Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം മുൻകൂട്ടി ബുക്ക് ചെയ്തിട്ടും രക്ഷയില്ല; ഇനി ഇതേ വഴിയുള്ളൂ..പുതിയ അടവുമായി സ്വർണപ്രേമികൾ

സ്വർണ വില ഏറിയും കുറഞ്ഞുമുള്ള ട്രെന്റ് തുടരുകയാണ്. യുഎഇയിൽ ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം സ്വർണ വില കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ രണ്ടാമത്തെ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് രാജ്യത്ത് സ്വർണ വില വീണ്ടും ഉയർന്നു.

ബുധനാഴ്ച 366 ദിർഹമായിരുന്നു 22 കാരറ്റ് ഒരു ഗ്രാമിന് വില. ഇന്നത് 368.50 ദിർഹമാണ്. 24 കാരറ്റ് ഒരു ഗ്രാമിന് 397.75 ദിർഹവും 21 കാരറ്റിന് 353.25 ദിർഹവും 18 കാരറ്റിന് 302.75 ദിർഹവും വരും. 366 എഇഡിയിലേക്ക് വില വീണതോടെ 360 ലേക്ക് വില ഉടൻ ഇടിയുമെന്നായിരുന്നു സ്വർണപ്രേമികളുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വില ഉയർന്നതോടെ വാങ്ങാൻ മടിക്കുകയാണ് പലരും.

golduae2-1

വില കുറയാതെ ജ്വല്ലറിയിലേക്ക് ഇല്ലെന്നാണ് സ്വർണപ്രമികളുടെ കാഴ്ചപ്പാടെന്ന് പറയുകയാണ് വ്യാപാരികൾ.' വലിയ ഇടിവ് എപ്പോൾ സംഭവിക്കുമെന്ന് നോക്കിയിരക്കുകയാണ് പലരും. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടോ മൂന്നോ ദിർഹം സ്വർണത്തിന് കൂടുകയോ കുറയുകയോ ചെയ്തിട്ടുണ്ട്. 372 ദിർഹത്തിന് സ്വർണം വാങ്ങാൻ ആളുകൾ താത്പര്യപ്പെടുന്നില്ല. കാരണം വാങ്ങി കഴിഞ്ഞ് വീട്ടിലെത്തും മുൻപായിരിക്കും ചിലപ്പോൾ വില ഇടിയുക. അതുകൊണ്ട് തന്നെ പരമാവധി ലാഭത്തിൽ കിട്ടുമെങ്കിൽ സ്വർണം വാങ്ങാം എന്നതാണ് അവരുടെ കാഴ്ചപ്പാട്', വ്യാപാരികൾ പറയുന്നു.

അതേസമയം വില ഉയരുന്ന സാഹചര്യത്തിൽ ആളുകളെ ജ്വല്ലറികളിലെത്തിക്കാൻ പരാമധി ഓഫറുകളും വ്യാപാരികളും പയറ്റുന്നുണ്ട്. പണിക്കൂലി കുറച്ചും, പൂർണമായും ഇല്ലാതാക്കിയുമൊക്കെയുള്ള ഓഫറുകൾ നൽകുന്നുണ്ട്. എന്നിട്ടും ആളുകൾ വാങ്ങാൻ വലിയ താത്പര്യം കാണിക്കുന്നില്ലെന്ന് വ്യാപരികൾ പരാതിപ്പെടുന്നു.

മുൻകൂട്ടി ബുക്ക് ചെയ്തിട്ടും രക്ഷയില്ല

ഇസ്രായേൻ-ഇറാൻ സംഘർഷം അയഞ്ഞതിന് പിന്നാലെ സ്വർണ വില ഇടിഞ്ഞിരുന്നു. ഇതോടെ വരും ദിവസങ്ങളിലും വിലയിടിവ് തുടരുമെന്നായിരുന്നു പ്രവചനങ്ങൾ. 360 ദിർഹത്തിലേക്ക് വില ഇടിയാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരുന്നു. ഇതോടെ ആഭരണം വാങ്ങാൻ എത്തുന്നവരിൽ പവരും ബുക്ക് ചെയ്ത് മടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്താൽ വില വീണ്ടും കുറയുമ്പോൾ ലാഭം കൊയ്യാമെന്നായിരുന്നു പലരുടേയും ചിന്ത.

എന്നാൽ വില കുറയുന്നില്ലെന്ന് മാത്രമല്ല കുത്തനെ കൂടാൻ തുടങ്ങിയതോടെ പലരും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിൽ മുൻകൂട്ടി ബുക്ക് ചെയ്ത തുക ഇൻസ്റ്റാൾമെന്റ് സ്കീമിലേക്ക് മാറ്റുകയാണ് പലരും. സ്വർണ വില കൂടി തുടങ്ങിയതോടെയാണ് 12 മാസത്തെ ഇൻസ്റ്റാൾമെന്റ് സ്കീമിലൂടെ സ്വർണം വാങ്ങാനുള്ള ഓഫറുകൾ ജ്വല്ലറികൾ ആരംഭിച്ചത്. എന്തായാലും ഇൻസ്റ്റാൾമെന്റ് സ്കീം അല്ലാതെ ഇനി രക്ഷയില്ലെന്നാണ് ആഭരണ പ്രേമികൾ പറയുന്നത്.

കേരളത്തിലെ സ്വർണ വിലയിൽ എന്താണ് സംഭവിക്കുന്നത്?

ആഗോള വിപണിയിൽ വില കുത്തനെ ഇടിഞ്ഞതോടെ കഴിഞ്ഞ ദിവസം കേരളത്തിലും സ്വർണ വില ഇടിഞ്ഞിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുടെ കുറവുമാണ് രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് ഗ്രാമിന് വില 20 രൂപ വർധിച്ച് 9,020 രൂപയും പവന് 160 രൂപ ഉയർന്ന് 72,160 രൂപയുമായി. എന്ന് വെച്ച് ഈ തുക കൊടുത്താൽ ഒരു പവൻ കിട്ടണമെന്നില്ല. പണിക്കൂലിയും ജിഎസ്ടിയുമെല്ലാം കൂടിയാകുമ്പോൾ ഒരു പവൻ കൈയ്യിൽ കിട്ടാൻ കുറഞ്ഞത് 80,000ത്തിനടുത്ത് ചിലവ് വരും. അപ്പോൾ ലാഭം കൊയ്യാൻ എന്ത് ചെയ്യും? സ്വർണാഭരണങ്ങൾ നിക്ഷേപമായിട്ടാണ് കണക്കാക്കുന്നതെങ്കിൽ ഇതേ തുകയ്ക്ക് തന്നെ വാങ്ങേണ്ടി വരും. അല്ല ആഭരണമോഹമാണെങ്കിൽ 18 കാരറ്റ് സ്വർണങ്ങൾ വാങ്ങുന്നതായിരിക്കും ലാഭകരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+