സ്വര്‍ണത്തില്‍ യുഎഇക്ക് എട്ടിന്റെ പണി വരുന്നു; സൗദി അറേബ്യ ഇറങ്ങി കളിച്ചു, ഇനി വിപണി റിയാദിലേക്ക്
റിയാദ്: ആഫ്രിക്കയില്‍ സ്വര്‍ണ ഖനനം കൂടുതല്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് സുഡാന്. ഔദ്യോഗികവും അല്ലാത്തതുമായ സ്വര്‍ണ ഖനികള്‍ ഏറെയുണ്ട് സുഡാനില്‍. ലോകത്തെ പ്രധാന സ്വര്‍ണ വിപണികളിലേക്കെല്ലാം നേരിട്ടും അല്ലാതെയും സുഡാനില്‍ നിന്നുള്ള സ്വര്‍ണം എത്തുന്നുണ്ട്. പ്രധാനമായും എത്തുന്നത് ദുബായിലേക്കാണ്. അവിടെ നിന്ന് മറ്റുള്ള നഗരങ്ങളിലേക്കും.
എന്നാല്‍ ഇനി അല്‍പ്പം കളി മാറാന്‍ പോകുകയാണ്. സുഡാനില്‍ നിന്ന് നേരിട്ട് സൗദി അറേബ്യയിലേക്ക് സ്വര്‍ണം എത്തിക്കും. ഇവിടെ നിന്ന് ലോകത്തെ മറ്റു വിപണികളിലേക്കും. സുഡാനും സൗദിയും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ഈ നീക്കത്തില്‍ അടി കിട്ടുന്നവരില്‍ ഒരു രാജ്യം യുഎഇയാണ്. യുഎഇയുമായി സൗദി പല കാര്യങ്ങളിലും ഉടക്കി നില്ക്കുന്ന വേളയില്‍ തന്നെയാണിത് എന്നതും എടുത്തു പറയണം.

സൗദി അറേബ്യയുടെയും സുഡാന്റെയും മന്ത്രിമാര്‍ റിയാദില്‍ യോഗം ചേര്‍ന്ന് സ്വര്‍ണ ഖനനം വിശദമായി ചര്‍ച്ച ചെയ്തു. കൂടാതെ സുഡാനിലെ മറ്റു ധാതുക്കളുടെ ഖനനവും വിഷയമായി. സുഡാനില്‍ നിന്ന് സ്വര്‍ണം സൗദിയിലേക്ക് എത്തിക്കാനാണ് ധാരണയായത്. കൂടാതെ സുഡാനിലെ ഖനനത്തിന് സൗദി സഹായിക്കാമെന്നും ധാരണയായി.
സുഡാന് വ്യവസായ മന്ത്രി ബാന്തര്‍ അല്‍ ഖുറായിഫ്, ധാതു ഖനന വകുപ്പ് മന്ത്രി നൂറുല്‍ ദായിം താഹ എന്നിവരാണ് സൗദിയുമായി ചര്‍ച്ച നടത്തിയത്. റിയാദില്‍ നടന്ന അഞ്ചാമത് ഫ്യൂച്ചര്‍ മിനറല്‍ ഫോറത്തിന്റെ ഇടവേളയില്‍ ആയിരുന്നു ചര്‍ച്ച. നൂറില്‍ അധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഫോറത്തില്‍ പങ്കെടുത്തു. സൗദിയിലും സുഡാനിലും പരസ്പരം നടത്താന്‍ സാധിക്കുന്ന നിക്ഷേപങ്ങള്‍ സംബന്ധിച്ചും മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.
സ്വര്‍ണ വിപണി ദുബായില്‍ നിന്ന് സൗദിയിലേക്ക്
സുഡാന് ധാതു വിഭവ കമ്പനി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് താഹിര്‍ ഉമര്‍, സൗദി ഗോള്‍ഡ് റിഫൈനറി കമ്പനി ചെയര്മാന് സുലൈമാന്‍ ബിന്‍ സാഹിഹ് അല്‍ ഉതൈം എന്നിവര്‍ തൊട്ടുപിന്നാലെ മറ്റൊരു ചര്‍ച്ച നടത്തി. സ്വര്‍ണ ഇടപാടില്‍ പരസ്പരമുള്ള സഹകരണം വേഗത്തിലാക്കാന്‍ ഇവര്‍ ധാരണയിലെത്തി. സുഡാനിലെ സ്വര്‍ണ ഖനനം വേഗത്തിലാക്കാന്‍ സൗദി അറേബ്യ സഹായം നല്‍കും.
ലോകത്തെ പ്രധാന സ്വര്‍ണ ഖനന രാജ്യങ്ങളില്‍ ഒന്നാണ് സുഡാന്. കഴിഞ്ഞ വര്‍ഷം 70 ടണ്‍ സ്വര്‍ണം ഇവിടെ ഉല്‍പ്പാദിപ്പിച്ചെങ്കിലും 20 ടണ്‍ മാത്രമാണ് കയറ്റുമതി ചെയ്തത് എന്ന് ധനമന്ത്രി ജിബ്രില്‍ ഇബ്രാഹീം പറയുന്നു. അനധികൃതമായുള്ള സ്വര്‍ണക്കടത്ത് ഇവിടെ സജീവമാണ്. പ്രാദേശിക സായുധ സംഘങ്ങള്‍ വരുമാനം കണ്ടെത്താനും സ്വര്‍ണത്തെ ആശ്രയിക്കുന്നു. ഇതെല്ലാം സുഡാന്റെ സാമ്പത്തിക രംഗത്തിന് കടുത്ത വെല്ലുവിളിയാണ്. ഭരണകൂടത്തിലെ ഭിന്നതയാണ് മറ്റൊരു പ്രതിസന്ധി.
സ്വര്‍ണ വ്യാപാരം താളം തെറ്റിക്കുന്നത് യുഎഇ ആണ് എന്നാണ് സുഡാനിലെ സൈനിക നേതൃത്വം ആരോപിക്കുന്നത്. സോമാലിയ, കിഴക്കന്‍ ലിബിയ എന്നിവിടങ്ങളിലെ യുഎഇ കേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്നും അവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സൗദിയുമായി സ്വര്‍ണ വ്യാപാരത്തില്‍ പുതിയ ബന്ധം സ്ഥാപിക്കാന്‍ സുഡാന് തീരുമാനിച്ചത്. ലോകത്തെ പ്രധാന സ്വര്‍ണ വിപണിയാണ് ദുബായ്. സുഡാന്റെ പുതിയ നീക്കം സൗദിക്ക് മുമ്പില്‍ പുതിയ സ്വര്‍ണ വിപണി തുറക്കാന്‍ വഴിയൊരുക്കിയിട്ടുണ്ട്.
-
ഒറ്റയടിക്ക് കുറഞ്ഞത് 15 ദിര്‍ഹം; ദുബായില്‍ 500 ദിര്‍ഹത്തില്‍ നിന്ന് താഴേക്ക് വീണ് സ്വര്‍ണവില -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
ഗ്രാമിന് 1000 രൂപ ഇനിയും കുറഞ്ഞേക്കാം... വെള്ളി വില പകുതിയാകും? ഈ ആഴ്ച സംഭവിക്കാന്‍ പോകുന്നത് -
വിലക്കുറവില്‍ സ്വര്‍ണാഭരണം വാങ്ങിക്കാം; ഈ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നോക്കൂ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications