ ത്രിതീയ ദിനത്തിൽ ഈ 5 വസ്തുക്കൾ വീട്ടിൽ കയറ്റരുത്, ഐശ്വര്യക്കേട് അച്ചട്ടാണ്! -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ












Click it and Unblock the Notifications